നീ എങ്ങു പോയ്
നീ എങ്ങു പോയ്
അറിഞ്ഞില്ല കേട്ടില്ല
അറിഞ്ഞിട്ടും അറിയാതെ
അറിഞ്ഞതായി നടിച്ചില്ല
അകലങ്ങൾ അകലങ്ങളായ്
അരികത്ത് വരുവാനും
കൂട്ടാക്കിയില്ല ഒരിക്കലും
കഴിവിന്റെ അങ്ങേ തലയ്ക്കൽ
പോയി വന്നു നിന്നിട്ടും
എന്തേ വന്നില്ല
മനസ്സേറി വന്നില്ല
ഒരു ആശ്വാസമായി
വിശ്വാസമായി
ആത്മനിർവൃതിയായി
നീ എങ്ങു പോയ്
മറഞ്ഞു കവിത
ജീ ആർ കവിയൂർ
02 01 2023
Comments