എൻ താജേ

എൻ താജേ 

വെൺമേഘശകലങ്ങളിൽ 
ചുംബിച്ചു നിൽക്കും നിന്നിലുടെ
ഉറങ്ങി ഉണരുന്നു ദിനരാത്രങ്ങൾ 
പ്രണയം കുറുകി കുറുകി ചിറകടിച്ചു 
പറന്നകലും വെള്ളരിപ്രാവുകളും 

ഉയർന്നു താഴും യമുനയിലെ ഓളങ്ങളെ 
കാറ്റിന്റെ കൈകളാൽ തൊട്ടകലുമ്പോൾ 
എവിടെയോ നൊമ്പരത്തിന്റെ കാലൊച്ച 
അവൾക്കായി എത്രയോ ഉളികളുടെ ശബ്ദം
മാറ്റൊലി  കൊണ്ടിരുന്നു  വിയർപ്പിന്റെ ഗന്ധ ത്തിനും പനിനീരിന്റെ നറുമണം ഒരു വേള അതായിരിക്കുമോ പ്രണയത്തിൻ ഗന്ധം 

നിന്നെക്കുറിച്ച് കനവുകളാൽ
കവിതകളാരെഴുതും 
ഞാനില്ലായിരുന്നെങ്കിൽ
നിന്റെ മുഖ കാന്തിയെ
ആരുവര്‍ണ്ണിക്കും

സ്നേഹിക്കുന്നവര്‍ക്കായി
വെല്ലാരംകല്ലുകളാല്‍
താജ്മഹല്‍ ആരുപണിയും

നീയും ഞാനുമില്ലാതെ
ഒന്നുമേ ഇവിടെ ഉണ്ടാവില്ലല്ലോ
അതാണ്‌ നമ്മുടെ പ്രണയം

ജീ ആർ കവിയൂർ
08 01 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “