പരിഭവങ്ങൾ
പരിഭവങ്ങൾ
നിന്റെ ഈ പരിഭവങ്ങളാലെൻ
ജീവിതമാകെ മാറിമറിഞ്ഞല്ലോ
ഓർക്കുന്തോറും മധുരിക്കുന്നുവല്ലോ
മറക്കുവാൻ പഠിച്ചതിൽ പിന്നെ
കൈപ്പന്നോ മധുരമെന്നോ
ഒന്നുമേ ഒരു പ്രശ്നമല്ലാതായി
നിന്റെ മിഴിയഴകും മൊഴിയഴകും
എന്നെ ഞാനല്ലാതെ ആക്കിയെങ്കിലും
ഓർക്കുംതോറും അതിനുമുണ്ടൊരു
സുഖം ,പറയാതിരിക്ക വയ്യ
ആർക്കുമിങ്ങനെ ഉള്ളോരു അവസ്ഥ
ഉണ്ടാവരുതേ എന്ന് ദൈവത്തോട്
പ്രാർത്ഥിക്കുമ്പോൾ ദൈവവും പറയുന്നു
പ്രണയത്തെ മറക്കുവാതിരിക്കുന്നത്
നീ ഇദയകനി തിന്നതിനാലല്ലോ
അനുഭവിക്കുകയീ പരിഭവങ്ങളൊക്കെ
ജീ ആർ കവിയൂർ
08 01 2023
Comments