വരും വരാതിരിക്കില്ല
വരും വരാതിരിക്കില്ല
ദേശാടനക്കിളികളും വന്നു പോയി
അവനും വരാതിരിക്കില്ല അങ്ങു
അന്യദേശത്ത് പോയോരൻ സഖേ
നീ മാത്രം എന്തേയിങ്ങു വന്നില്ലാ
ഓരോ ദളമർമ്മരങ്ങൾക്ക് കാതോർത്ത്
വഴിക്കണ്ണുമായി പടിപ്പുര മുറ്റം വരെ
ഇളം വെയിലേറ്റ് നോക്കി വന്നിരുന്നു
വിരഹം നോവിന്‍റെ തീ ചൂളയിൽ
വെന്തുരുകുമ്പോൾ ആശ്വാസമെന്നോണം
തൊടിയിലെ കാക്ക കരച്ചിൽ കേട്ട്
നിന്റെ വരവാണോയറിയിക്കുന്നുത്
എന്ന് കരുതി സ്വാന്തനപ്പെടുന്നനേരം
കിളികൾ വന്നു സ്വകാര്യം പറഞ്ഞു
വരും വരാതിരിക്കില്ല നീയെന്ന്
ജീ ആർ കവിയൂർ
07 01 2023
Comments