കവിയും കവിതയും
കവിയും കവിതയും
രവിയെത്താത്തയിടങ്ങളിൽ
കവി എത്തപ്പെടുന്നു വല്ലോ
കുറിച്ചൊന്നു പറയുകിലായ്
ഋഷിയാണ് , ഋഷി തുല്യനാണ്
കാഴ്ചകളൊക്കെ നെഞ്ചിലേറ്റി
നോവു പകർന്നുച്ചത്തിൽ
വരികളിലൂടെ അറിയിക്കുമിവർ
മന്ത്ര മുഖരിതരാണ്
വെനലിൽ പൊഴിയുന്ന
ചൂടിന്നു ദാഹനീരാണ്
വിശപ്പിന്നാഹാരമാണ്
ഒറ്റപ്പെടലിനു കൂട്ടാണ്
വിശ്വാസവും ആശ്വാസവും
പകർന്നു നൽകുമൊരു
ഔഷധമാണിവർക്ക്
സർവ്വസവുമാണേ കവിത
ജീ ആർ കവിയൂർ
Comments