ഒന്ന് എന്നറിഞ്ഞ നേരം

ഒന്ന് എന്നറിഞ്ഞ  നേരം 

ജീവിത വഞ്ചിയിലേറി 
ജൈത്രയാത്ര തുടങ്ങുമ്പോൾ 
തുഴയെറിഞ്ഞു മുന്നേറുമ്പോഴായി 

പുഴ ചേർന്നു കടലിനോട് 
കഥ പറഞ്ഞ് അടുക്കുന്നുവല്ലോ 
കടലോ കരയോടു മൊഴിഞ്ഞ്
 അകന്നത് അറിയാനായി 

ചൊരി  മണലിൽ ഇറങ്ങി 
ചൊരിയും വെയിലിലും 
വകവയ്ക്കാതെ നഗ്നപാദയായി 
നടന്നു കടൽത്തിരമാലകളോട് 
ചോദിക്കുന്ന നേരമതാ 
കടൽ പറഞ്ഞ കടങ്കഥ കേട്ട് 
മടങ്ങുന്നേരം 

കാറ്റിൻകൈകളുടെ 
തലോടലേറ്റ് ആടിയ ഓലപ്പീലികൾ 
സന്ധ്യാംബരത്തിനു വിശറി വീശും പോലെ 
വന്നിതു രാവും നിലാവും കുളിർ കോരി 
ഉറക്കി ഉണർന്ന പ്രഭാതത്തിലായി 

കുളിച്ചൊരുങ്ങി നടന്നു പതുക്കെ 
നാട്ടുവഴികളിലൂടെ നന്മകളറിഞ്ഞു 
അമ്പലമുറ്റത്തേക്ക് എത്തും 
നേരത്തു വരവേറ്റു നാട്ടുവർത്തമാനങ്ങളുമായി 
നരകേറിയ സ്നേഹങ്ങൾ 
ദേവിക്കു നിത്യം കഴകം  
നടത്തുന്ന ഭക്തിയാലേ 

മനസ്സിന്റെ ഭാരമിറക്കി 
ദീപാരാധന തൊഴുതു 
ദേവിയും താനുമൊന്നെന്ന് 
അറിഞ്ഞ് ഉള്ളിലെ വ്യഥകളൊഴിഞ്ഞ് ലാഘവചിത്തയായ് നിന്നു തിരുനടയിൽ 

ജീ ആർ കവിയൂർ 
11 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “