അസ്വസ്ഥത ആകുന്നു വന്നീടുക

അസ്വസ്ഥത ആകുന്നു വന്നീടുക 


വല്ലാതെ അസ്വസ്ഥമാണ്,ഹൃദയം
വന്നീടുക നീ എവിടെയായിരുന്നാലും 

തരകങ്ങളുടെ വിരുന്നു പന്തി വിട്ടു
പോകും മുൻപേ വന്നീടുക വേഗം

ഇപ്പോൾ പ്രണയഗാനങ്ങൾ അതിരുകൾ തൊടുന്നതിന് മുൻപേ നമുക്ക് പോകാം

നമ്മളിനിയും ഒരു സംസാരവിഷയം 
ആകും മുൻപേ പോയിടാം ഇവിടെ നിന്നും

നിൻ്റെ ഈ പരിഭവങ്ങൾ പലപ്പോഴും
എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട് 

ആ വേദനിക്കും ഹൃദയം പറയുന്നു 
നീ ഇങ്ങു പോരുക വേഗം 

ഈ മധുരിമമാം രാത്രിയതാ 
താരാട്ട് പാടി തുടങ്ങിയിരിക്കുന്നു 

കണ്ണുകൾ അടഞ്ഞു പോകും 
മുൻപേ വരിക നീ ഇങ്ങു വേഗം

ചിരിമാഞ്ഞ് തുടങ്ങിയിരിക്കുന്നു
ഹൃദയം മിടിച്ചു കൊണ്ടെയിരിക്കുന്നു

നക്ഷത്ര ലോകത്തേക്ക് കൊണ്ട് പോകും മുന്നേ നീ ഇങ്ങു വന്നീടുക പ്രിയനേ 

ജീ ആർ കവിയൂർ
07 01 2023







Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “