പാടുന്നു നിനക്കായ് (ഗസൽ)
പാടുന്നു നിനക്കായ് (ഗസൽ)
ആആആആആ
കണ്ടനാൾ മുതൽ
കനവിന്റെ പുസ്തക
താളിലായൊരു
മയിൽപീലിതുണ്ടായി നീ
എൻ മനതാരിൽ നിറഞ്ഞു നിൽപ്പു
ഉറങ്ങാൻ കിടന്നപ്പോൾ
നിന്നെ കുറിച്ച് ഓർത്ത്
എഴുതുവാൻ മറന്ന വരികൾ
എത്രയോ തവണ വെട്ടിത്തിരുത്തിയ
കടലാസു നോക്കിയിരുന്നു
ആആആആആആ
അറിയാതെ മയങ്ങിയ നേരം
പെട്ടെന്ന് വന്ന വരികൾ
കുറിച്ചിട്ടിതാ പാടുന്നു
നിനക്കായി മാത്രം പ്രിയതേ
കണ്ടനാൾ മുതൽ
കനവിന്റെ പുസ്തക
താളിലായൊരു
മയിൽപീലിതുണ്ടായി നീ
എൻ മനതാരിൽ നിറഞ്ഞു നിൽപ്പു...
ജീ ആർ കവിയൂർ
Comments