ഇന്നുമവർ ഒന്നിച്ച്

ഇന്നുമവർ ഒന്നിച്ച് 

ഉദിച്ചു വരുന്ന സൂര്യനു മുൻപേ 
ഉണർന്നെഴുന്നേറ്റ് അവർ 
ഏക വൈകി ഉറങ്ങുന്നതിവർ 
ദൂരെയുള്ളോരു മക്കളോട് കഥ പറഞ്ഞ് 

പറഞ്ഞതൊക്കെ വീണ്ടും 
പറയുമ്പോഴേക്കും പകലോൻ 
വരാറായിട്ടുണ്ടാവും 
പിരിമുറുക്കങ്ങൾക്കു 
വഴി ഒരുക്കാത്ത അവർ 

പതുക്കെ നടങ്ങാനിറങ്ങും 
പിന്നെ പ്രാതലും പത്രവായനയും 
ഒന്നിച്ച് ഒരുമിച്ചു പറഞ്ഞു 
തീർക്കുവാൻ ഉള്ളവയൊക്കെ 
പറഞ്ഞു പിണക്കങ്ങൾക്ക്
ഇട നൽകാതെ

നല്ല കേൾവിക്കാരായി 
അങ്ങിനെ തുടരുന്നു 
ഈ ജീവിതയാത്രകളിൽ 
അവസാന സന്ധ്യ വരും 
ഒന്നിച്ചുയിവർ തുടരുന്നിന്നും
 
ജി ആർ കവിയൂർ 
19 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “