കൃഷ്ണ കൃഷ്ണ

കൃഷ്ണ കൃഷ്ണ കൃഷ്ണ 
എൻ തൃഷ്ണ അകറ്റുക നീ  
വിഷ്ണി കുലേശ്വര കൃഷ്ണ 
നന്ദഗോപാ യശോദബാല 

ഗോവിന്ദാ ഗോകുലപാല 
ഗോവർധന ഗിരിധപരാ 
മുരളീധരാ മുകുന്ദാ
മധുസൂദനാ മുരാരെ 

കൃഷ്ണ കൃഷ്ണ കൃഷ്ണ 
എൻ തൃഷ്ണ അകറ്റുക നീ  
മധുര തൻ മധുരമേ 
മായാ പ്രപഞ്ചമേ

മരുവുക നിത്യം മനമേ 
മീരതൻ നാദമേ
ദ്വാരകാധീശനേ
ദൂതിന് പോയവനെ 
പാർത്ഥന് സാരഥിയായ്
ഗീതോപദേശം നൽകിയോനെ

കൃഷ്ണ കൃഷ്ണ കൃഷ്ണ 
എൻ തൃഷ്ണ അകറ്റുക നീ  
മംഗള ദായകനെ ദാമോദരനെ 
സങ്കടഹാരി സാക്ഷിഗോപാലകനെ

ജീ ആർ കവിയൂർ
11 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “