മാത്രം
മാത്രം
നീറും മനസ്സുമായി
നിന്നെ ഓർത്തു
നീർമാതള ചോട്ടിൽ
നിൽക്കുന്നേരം
നീയും ഞാനും
നിലാവും പങ്കിട്ട
നേരങ്ങളൊക്കെ
നെഞ്ചിന്റെ നെരിപ്പോർട്ടിൽ
നീറും മനസ്സുമായി
നിന്നെയോർത്ത്
നിദ്രയിലാ രാവുകൾ
നിർനിമേഷനായി
നോവിന്റെ മുൾമുനയിൽ
നനവേറും സ്വപ്നങ്ങൾ
നീളുന്ന ഈ ജീവിതം
നിനക്കായ് നിനക്കായ് മാത്രം
ജീ ആർ കവിയൂർ
Comments