ഗാനം
ഗാനം
പോകാനൊരുങ്ങിയ നേരത്തു
നീ ഒന്നു തിരിഞ്ഞൊന്നു
നോക്കിയില്ല മനമാകെ
നൊന്തു പോയല്ലോ
നിൻ വരവൊക്കെ കാത്തു
വഴിക്കണ്ണുമായി നിന്ന് നേരം
നീ വരും പദചലനങ്ങളാണെന്ന്
കരുതി കാതോർത്ത് നിന്നു
ഋതുക്കൾ മാറി മാറി വന്നകന്നു
വസന്തത്തോടൊപ്പം നീയും
വന്നതില്ല പൂമണമായ്
കാറ്റു വീശിയതുമില്ല
പോകാനൊരുങ്ങിയ നേരത്തു
നീ ഒന്നു തിരിഞ്ഞൊന്നു
നോക്കിയില്ല മനമാകെ
നൊന്തു പോയല്ലോ
ജീ ആർ കവിയൂർ
09 01 2023
Comments