ഗസൽ പൂക്കും വനിക
ഗസൽ പൂക്കും വനിക
നിനക്കായി വിരിയിച്ചു
ഞാൻ അക്ഷരങ്ങളാലൊരു
ഗസൽ പൂക്കും വനിക
ആരും പാടാത്ത
ആരും കേൾക്കാത്ത
ഈണങ്ങളാൽ
ഒരുക്കി വേദിക നിനക്കായി പ്രിയതേ
ഗാലിബ് അല്ലെങ്കിലും
ഗാനഗന്ധർവ്വനല്ലെങ്കിലും
എൻ നെഞ്ചിൽ നിന്നും
നിനക്കായി മാത്രം പാടുന്നു പ്രിയതേ
നിനക്കായി വിരിയിച്ചു
ഞാൻ അക്ഷരങ്ങളാലൊരു
ഗസൽ പൂക്കും വനിക
നാം പങ്കിട്ട നിമിഷങ്ങളിൽ
നിൻ കണ്ണിൽ വിരിഞ്ഞ
കലിമഷി ചേല് തൊട്ടടുത്ത്
ഇന്നും തീർക്കുന്നു വരികൾ
നിൻ ചുണ്ടിൽ വിരിഞ്ഞ
ഗസൽ പൂക്കളാൽ
മറക്കാതെ ഇന്നും പാടുന്നു പ്രിയതേ
നിനക്കായി വിരിയിച്ചു
ഞാൻ അക്ഷരങ്ങളാലൊരു
ഗസൽ പൂക്കും വനിക
ജീ ആർ കവിയൂർ
13 01 2023
Comments