ഇന്നലെ രാവിലായ് (ഗസൽ)
ഇന്നലെ രാവിലായ് (ഗസൽ)
ഇന്നലെ രാവിലായ്
ഈറൻ നിലാവിലായ്
ഉറങ്ങാതെ ഓർത്തുപോയ്
ഉറങ്ങാത്ത എന്നിലെ മോഹങ്ങൾ
പറയാതെ നെഞ്ചിലൊളിപ്പിച്ചു
ഏറെ നാളായി അത്
ഇന്നെന്റെ വിരൽതുമ്പിലായ്
ഈണമായി പടരുന്നു വരികളായ്
എത്ര പാടിയാലും തീരാത്ത
ഗസലിൻ വീചികളാൽ
മാറ്റൊലി കൊള്ളുന്നു
ഋതു ഋതുക്കളായ്
എന്നുള്ളിൽ നിന്നും
ചാലിച്ചെടുത്ത വാക്കുകൾ
പ്രണയവർണ്ണങ്ങളായാ
മാറുന്നുവല്ലോ പ്രിയതേ
ജീ ആർ കവിയൂർ
14 01 2023
Comments