ദൂരങ്ങളുടെ നിശ്ശബ്ദം

ദൂരങ്ങളുടെ നിശ്ശബ്ദം

അകലങ്ങൾ വഴിയായി നീണ്ടുപോയി,
പാതകൾ പലദിശകളിൽ തിരിഞ്ഞു,
കാഴ്ചകൾ ഓർമ്മയിൽ തങ്ങി നിന്നു,
സംഗമം മനസ്സിൽ ജീവിച്ചുനിന്നു.

കത്തുകൾ എത്താതെ കാലം കടന്നു,
വാക്കുകൾ പറയാതെ മാഞ്ഞുപോയി,
സ്പന്ദനം ഹൃദയത്തിൽ മുഴങ്ങിനിന്നു,
ബന്ധം മൗനത്തിൽ വളർന്നുനിന്നു.

ചന്ദ്രൻ ആകാശത്ത് സാക്ഷിയായി,
താരകം രാത്രിക്ക് കൂട്ടിരുന്നു,
സ്നേഹം ദൂരങ്ങളെ മറികടന്നു,
ആത്മാവ് ആത്മാവിനെ ചേർത്തുനിർത്തി.

ജീ ആർ കവിയൂർ 
20 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത