Posts

Showing posts from June, 2024

ജീവിക്കാൻ കൊതി

ജീവിക്കാൻ കൊതി  നിൻ നീലനയനങ്ങളിൽ കണ്ടേൻ  കനവാർന്ന നിമിഷങ്ങളിൽ ഏഴുവർണ്ണങ്ങളാൽ നിറയും  മഴവിൽ ചാരുതയുടെ  അനുഭൂതിയാൽ  പീലി വിടർത്തിയാടും  മയിൽപേടയും  വേഴാമ്പലിന്റെ കുറുകലും  കളകളാരവം പൊഴിച്ച്  ദാഹിച്ചു കിടക്കും അരുവിയും  കാറ്റിലാടും മുളം ചില്ലകളും  കാതോർത്തു നിൽക്കും  പേടമാൻ മിഴികളും  കാഴ്ച എറുമീ ഭൂവിൽ  ഏറെനാൾ നിന്നോടൊപ്പം  ജീവിക്കുവാൻ കൊതി തോന്നുന്നുവല്ലോ സഖേ  ജീ ആർ കവിയൂർ 30 06 2024

മനം തുടിച്ചു

മനം തുടിച്ചു  നിന്നോർമ്മകളൊക്കെയെന്തേ മെല്ലെ മനസ്സിൽ നിന്നും ഓടിയൊളിക്കുന്നുവല്ലോ  മഴമുകിലുകളിൽ മറയും വെണ്ണിലാവു പോലെ  ഗ്രീഷ്മ മഴയായ് പെയ്തൊഴിഞ്ഞ്  ആരും കൊതിക്കുന്ന സാമീപ്യമുണ്ടാവണേ എന്ന് എൻ മനം അറിയാതെ മോഹിച്ചു പോയി  ആടിയിൽ നിന്നും വന്നടുക്കും മുത്തു പോലെ  വെൺ മുത്ത് നിൻ പുഞ്ചിരി പൂമൊട്ടിൻ ചാരുത കാണുവാനെറെ വല്ലാതെ മനം തുടിച്ചുവല്ലോ  ജീ ആർ കവിയൂർ 30 06 2024

മോഹനം സുന്ദരം (ലളിതഗാനം )

മോഹനം സുന്ദരം (ലളിതഗാനം ) മോഹനസുന്ദരമാംനിൻമിഴിമുന- യേറ്റനുരാഗവിവശനായി താമസമൗനമുണർന്നു! താപസമൗനമുണർന്നു! (മോഹനസുന്ദര) നിന്നിൽ വിരിയുംവാസന്ത ശിശിര; ഹേമന്ത ഋതുക്കളാലെ തപസ്സുവിട്ടുണർന്നു ഋഷികളെറെ! തപംവിട്ടുണർന്നൂ ഋഷികളെറെ (മോഹനസുന്ദര) വെറുമൊരുപാഴ്- പാട്ടുകാരനാമെൻ്റെയും മാനസംത്തുടിക്കുന്നുവല്ലോ! നിനക്കായിപ്പാടാൻ പ്രിയതേ! നിനക്കായ് പാടാൻ പ്രിയതേ! (മോഹനസുന്ദര) ജി ആർ കവിയൂർ  29 06 2024

നീർമിഴിയോടായ്

നീർമിഴിയോടായ് നീർമിഴിത്തുമ്പിൽ നീരാടാനെത്തിയ നോമ്പരങ്ങളേ  നീ വരുംവീഥികളിൽ കണ്ടില്ലയോ എൻമാനസചോരനെ  മണിവീണമീട്ടും- നുരാഗഗായകനെ ആനന്ദാശ്രുതീർക്കാനിനിയെന്നു വരുമാ കോമളൻ  എന്തെങ്കിലും പറഞ്ഞുവോ നിന്നോടായി കണ്ണുനീർമണിയേ! നീ വരുമ്പോളേന്തെ നിനക്ക് ലവണരസം മധുരിക്കാത്തതെന്തേ സുഖദുഖവാഹിനിയാത്മസഖീ! ഇനിയെന്ന് നീ വരുമൊരു വസന്തംതീർക്കാൻ സന്തോഷത്തിന് അനുഭൂതി പകരാനായ് അവനോടൊപ്പം  വരുമെന്നോർത്ത് കാത്തിരിപ്പു  ഋതുക്കളുടെ  കൂട്ടുകാരീ വർഷണീ കാത്തു- കാത്തിരിപ്പുമനസ്സിൻജാലകവാതിലിന്നരികിലായോമലേ! ജീ ആർ കവിയൂർ 29 06 2024

ഗാനം അനുരാഗം

ഗാനം അനുരാഗം നീ പാടും പാട്ടിലേതോ  അനുരാഗം പൂക്കുന്നു കാലങ്ങൾ തൻ വീഥിയിൽ സുഖ ദുഃഖ സംമോഹനങ്ങളിൽ ആശ്വാസം പകരുന്നു വല്ലോ  ഓർമ്മകളുണർത്തുന്നു  ഓളങ്ങൾ തീർക്കുന്നു  ഓരോവാക്കിലുമീണത്തലും ഒഴിയാത്ത ഉണർവേകുന്നു ഒരിക്കലും മറക്കാത്ത ഗാനം ഋതുക്കൾ വന്നകലുമ്പോഴും ഹൃത്തിൽ നിറയുന്നു നിൻ ഗാനത്തിൻ വീചികളാൽ തീർക്കും ആനന്ദ നിർവൃതിയിൽ  അലിയുന്നു ഞാനെന്നും ജീ ആർ കവിയൂർ 28 06 2024 

അറിയുക ശുഭമാർഗം

അറിയുക ശുഭമാർഗം  കാണാത്ത കാഴ്ചകളിൽ  കേൾക്കാത്ത കേൾവികളിൽ  അക കണ്ണാല്‍ കാണുന്നു നിന്നെ  അകതാരിലെന്തോരാനന്ദം  പുഴകൾ പലവഴി ഒഴുകി  പലതുമറിഞ്ഞു അങ്ങ്  ആഴിയിൽ ചേരുമ്പോൾ  ആർജിച്ച  നോവിനു ലവണ രസം  വെയിലേറ്റ് ആവിയായ് വെൺമേഘ ശകലങ്ങളായ് വീണ്ടും മഴയായി പൊഴിയുമ്പോൾ  വീണ്ടെടുക്കുന്ന പുനർജന്മങ്ങൾ  അറിയാതെ പോകുന്നുവല്ലോ  അറിയേണ്ടിയതിനെ അറിയാതെ  അണപൊട്ടിയൊഴുക ഭക്തിയുടെ അഗാധ ഭാവത്താൽ അറിയുക ശുഭമാർഗം  ജി ആർ കവിയൂർ  28 06 2024

ഒരു മധുര നോവ്

ഈണങ്ങൾ താളങ്ങൾ മെല്ലെ  തുടികൊട്ടി ഉണർന്നു  ഇടനെഞ്ചിലെ ഇടയ്ക്കയിലായി  സോപാനഗീതങ്ങൾ മുഴങ്ങും നേരം  കണ്ണടച്ചു കണ്ടു  കാണാനാവാത്തതൊക്കെ  കണ്ണിൽ തെളിഞ്ഞു  കരിമഷി ചേലാർന്ന കണ്ണിണകൾ  കാറ്റിലാടി ഉലയും കാർകൂന്തലിൻ ചേല്  കവിളിണകളിൽ വിരിയും  കന്മദപ്പൂവിൻ ചാരുത  കുളിർകാറ്റിന്റെ ഗന്ധത്തിനൊപ്പം  കടന്നുവന്നു നിൻ സാമീപ്യവും  കളിത്തോഴനായ് കണ്ടു മറന്ന  കാലത്തെ ചിരി മൊഴികളും  കാലങ്ങൾ കഴിഞ്ഞിട്ടുമിന്നും  കരളിന്റെ ഉള്ളിൽ ഒരു മധുര നോവ്  ജീ ആർ കവിയൂർ 26 06 2024

ഒരു കവിയുടെ സ്നേഹം.....

ഒരു കവിയുടെ സ്നേഹം..... ഒരു കവിയുടെ സ്നേഹം,  വളരെ ശുദ്ധവും തിളക്കവുമാണ്, രാത്രി മുഴുവൻ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ. വാക്കുകൾ കൊണ്ട് ആകാശത്തെ വീണ്ടും വരയ്ക്കുന്നു,  ചുവപ്പ്, സ്വർണ്ണം, നീല നിറങ്ങളിലുള്ള ഛായാൽ .  അവരുടെ ഹൃദയം, അനന്തമായ പാട്ടിൻ്റെ അരുവി ,  സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും തിങ്ങിക്കൂടുന്നിടത്ത്.  ഓരോ വാക്യത്തിലും അവർ കാണിക്കുന്ന സ്നേഹം,  മൃദുവായി ഒഴുകുന്ന സൗമ്യമായ പ്രാസങ്ങളിൽ.  ഒരു കവിയുടെ സ്നേഹം, വളരെ വിശാലവും, ആഴത്തിലുള്ളതും,  ഓരോ വരിയിലും അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നു.  കാരണം അവരുടെ വാക്കുകളിൽ സത്യം അവശേഷിക്കുന്നു:  ഒരു കവിയുടെ പ്രണയം എന്നെന്നേക്കുമായി വാഴുന്നു. ജീ ആർ കവിയൂർ 28 06 2024

നിൻനാമം നിത്യം ചൊല്ലുന്നേൻ

അകലെയെന്ന് പറഞ്ഞു കേട്ട്  അഴലേറും മനസ്സുമായി വന്നപ്പോൾ  അവിടുത്തെ തിരുമുന്നിൽ തൊഴുതു നിൽക്കേ അകതാരിൽ വല്ലാത്തൊരു ആനന്ദാനൂഭൂതി   അരവിന്ദലോജനാ ഗുരുവായൂരപ്പാ ഭഗവാനേ   "സാന്ദ്രാനന്ദാവബോധാത്മകമനുപമിത"മെന്നു എഴുതി ചൊല്ലാൻ ഞാനൊരു മേൽപത്തൂരും ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി- ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ലയെന്ന് രചിച്ചു പാടാൻ ഞാനൊരു പൂന്താനവുമല്ല അറിവോട്ടുമില്ലെനിക്കേതുമേയില്ല  കണ്ണാൽ കർണ്ണത്തിൽ കാണുവാനാവില്ലല്ലോ കണ്ണാ നിൻ മായാ ലീലകളെത്ര വിചിത്രം അകക്കണ്ണാൽ നിൻ  രൂപം  തോന്നിക്കുക കരുണാവാരിധേ നിൻനാമം നിത്യം ചൊല്ലുന്നേൻ  ജി ആർ കവിയൂർ  27 06 2024

വരും ദിവസങ്ങളിൽ

വരും ദിവസങ്ങളിൽ നിഴലിക്കുന്ന നിഴലുകളിൽ,  ഒരു കവി എഴുതുന്നു, അവൻ്റെ വാക്കുകൾ മുഴങ്ങും.  ഭാവിയെക്കുറിച്ചുള്ള അവൻ്റെ ചിന്തകൾ, വർത്തമാനകാല സംയോജനം,  എന്നാൽ പ്രശസ്തി കുറയില്ലെന്ന് തോന്നുന്നു.  അവൻ തൻ്റെ വരികൾ ഹൃദയത്തോടും ശക്തിയോടും കൂടി ഉണ്ടാക്കുന്നു,  എന്നിട്ടും ഇരുട്ടിൽ അവർ കണ്ണിൽ പെടാതെ നിൽക്കുന്നു.  ഒരു ജനക്കൂട്ടവും ആഹ്ലാദിക്കില്ല, ശബ്ദമുയർത്തില്ല,  അവൻ്റെ എളിയ വാചകം ആഘോഷിക്കാൻ.  എന്നാൽ സമയം മാറും, ദിവസം വരും,  അവൻ്റെ എല്ലാ കാൽപ്പാടുകളും പ്രദർശിപ്പിക്കുമ്പോൾ.  അവൻ്റെ നിശബ്ദ ഗാനത്തിൻ്റെ പ്രതിധ്വനികൾ,  അവസാനം അവർ എവിടെയാണെന്ന് കണ്ടെത്തും. ജീ ആർ കവിയൂർ 25 06 2024

അക്ഷര പേമാരി പെയ്യും മനസ്സ്

അക്ഷര പേമാരി പെയ്യും മനസ്സ് മിഴി നിറഞ്ഞു പാടുമ്പോൾ  മൊഴികൾ തേടുന്നൊർമ്മകൾ  മധുരം പകരും മറക്കാനാവാത്ത  മഴ നിലാവിൻ ചുവട്ടിലൊരു  മായാത്ത നിഴലായി മാറിയ നീ  മുല്ല മലർ ഗന്ധം പകരും രാവ്  മങ്ങാതെ മായാതെയിനിയും  മാരിവില്ലിൻ ചാരുത നിറയട്ടെ  മയിൽപേട നൃത്തം വയ്ക്കുന്ന മനസ്സ്  മിഥുനമഴ കനക്കുന്നു പാടത്ത്  മുകിലുകൾ മീട്ടുന്നു രാഗം മേഘമൽഹാർ  മണി കിലുക്കം പോലെ വീണു ചിതറി  മുത്തുകളായി പുഞ്ചിരിയുടെ പെയ്ത്ത് മന്ദാനിലൻ പാടി കൂടെ പാടുന്നു  മാങ്കുയിലുകൾ പഞ്ചമം നിനക്കായി  ജീ ആർ കവിയൂർ  25 06 2024

വിഷ്ണോ

വിഷ്ണോ പാടുക മനമേ പാടുക നീ  പാടുക നീ സുഖ മാർഗ്ഗം പാലാഴിയിൽ വാഴും  പത്മദളശോഭിതൻ്റെ  പരമ പവിത്രമാം നാമം  പരകോടി ഭക്ത്ർ തൻ  കണ്ഠങ്ങളാൽ പൂജിതനെ  പാപങ്ങളെല്ലാമകറ്റി ഞങ്ങളെ പരിപാലിക്കുക നിത്യം വിഷ്ണോ പണ്ട് പാലാഴിയിൽ അമൃതകുംഭത്തിനായി ദേവാസുരൻമാർ തമ്മിൽ തർക്കിച്ചാ നേരം  പരിഹാരമാർഗ്ഗം മോഹിനി രൂപം പൂണ്ട് പാരിതീനെ പരിപാലിച്ചവനെ വിഷ്ണോ പാപങ്ങളെറൂമീ കലികാലത്തിങ്കൽ വന്നു  യഥാവിധി ചെയ്യുക നീ ശുഭ മാർഗ്ഗം  നിൻ പത്ത് അവതാരങ്ങളും പാടി ഭജിപ്പാൻ ശേഷിയും ശേമുഷിയും  നൽകി അനുഗ്രഹിക്ക ഭഗവാനെ വിഷ്ണോ  ജീ ആർ കവിയൂർ 21 06 2024

പ്രാർത്ഥന ഗീതം

പ്രാർത്ഥന ഗീതം നാളെയെന്ന പ്രതീക്ഷകളെ നിരന്തരം നയിക്കുക  നലമെഴും പ്രഭാതത്തിൻ നയന സുന്ദരമാം  പൊൻകിരണങ്ങളേ ... സത്യമെന്ന ദീപത്തിൻ  പിന്നാലെ ചുവടു വച്ചു  ധർമ്മമെന്ന സമരായുധവുമായ് ചുവടിവെക്കുക നീതിബോധത്താൽ  അറിഞ്ഞു മുന്നേറുക  ജീവിതവിജയത്തിലേക്ക്  വർണ്ണ വർഗ്ഗഭീതികളെയകറ്റുക  മാതൃരാജ്യത്തെ അമ്മയായി കരുതി  നെഞ്ചോടു ചേർത്ത് ഓമനിക്കുക  ലോകശിഖയിൽ ത്രിവർണ്ണ പതാക  പാറിപ്പറപ്പിച്ച് ഉന്നതിയിലേക്കെറുക  വന്ദേ മാതരം  വന്ദേ മാതരം  വന്ദേ മാതരം  ജീ ആർ കവിയൂർ 21 06 2024 

മഹാകാവ്യമായ്..

മഹാകാവ്യമായ്..( പുരുഷ ചിന്ത) നീ എൻ ഹൃദയ രാഗമായ്  പൊൻ പരാഗമായ് മാറുന്നുവോ അനുരാഗ വേളകളിനിയും  വസന്തമായ് മലരണിയുമോ ഋതുക്കൾ വരുമെന്ന് അറിഞ്ഞു അംഗുലീയങ്ങളാൽ താമരയിലകളിൽ  നഖ ചിത്രങ്ങളാൽ കൊറിയ നിൻ മധുരാക്ഷരങ്ങൾ വായിച്ചറിഞ്ഞു  നലമെഴും വർണ്ണ രാജികൾ പൂക്കും നക്ഷത്ര ലോകത്തെ സ്വപ്ന ദീപിൽ നമ്രമുഖി എന്നിൽ നിറയുന്നു നീ നയന മനോഹര മഹാകാവ്യമായ്.. ജീ ആർ കവിയൂർ 21 06 2024 മഹാകാവ്യമായ്..( സ്തിയിൽ ഉണരും കവിത) നീ എൻ ഹൃദയ രാഗമായ്  പൊൻ പരാഗമായ് മാറുന്നുവോ അനുരാഗ വേളകളിനിയും  വസന്തമായ് മലരണിയുമോ ഋതുക്കൾ വരുമെന്ന് അറിഞ്ഞു അംഗുലീയങ്ങളാൽ താമരയിലകളിൽ  നഖ ചിത്രങ്ങളാൽ കൊറിയ നിൻ മധുരാക്ഷരങ്ങൾ വായിച്ചറിഞ്ഞു  നലമെഴും വർണ്ണ രാജികൾ പൂക്കും നക്ഷത്ര ലോകത്തെ സ്വപ്ന ദീപിൽ നിറയുന്നു നീയെന്നിൽ മൊഴിയാർന്ന നയന മനോഹര മഹാകാവ്യമായ്.. ജീ ആർ കവിയൂർ 21 06 2024

ഏവർക്കും പ്രിയപ്പെട്ടതാണ്

പ്രഭാത വെളിച്ചത്തിൻ്റെ  നിശബ്ദതയിൽ, ഹാർമോണിയം മൃദുവായ ഒരു നെടുവീർപ്പ് ശ്വസിക്കുന്നു. മരത്തിൻ്റെയും ഞാണലയുടെയും താക്കോലുകൾ വളരെ മികച്ചതാണ്, ശുദ്ധവും ദിവ്യവുമായ ഒരു ഈണം ആലപിക്കുന്നു സ്വര വണ്ണങ്ങളായ്   കൈകൾ അമർന്നൊരു ഗാനം  ചിറകടിച്ചു പറന്നുയരുന്നു, രാത്രി മുഴുവൻ മൃദുവായി  പ്രതിധ്വനിക്കുന്നു. പഴയ കഥകളും സ്വപ്നങ്ങളും  വാക്കുകളിൽ വളരെ മധുരമായ്, ഭൂതകാലവും വർത്തമാനവും  സമ്മേളിക്കുന്ന കാലാതീതമായ നൃത്തം.  ഓരോ സ്വരത്തിലും,  ഒരു കഥ ചുറ്റി തിരിഞ്ഞു  സ്നേഹത്തിൻ്റെയും  സന്തോഷത്തിൻ്റെയും അസ്തമയ സൂര്യൻ്റെയും. ഹാർമോണിയത്തിൻ്റെ ശബ്ദം,  വളരെ സമ്പന്നവും വ്യക്തവുമാണ്,  പിറുപിറുക്കുന്ന ഒരു ആത്മാവ്,  ഏവർക്കും  പ്രിയപ്പെട്ടതാണ് ജീ ആർ കവിയൂർ 20 06 2024

അനുഭൂതി മനസ്സുകളിൽ

അനുഭൂതി  മനസ്സുകളിൽ അനുഭൂതി മനസ്സുകളിൽ ഋതുവർണ്ണരാജികൾ മെല്ലെ  വിരിയും  രാഗമാലികകളിൽ  സ്വരരാഗങ്ങൾ അംഗൂലിയങ്ങളാൽ   മയൂര നൃത്തമാടും വിപഞ്ചികയിൽ  അധരങ്ങൾ ശലഭം കണക്കെ  ചിറകടിച്ചു മുല്ല മലരിന്നു ചുറ്റും ആലാപന മധുരിമ കർണ്ണങ്ങളിൽ  അമൃതവർഷിണി പോൽ മുഴങ്ങി  അറിയാതെ ഉണർന്നൂ അനുരാഗം  പ്രണയവർഷം തുടർന്നു പൊഴിഞ്ഞു അക്ഷരമഴയായ് വാക്കുകൾ തിളങ്ങി ഗാനം അനുഭൂതി പകർന്നു മനസ്സുകളിൽ ജീ ആർ കവിയൂർ 20 06 2024

ലോക യോഗ ദിനത്തിൽ....

ലോക യോഗ ദിനത്തിൽ.... ലോക യോഗ ദിനത്തിൽ, ഞങ്ങൾ ജീവനെ അറിയാൻ വരുന്നു, നമ്മുടെ സമാധാനം കണ്ടെത്താനും മറികടക്കാനും. ഓരോ ശ്വാസത്തിലും നമ്മൾ ഉള്ളിലേക്ക് എത്തുന്നു,  ശാന്തതയും ശക്തിയും സ്നേഹവും വസിക്കുന്നിടത്ത്.  സ്ഥിരമായ കൃപയോടെ നിത്യം വ്യാമമായി ചെയ്യുമ്പോൾ   ഓരോ മുഖത്തും ശാന്തമായ പുഞ്ചിരി നിറയുന്നു.  സൂര്യൻ നമ്മുടെ മനസ്സോടെയുള്ള വഴിയെ വന്ദിക്കുന്നു,  നിശബ്ദതയിൽ, നാം ദിവസം ആരംഭിക്കുന്നു.  യോഗത്തിൻ ഐക്യത്തിൽ, നമ്മുടെ ആത്മാക്കൾ ഉയരുന്നു,  ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, കൂടുതൽ ആഗ്രഹിക്കുന്നു.  യോഗയുടെ പാതയിലൂടെ നാം നമ്മുടെ വെളിച്ചം കണ്ടെത്തുന്നു,  വളരെ ശോഭയുള്ള ഹൃദയങ്ങളോടെ ലോകത്തെ അഭിവാദ്യം ചെയ്യുക. ജീ ആർ കവിയൂർ 21 06 2024

സർവ്വേശ്വരാ...!!

സർവ്വേശ്വരാ...!! അറിയാതെ വന്നൊരു  അലൗകിക പ്രഭാകിരണമേ  ആമ്പലിലും താമരയിലും  ആഴ്ന്നിറങ്ങും ചൈതന്യമേ  എന്നിലും നിറഞ്ഞുനിൽക്കുന്നതും  ഏഴഴക് നൽകും നിൻ സാമീപ്യമല്ലോ  ഏറട്ടെ നിത്യവും നിൻ അഭൗമ ശക്തിയെന്നിലും  ഏഴയാം ഞാനിതാ നിൻ മുന്നിൽ  വീണു കുമ്പിടുന്നേൻ ഈശ്വരാ .. ആഴിയിലും മൂഴിയിലും നിറയുന്നു  നിൻ ശക്തി അറിഞ്ഞു മുന്നേറുന്നവർ  നിന്നിലുമെന്നിലുമുള്ളതൊന്നെന്ന് അറിയുന്നവർ അനുഗ്രഹീതല്ലോ സർവ്വേശ്വരാ ജീ ആർ കവിയൂർ   20 06 2024

എൻ്റെ എല്ലാം....

എൻ്റെ എല്ലാം ...... എന്നോടൊപ്പം കളിക്കുന്ന ബാല്യകാല സുഹൃത്ത്,  ഇപ്പോൾ മൗനിയായ്   അത് നൽകിയ ഈണങ്ങൾ മനോഹരങ്ങളായിരുന്നു,  എല്ലാ തെരുവുകളിലും പ്രതിധ്വനിച്ചു,  ഇപ്പോൾ ആ സംഗീതം നിശബ്ദമായി.  പണമില്ല, എൻ്റെ ഹൃദയം ദുഖിക്കുന്നു,  എങ്ങനെ വീണ്ടും പുതിയതാക്കും?  ജീവിതത്തിൻ്റെ വഴികളിൽ കൂട്ടുനിന്നവൻ,  ആ സംഗീത സഖി ഇപ്പോൾ മൗനിയായി. പുതുമയുള്ള, അതിൻ്റെ ഈണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു ഓർമ്മകൾ, ഇന്നും അത് എൻ്റെ ഹൃദയത്തിൽ മാറ്റിലുകൊള്ളുന്നു. എത്ര പുരോഗമനം വന്നുകിലും പകരക്കാർ ഏറെ വന്നാലും നീ നൽകും സ്വപ്നങ്ങളുടെ ലോകം വീണ്ടും അലങ്കരിക്കണം, ഹാർമോണിയം എൻ്റേതാണ്, അത് വീണ്ടും വായിക്കണം. ജീ ആർ കവിയൂർ 20 06 2024 

പിന്നെന്തിനു നാണം

കാതര മിഴിയാളെ  കടമ്പു പൂത്തുല്ലോ  കനവ് വിരുന്നു വന്നുവോ  താരമ്പൻ വില്ലു കുലച്ചുവോ നീലമേഘങ്ങൾ കുടപിടിച്ചുവോ നീർമിഴി എന്തേ തുളുമ്പി  നിഴൽ തീർക്കുവാൻ വന്നില്ലല്ലോ  നിലാവിന്റെ പുഞ്ചിരിയാലേ  മൈലാഞ്ചി നിറം തിളങ്ങിയല്ലോ കൈകളിൽ  മുല്ല മലർ ഗന്ധം പകർന്ന കാറ്റ് മലയും ചുരവും താണ്ടി വന്നുവല്ലോ  മാരനവൻ വന്നില്ലല്ലോ പിന്നെന്തിനു നാണം  അരമണി കിങ്ങിണി കിലുങ്ങിയല്ലോ  അരയാലിലകളും ഇളകിയാടി  അരയന്നങ്ങൾ കൊക്കുരുമ്മി ആടി മയിലുകൾ പീലി വിടർത്തി   ജീ ആർ കവിയൂർ  20 06 2024

മോഹിതനാക്കുന്നുവല്ലോ ..

ഹൃദയാകാശത്ത് വന്നു നിന്ന് പുഞ്ചിരി  തൂകും ചന്ദ്രികേ  നിൻ കണ്ണുകളിൽ വായിച്ചറിഞ്ഞു  എന്തെന്നില്ലാത്തൊരു പാരവശൃം  ഏഴല്ല ഏഴുനൂറു വർണ്ണങ്ങളിൽ  രാക്കിളി പാട്ടു കേട്ടു മനം തുടിച്ചു  മഴമേഘ കമ്പളത്താലെന്തേ  മുഖം മറച്ചു എല്ലാരും  കാണകേ മുഖം മറച്ചു  നിൻ നുണക്കുഴി കവിളിൽ വിരിയും പുഷ്പദളം കണ്ട്  ചിത്രശലഭങ്ങൾ ചിറകടിച്ചോ  മോഹത്താൽ എന്തേ ചിറകടിച്ചോ  തേനൂറും നിൻ ചുണ്ടുകൾ  പാട്ടുപാടി പ്രണയവർണ്ണത്തിൻ  മാസ്മരിക ഭാവങ്ങൾ എന്നെ   മോഹിതനാക്കുന്നുവല്ലോ സഖി  ജീ ആർ കവിയൂർ 19 06 2024

എവിടെയോ കണ്ടു മറന്ന

എവിടെയോ കണ്ടു മറന്ന നനവാർന്ന മിഴികളെ   മറവിയുടെ മൗനത്തിൽ  ഋതു ഭാവങ്ങൾ നൽകിയ  നിമിഷങ്ങളെ  കനവിന്റെ കൽപടവിലോ  മൊഴിമാറി വന്ന വസന്തമോ  കുയിൽ പാട്ടിലോ അരുവിയുടെ  കളകളാരവത്തിലോ നിന്റെ മൊഴിമലരിൽ  വിടർന്ന സ്നേഹ മലരോ  സുഗന്ധപൂരിതമാം നിൻ  സാമീപ്യം മാത്രമല്ലോയീ ജീവിതം  ജീ ആർ കവിയൂർ  18 06 2024

നിമിഷങ്ങളെ സ്വസ്തി

നിമിഷങ്ങളെ സ്വസ്തി  ഞാനും എന്റേതെന്നും  എന്നിലെ നിന്റേതെന്നും നിന്നിലെ എന്റേതെന്നും  ഞാണൊലി മാത്രമല്ലോ   ഋതുഭേദങ്ങൾ മാറുന്നു  ഭാവങ്ങൾ മാറുന്നു  ഞാനെന്ന ഭാവം  മാറാതെ മാറില്ലൊന്നും  ഉള്ളറിഞ്ഞ് തെല്ലറിഞ്ഞ്  ഉലകമുള്ളിലെന്നറിഞ്ഞ്  ഉൾപുളകം കൊള്ളും  നിമിഷങ്ങളെ സ്വസ്തി  ജീ ആർ കവിയൂർ  18 06 2024

കൂടെ വരുമോ

തമ്പുരു ശ്രുതി പോലെ  എന്നുമെൻ കൂടെ  നിലാവിന്റെ കുളിരായി  നിഴലായി നീ വരുമോ  രാഗങ്ങളൊക്കെ അനുരാഗമായ് താളങ്ങളൊക്കെ തണലായ് പക്ക മേളങ്ങളില്ലാതെ  പല്ലവി പാടാൻ കൂടെ വരുമോ  വന്നാലോ എൻ പാട്ടിനൊത്ത്  ചിലങ്കയുടെ ജങ്കാരത്താൽ  ചുവടുവെക്കുമോ  എൻ മാനസ വേദിയിൽ വരുമോ  എൻ വിരൽത്തുമ്പിനു കൂട്ടായി വർണ്ണങ്ങളായ് പ്രണയാക്ഷരങ്ങളായ് കവിതയായി കൂടെ വരുമോ  ജീ ആർ കവിയൂർ  18 06 2024

ജ്വലിക്കുന്ന പ്രകാശത്തിൻ്റെ പ്രതീകം.

ജ്വലിക്കുന്ന പ്രകാശത്തിൻ്റെ പ്രതീകം. ധീരയും ധീരയുമായ റാണി ലക്ഷ്മിഭായി,  ഒരു യോദ്ധാ രാജ്ഞി, അവളുടെ കഥ പറയട്ടെ  കഠിനമായ യുദ്ധത്തിൽ,    ആളുകളെ മോചിപ്പിക്കാൻ,  ഭൂമിയെ സംരക്ഷിക്കാൻ. അവൾ തൻ്റെ നിലപാട് സ്വീകരിച്ചു,  കയ്യിൽ വാളും ഹൃദയവും വളരെ സത്യമാണ്,  ശത്രുക്കളെ നേരിട്ടു, അവളുടെ ധൈര്യം വർദ്ധിച്ചു. അധർമ്മങ്ങൾ എതിരെ ശക്തമായ് യുദ്ധം ചെയ്തു,  നമ്മുടെ ജ്വലിക്കുന്ന പ്രകാശത്തിൻ്റെ പ്രതീകം.  ഈ ദിവസം, നമ്മൾ ഇപ്പോഴും ഓർക്കുന്നു,  അവളുടെ ആത്മാവ് ശക്തമാണ്,   ഇച്ഛ ശക്തി അപാരം   ലക്ഷ്മിഭായി, എന്നെന്നേക്കുമായി,  നമ്മുടെ വളരെ പ്രിയപ്പെട്ട ഒരു നായിക. ജീ ആർ കവിയൂർ  17 06 2024

ആശങ്കകൾ പതുക്കെ അവസാനിപ്പിക്കട്ടെ.

ആശങ്കകൾ പതുക്കെ അവസാനിപ്പിക്കട്ടെ.  ജീവിതം ഒരു യാത്രയാണ്, ഓട്ടമല്ല,  അതിനാൽ നിങ്ങളുടെ സ്വന്തം വേഗതയിൽ പതുക്കെ എടുക്കുക.  നിങ്ങളുടെ മുഖത്ത് സൂര്യപ്രകാശം അനുഭവിക്കുക,  ഓരോ ചുവടും ആസ്വദിക്കുക, ഇടം സ്വീകരിക്കുക.  വഴിയരികിലെ പൂക്കൾ ശ്രദ്ധിക്കുക,  ഭാരം കുറയ്ക്കുക, ഭാരം കുറയ്ക്കുക.  നദിയുടെ സൗമ്യമായ ഒഴുക്ക് കേൾക്കൂ,  സന്ധ്യാ പ്രകാശത്തിൽ നക്ഷത്രങ്ങളെ കാണുക.  കടലിലെ കാറ്റിൽ ഉപ്പ് ആസ്വദിക്കൂ,  മരങ്ങൾക്കിടയിൽ നിങ്ങളുടെ ശാന്തത കണ്ടെത്തുക.  ഓരോ നിമിഷത്തിലും, നിങ്ങളുടെ സമാധാനം കണ്ടെത്തുക,  നിങ്ങളുടെ ആശങ്കകൾ സൌമ്യമായി അവസാനിപ്പിക്കട്ടെ.  ജിആർ കവിയൂർ   17 06 2024

പഴവീട്ടിലമ്പത്തിൽ കുടികൊള്ളും

പഴവീട്ടിലമ്പത്തിൽ കുടികൊള്ളും  പരബ്രമ സ്വരൂപിണി നിന്നെ കാണാൻ ഭദ്രേ മനസ്സിൽ വല്ലാത്തൊരു ആഗ്രഹം ഭയഭക്തിയോടെ വന്നു നിൻ നടയിൽ തൊഴുവാൻ വല്ലാത്തൊരു ആഗ്രഹം  നിന്നരികെ പുത്രരാം ഗണത്തിൻ  അധിപനാം ഗണപതിയും പിന്നെ പടിയാറും കടന്ന് അറുമുഖനാം മയിൽ വാഹനനാം മുരുകസ്വാമിയും  ഹരിഹരസുതനാം അയ്യപ്പനും മനസ്സിന് സുഖം നൽകുവാനും ഉണ്ടല്ലോ മക്കൾക്ക് എല്ലാം നൽകുവോളെ മമ മാലുകളും മകറ്റുക അമ്മേ മഹാ മായെ അംബികെ  മഹശ്വര മനസിനി  മംഗളം അരുളുവോളെ  മനോഹരി തായെ    പഴവീട്ടിലമ്പത്തിൽ കുടികൊള്ളും  പരബ്രമ സ്വരൂപിണി നിന്നെ കാണാൻ ഭദ്രേ മനസ്സിൽ വല്ലാത്തൊരു ആഗ്രഹം ഭയഭക്തിയോടെ വന്നു നിൻ നടയിൽ തൊഴുവാൻ വല്ലാത്തൊരു ആഗ്രഹം   ജീ ആർ കവിയൂർ 15 06 2024

ഒന്ന് വിശ്രമിക്കൂ (ഗാനം)

ഒന്ന്  വിശ്രമിക്കൂ (ഗാനം) ഇന്നലെ രാവിലെ വന്നു  ഇറയത്തുനിന്ന് എൻ  ജാലക വാതിലിൽ മുട്ടി വിളിച്ചു  നീ എന്നോട് സ്വകാര്യം പറഞ്ഞു  സ്വപ്നമാണെന്ന് കരുതി വീണ്ടും  തിരിഞ്ഞും മറിഞ്ഞും കിടന്നു  തരളിതമാം നിന്നോർമ്മകൾ  മെല്ലെ പകൽ വെട്ടമായി ഉണർത്തി  മിഥുനമഴയേ നീ വന്നു കർക്കിടകത്തിൻ കാർക്കശ്യം കാട്ടല്ലേ എന്ന് നിന്നോട്   പറഞ്ഞാൽ പിണങ്ങല്ലേ നീ  കാത്തിരുന്നു വന്നതല്ലേ ഒന്നും വിശ്രമിക്കൂ  ജി ആർ കവിയൂർ  15 06 2024

ജീവിതം പ്രഹേളികയായ് തുടരുന്നു

അലഞൊറിയും  പുഴയുടെ പുളിനങ്ങളിൽ  വന്നു ഉണർന്നു നിൽക്കും  വിഭാതമേ  വിരിയാൻ വിതുമ്പും   വർണ്ണ മുകുളങ്ങളിൽ  ചിറകടിച്ചു വന്നണയും  ശലഭങ്ങളെ നിങ്ങളറിയുമോ  പൂവിന്‍ സന്തോഷ സന്താപങ്ങൾ  കാണുന്നു പല കാഴ്ചകളും  നോവ് ഏറുന്ന  കവിമനം  അണയുന്നു പകലും രാവും  വന്നുപോകുന്നു സൂര്യചന്ദ്രന്മാർ  ഋതുക്കൾ മാറിമറിയുന്നു  ജീവിതം പ്രഹേളികയായ് തുടരുന്നു  ജീ ആർ കവിയൂർ  14 06 2024     

കാനഡ രാഗത്തിൽ ....

കാനഡ രാഗത്തിൽ  കണ്ണാ നിന്നെ പാടി പാടി  വിളിക്കുമ്പോഴായ് കണ്ണേ വന്നു നീ വന്നു മുന്നിൽ  ലീലകളാടുമോ എൻ  മണിവർണ്ണനെ കണ്ണാ കണ്ണാ..... യമുനാതീരത്ത് പണ്ട്  യദുകുല സ്ത്രീകൾ തൻ  ചേലയുമായി കടമ്പിലേറി  കൈകൊട്ടിയാർത്തു ചിരിച്ചവനെ  കാർവർണ്ണനെ  കുസൃതിയാർന്നവനെ  കണ്ണാ കണ്ണാ കണ്ണാ ...... കാളിയൻ തൻ ഫണത്തിലേറി  നർത്തനമാടിയവനെ  കായാമ്പു വർണ്ണാ കണ്ണാ   കരുണയുള്ളവനെ  കാത്തുകൊള്ളണേ  കണ്ണാ കണ്ണാ കണ്ണാ  കംസ നിഷുധനാ കണ്ണാ കാലിയെ മെയിപ്പവനെ  കാലിലമ്പേറ്റ കണ്ണാ  കായത്തോടെ സ്വർലോകം  പൂകിയവനേ വിഷ്ണോ... കാനഡ രാഗത്തിൽ  കണ്ണാ നിന്നെ പാടി പാടി  വിളിക്കുമ്പോഴായ് കണ്ണേ വന്നു നീ വന്നു മുന്നിൽ  ലീലകളാടുമോ എൻ  മണിവർണ്ണനെ കണ്ണാ കണ്ണാ..... ജീ ആർ കവിയൂർ 13 06 2024 

പ്രണവാകാരം മാറ്റൊലി കൊണ്ടു

പ്രണവാകാരം മാറ്റൊലി കൊണ്ടു  ശ്രുതിലയ- സാഗരമുണർന്നു  പവിഴാധരങ്ങളിൽ മൗനമുടഞ്ഞു.  രാഗലയതാളം തരംഗംതീർത്തു  ഹൃദയധമനികളിൽ അനന്താനന്ദം! ഏകമെന്നും ദ്വയമെന്നും തർക്കങ്ങളായി, അകാരയുകാരമകാരധ്വനി മുഴങ്ങി. കണ്ണടച്ചു, കൈകൂപ്പി കാൽപെരുവിരൽമുതലുച്ചിയി- ലുച്ചസ്ഥായിയിൽ പ്രകമ്പനം!  ഏഴു സ്വരങ്ങൾ ചേർന്നെങ്ങുംമറ്റൊലികൊണ്ട് പ്രണവാകാരംസംഗീതം അത്ഭുതസ്തബ്ദരാക്കി ജീ ആർ കവിയൂർ 13 06 2024

കവിയായി മാറുന്നു

ഓർമ്മകൾ ചുണ്ടിൽ  ഈണമായി മാറുമ്പോൾ  ഓർത്തോർത്ത് എഴുതുവാൻ  ഓമലേ എന്ത് സുഖമെന്നോ  ഒഴുകിവരും നാദത്തിൻ ധ്വനികളിൽ  നീന്നോമന മുഖം തെളിയുന്നു  നിൻ മിഴിയിലെ നീലസാഗരത്തിര എന്നിൽ മൊഴിമലരക്ഷരങ്ങളായി പൂക്കുന്നു  നിന്ന് അധരങ്ങളിൽ വിരിയും  മുല്ല മലർ സുഗന്ധം എന്നിൽ  അനുരാഗ വസന്തം തീർക്കുന്നു  ഞാനൊരു കവിയായി മാറുന്നു  ജി ആർ കവിയൂർ  12 06 2024

അനുഭൂതി

അനുഭൂതി  മധുര സ്വപ്നങ്ങൾ തൻ  മണിമുറ്റത്തുനിന്നൊന്ന് മതിമറന്നങ്ങ് നിന്ന നേരം   മറക്കാനാവാത്തൊരു  പോയി പോയ നാളുകൾ  മനസ്സിൽ മെല്ലെ തെളിഞ്ഞു വന്നു  മഴവില്ലിൻ ചാരുതയും  മയിൽ പേടയുടെ ആട്ടവും  മയക്കും കുയിൽ പാട്ടും  മന്ദമായി ഒഴുകും അരുവിയും  മൗനമായി ആനന്ദം പകരുമ്പോൾ  മാറോട് ചേർത്തണച്ച് മുത്തങ്ങൾ നൽകിയ  മൃദുല വികാരങ്ങളൊർത്തു  മായാതെ മറയാതിരിക്കട്ടെ  മനസ്സിൽ ചെപ്പിലൊരു അനുഭൂതി  ജീ ആർ കവിയൂർ  12 06 2024

ജീവിതത്തിൻ്റെ പൂർണ്ണത.

ജീവിതത്തിൻ്റെ പൂർണ്ണത.  ഒരുപാടുപേരുടെ ആൾക്കൂട്ടത്തിൽ,  എനിക്ക് തീരെ ചെറുതായി തോന്നുന്നു,  ശബ്ദങ്ങൾ എന്നെ വലയം ചെയ്യുന്നു,  പക്ഷെ ഞാൻ അവയൊന്നും കേൾക്കുന്നില്ല.  ഏകാന്തത എൻ്റെ സുഹൃത്താണ്,  അതിൻ്റെ കൈകളിൽ, ഞാൻ കണ്ടെത്തുന്നു,  പൂർണതയുടെ ഒരു ബോധം,  ശാന്തമായ ഒരു മാനസികാവസ്ഥ.  നൂറുകണക്കിന് ആളുകൾക്കിടയിൽ, ഞാൻ നഷ്ടപ്പെട്ടു,  എന്നിട്ടും ഒറ്റയ്ക്ക്, എന്നെ കണ്ടെത്തി,  നിശബ്ദതയിൽ, ഞാൻ പൂക്കുന്നു,  യഥാർത്ഥ സന്തോഷം എവിടെയാണ് കിരീടമണിയുന്നത്.  ഒറ്റപ്പെടൽ സമാധാനം നൽകുന്നു,  ശബ്‌ദം കലഹം മാത്രമേ കൊണ്ടുവരൂ,  ഏകാന്തതയിൽ, ഞാൻ വിലമതിക്കുന്നു,  ജീവിതത്തിൻ്റെ പൂർണ്ണത.  ജിആർ കവിയൂർ   12 06 2024

പ്രണയ പ്രതീക്ഷകൾ

പ്രണയ പ്രതീക്ഷകൾ  പ്രാദോഷം വിരുന്നു വന്നു പ്രമദാവനം മലരണിഞ്ഞു  പ്രതികാശം നിറഞ്ഞു  പ്രണവരാഗം ഉണർന്നു മഴത്തുള്ളി പൂവിതച്ചു  മുത്തുമണികൾ ചിതറി  മുല്ലപ്പൂവിൻ ഗന്ധം പരന്നു  വീണ്ടും വസന്തം വരവായി മോഹന സ്വപ്‌നങ്ങൾ  കണ്ടുറങ്ങിയ വേളകളിൽ  പ്രണയം വിരുന്നു വന്നു രാഗ പരാഗണം നടന്നു ജീ ആർ കവിയൂർ 12 06 2024

മായാതെ നിൽക്കട്ടെ

മായാതെ നിൽക്കട്ടെ മധുരോധ ബിന്ദു  മൃദുമേനി തഴുകിയ  മറക്കാനാവാത്ത  മഞ്ജുള നിമിഷങ്ങളെ  മോഹനമതു സുന്ദരം  മൊഴികളിൽ വിരിയും  മദന രസം പകരും രാഗ  മന്ദാരം മണക്കും സുഖശയ്യകളിൽ  മാറോടു ചേർത്തണയ്ക്കും  മംഗളമാമനുഭൂതിയിൽ  മിഴികൾ തൻ ചാരുത  മായാതെ നിൽക്കട്ടെയെന്നും  ജീ ആർ കവിയൂർ  11 06 2024

പോരുമൊ

പോരുമൊ  പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  നീയും കൂടെ പോരുമോ  ഈ പാട്ട് മുഴുവൻ പാടാം  എൻ ഓമലാളെ  നിലാവിൻ പുഞ്ചിരിയും  പിരിച്ചു കയറ്റും മീശയും  വിരിമാറിൽ ചായാൻ  കൊതിയോടെ കാത്തിരിപ്പൂ ഞാൻ  പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  നീയും കൂടെ പോരുമോ  തലയിൽ കെട്ടിയ തോർത്തു  മടക്കികുത്തിയുടുത്ത മുണ്ടും  പൗരുഷമാർന്ന നിൻ  വരവോക്കെ കാണാൻ  കാത്തിരിപ്പൂ വരിക വരിക നീ  പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  നീയും കൂടെ പോരുമോ  ജീ ആർ കവിയൂർ  09 06 2024

പാടാനൊരു ....(ഗാനം)

പാടാനൊരു ... പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  കൂടെ പാടുമോ  ഈ പാട്ട് മുഴുവൻ പാടാം  എൻ്റെ ഓമളെ പാലഞ്ചും പുഞ്ചിരിയാലെ  പവിഴ നിലാ കുളിരല പോലെ  പോരുക നീയെൻ ചാരെ  പൈങ്കിളി പൊന്മണി  പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  കൂടെ. പാടാമോ പെൺ കിടാവേ പല്ലവിയായി നീ ഉണ്ടല്ലോ  അനു പല്ലവിയായി ഞാനുണ്ടല്ലോ  ജീവിതനൗകയിലേറി പോകാം  പാട്ടൊക്കെ പാടാം കണ്മണിയെ പാടാനൊരു പാട്ട് ഉണ്ടെങ്കിൽ  കേൾക്കാൻ നീയുണ്ടെങ്കിൽ  പാട്ടൊന്നു പാടാം ഞാൻ  കൂടെ. പാടാമോ പെൺ കിടാവേ ജീ ആർ കവിയൂർ  09 06 2024

ശ്രീയെഴും വല്ലഭനേ തുണ

തിരുവല്ലയിൽ വാഴും  ശ്രീവല്ലഭനാകും ഭഗവാനേ  ശ്രീലകത്ത് വാഴും വിഷ്ണോ തിരുവുള്ള കേടുവരുത്താതെ കാക്കണേ തുകലശ്ശേരിയിലെ അസുരനെ  തിരുക്കരത്താല്‍ നിഗ്രഹിച്ചവനേ  തിരുവല്ലയിലെ ഈശ്വരനെ  തവപാദം കുമ്പിടുന്നേൻ ശങ്കൃോത്തുള്ള അമ്മയുടെ  ശങ്കയകറ്റിയോനെ  പാഞ്ചജന്യധാരീ ഭഗവാനെ  പാവമെല്ലാം അകറ്റണേ കഥകളി പ്രിയനേ കഥകൾക്കും  കഥയായി വാഴുവോനേ കൺമഷദായകനെ കൃഷ്ണാ  ശ്രീയെഴും വല്ലഭനേ തുണ  ജീ ആർ കവിയൂർ  06 06 2024

മറക്കാനാവാത്ത അനുഭൂതി

മൗനങ്ങൾ മൂളുവാൻ തുടങ്ങി  മനോഹരി നിൻ മൊഴികളിൽ  മുല്ലപ്പൂവിൻ ചാരുതയാർന്ന ഗന്ധം  മെല്ലെ ചിരി പടർന്നു ഏകാന്തതകളിൽ ഓർമ്മത്താളുകളിൽ കുറിക്കുമ്പോൾ   അറിയുന്നു നീ നൽകിയകന്ന മധുര നോവിൻ സ്പന്ദനങ്ങൾ  വാക്കുകളിൽ ഒതുങ്ങാത്ത വികാരങ്ങൾ  സുഖമുള്ള കനവിന്റെ ആഴങ്ങളിൽ  അണയാത്ത സ്നേഹത്തിൻ പ്രകാശധാര  കാണുംതോറും കണ്ണുകളിൽ നിന്നും മറയാത്ത  മറക്കാനാവാത്ത അനുഭൂതി പ്രിയതേ  ജീ ആർ കവിയൂർ  05 06 2024

നിൻ ഗന്ധം

ഹൃദയ വനിയിലെ രക്തപുഷ്പമേ നിൻ മിടിപ്പുകൾ അറിയുന്നു ഞാൻ നിന്നിൽ പെയ്യ്തിറങ്ങും  പ്രണയ പുഷ്പം ഞാൻ കാണുന്നു ദലങ്ങളുടെ തിളക്കം  എന്നിൽ മോഹം ഉണർത്തുന്നു  നിൻ ഉണർവിനായി  കാത്തിരിക്കുന്നു യുഗങ്ങളായി ഏകാന്തതയിൽ നിൻ ഗന്ധം  എന്നിൽ നിറയുന്നു ലഹരി വരിക എന്നിൽ അലിഞ്ഞു ചേരുക നിൻ ചൊടികളിൽ വിരിയും  മൊഴികളിൽ കവിത വായിച്ചറിയുന്നു ജീ ആർ കവിയൂർ  04 06 2024 

നിന്നോർമ്മയിലൊരു കവിത

നിന്നോർമ്മയിലൊരു കവിത ഹൃദയത്തിൻ കൂട്ടിൽ കൂടൊരുക്കിയ ഋതു പക്ഷിയുടെ വിരഹ രാഗം  കണ്ണുനീരിൽ മുങ്ങിയ കടലാസിലെ പ്രണയാക്ഷരങ്ങൾ പടർന്നു മങ്ങി രാവോ പകാലോ ഇല്ലാതെ രാഗിലമാം പാട്ടുകൾ പാടി നിന്നോർമ്മകളിൽ മുഴുകി നിത്യ ദുഃഖത്തോടെ അലഞ്ഞു  വാനമിരുണ്ടു മിന്നൽ പിണരുകൾ  വരച്ചു വെള്ളി രേഖകളാൽ വേദനയോടെ അലറി ഞെട്ടിച്ചു ആശനിരാശകളാൽ  മനം  കനവിൽ നിൻ മിഴികളിൽ കണ്ടു ഞാനാ  ചിങ്ങ നിലാ കുളിരലയുടെ ചാഞ്ചാട്ടം തുമ്പികൾ പാറും തുമ്പപൂവിൻ തിളങ്ങുമാ പുഞ്ചിരിയുടെ വെണ്മ ജീ ആർ കവിയൂർ 03 06 2024 

इस दिल से... രാജേന്ദർ സിംഗിൻ്റെ ഗീതത്തിന് സ്വതന്ത്ര പരിഭാഷ

इस दिल से... രാജേന്ദർ സിംഗിൻ്റെ രചനയിൽ ഉള്ള ഗീത് ഗൗർ എന്ന ഫിലിമിനായി എഴുതപ്പെട്ടത് എന്നാൽ ഇത് പുറത്ത് ഇറങ്ങിയില്ല , മലയാള സ്വതന്ത്ര പരിഭാഷ  ജീ ആർ കവിയൂർ ഈ ഹൃദയത്തിൽ നിന്നും ഈ ഹൃദയത്തിൽ നിന്നും ഇല്ല മറക്കാനാവില്ല നിന്നെ കുറിച്ച് ഉള്ള ഓർമ്മകൾ ഇത് പ്രയണയത്തിൻ  വിലമതിക്കും സംമ്പാദ്യം  ആരാലും അപഹരിക്കപ്പെടുയില്ലല്ലോ ഈ ഹൃദയത്തിൽ നിന്നും ഇല്ല മറക്കാനാവില്ല നിന്നെ പട്ടു നൂലുകളാൽ നെയ്ത  പ്രണയാക്ഷരങ്ങളിനി  സ്വയം മായിക്കുവാനാവില്ലല്ലോ ഈ ഹൃദയത്തിൽ നിന്നും ഇല്ല മറക്കാനാവില്ല നിന്നെ മനസിനുള്ളിലെ അഗ്നി  കണ്ണ് നീരാൽ തുള്ളികളാൽ അണക്കുവാനാവില്ലാലോ ഈ ഹൃദയത്തിൽ നിന്നും ഇല്ല മറക്കാനാവില്ല നിന്നെ എന്ത് പറഞ്ഞാലും ഒരിക്കൽ കോറിയിട്ടതൊക്കെ മായിക്കുവാണാവില്ലല്ലോ ഈ ഹൃദയത്തിൽ നിന്നും ഇല്ല മറക്കാനാവില്ല നിന്നെ കുറിച്ച് ഉള്ള ഓർമ്മകൾ ഇത് പ്രയണയത്തിൻ  വിലമതിക്കും സംമ്പാദ്യം  ആരാലും അപഹരിക്കപ്പെടുയില്ലല്ലോ ജീ ആർ കവിയൂർ 01 06 2024