കായാമ്പൂ വർണ്ണനെ കണ്ടേൻ..

കായാമ്പൂ വർണ്ണനെ കണ്ടേൻ 
കൊലക്കുഴൽ വിളി മേളത്തിൽ 
കാളിന്ദി തടത്തിലെത്തി മനം 
കദനങ്ങളെല്ലാം മറന്നേ കണ്ണാ കണ്ണാ 

(കായാമ്പൂ വർണ്ണനെ കണ്ടേൻ..)

കാട്ടിയ കുറുമ്പുകളെല്ലാം 
കണ്ടോർത്തു സന്തോഷ അശ്രുക്കളാൽ 
കണ്ണിൽ നിന്നും മുത്തുമണികളായ്
കാൽപാദങ്ങളിൽ തൊട്ടുവണങ്ങി കണ്ണാ കണ്ണാ

(കായാമ്പൂ വർണ്ണനെ കണ്ടേൻ..)

കരിവണ്ടു പോലെയക്ഷരങ്ങൾ 
കൈവിരൽത്തുമ്പിൽ ഉതിർന്ന നേരം 
കൈവല്ല്യ മൂർത്തി കരുണാമയനെ 
കൈകൂപ്പി വണങ്ങുന്നേൻ കണ്ണാ കണ്ണാ 

(കായാമ്പൂ വർണ്ണനെ കണ്ടേൻ..)

ജീ ആർ കവിയൂർ 
07 04 2024
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “