ദേവി ശരണം
സിന്ദൂരവർണ്ണേ!
സുന്ദരീ!മായേ!
സുഭഗേ! സുശീലേ!
സങ്കടഹാരണീ! ദേവീ!
മൂലാധാരസ്ഥിതേ
മനോഹരീ! മധുമയി!
മംഗളകാരിണീ!
മാതംഗശാലിനിയമ്മേ!
ശ്രീമൂലരാജരാജേശ്വരീ!
ശ്രീയേഴുമംബികേ!
ശ്രീചക്രനിവാസിനീ!
ശ്രീ ലളിതേ!
അമ്മേ ഭഗവതി!
ശുഭപ്രദേ! വൈകുണ്ഠനിവാസിനീ!
ശരണം തവയുഗളം
ശാരദേ ശങ്കരീ!
ശിവപത്നി കൈലാസവാസിനേ ദേവീ!
ജീ ആർ കവിയൂർ
16 04 2024
Comments