പ്രപഞ്ചമെല്ലാം നയിപ്പോനെ

നൂപുരധ്വനി ഉയരുമ്പോൾ 
നോവുകളൊക്കെ മറക്കുന്നു 
നിൻ വരവൊക്കെ അറിയുന്നു 
നന്ദനന്ദന മുരാരേ ഭഗവാനേ 

സ രി2 മ1 പ നി3 സ
സ നി2 പ മ1 രി2 ഗ2 സ

രാധയ്ക്കും ഭാമയ്ക്കും രുഗ്മിണിക്കും 
രാഗാനുഭവം കൊടുത്തവനെ 
"രാ "യെല്ലാമകറ്റുക എൻ മണി വർണ്ണ 
രാഗിലമാക്കുക സംസാരസാഗരത്തെ 

പാണ്ഡവർക്കായ് ദൂതിനായ് പോയവനെ 
പാർത്ഥനു സാരഥിയായ്  നിന്നവനെ 
പാഞ്ചജന്യധാരി ഭഗവാനേ 
പ്രപഞ്ചമെല്ലാം നയിപ്പോനെ വിഷ്ണോ 

ജീ ആർ കവിയൂർ
25 04 2024

രാഗം വൃന്ദാവനസാരഗ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “