ബന്ധങ്ങൾ ബന്ധങ്ങൾ
ബന്ധങ്ങൾ ബന്ധങ്ങൾ
ബാന്ധവങ്ങളായ്
ബന്ധനമായ് മാറുന്നുവോ
ബന്ധങ്ങളകലുന്നേരം
ജീവിതവഴിയിലറിയാതെ
ഇത്തിരി നേരമൊന്നു
ഇളവേൽക്കുമ്പോളറിയുന്നു
എല്ലാം വെറും നീർകുമിളകളാണെന്ന്
കൈവിട്ടകലും വീണ്ടുമെത്താനാവാതെ
കൈവഴികൾ തേടുന്ന പുഴയോരങ്ങൾ
കണ്ണുനീർ ചാലുകളായ് മാറുമ്പോൾ
കടലോളം ദുഃഖം പെയ്തൊഴിയുന്നുവോ
ജീ ആർ കവിയൂർ
10 04 2024
Comments