മനമാനന്ദ ലഹരിയിൽ

കൽ വിളക്കുകൾ കൺചിമ്മി 
കാണാ ദൂരത്തു നിന്ന് 
മേട നിലാവ് പുഞ്ചിരിച്ചു 
മേദിനിയിൽ കർണ്ണികാരം 
മിഴി തുറന്ന നേരം കനവിൽ 

കൊലുസിട്ടു കിലുക്കിക്കൊണ്ട് 
കരിമഷി പടരും മിഴിയഴകുമായ്
കുളിർ കാറ്റിനൊപ്പം വന്നു നീ 
മിഥുന മഴയായി പെയ്തു
താഴ്‌വാരമാകേ അനുഭൂതിയിൽ

ജീവന്റെ അങ്കുരങ്ങൾ മുളച്ചു പൊന്തി 
രാഗലയ വസന്തം ശ്രുതി മീട്ടി മെല്ലെ
രാക്കുയിലുകളത് ഏറ്റുപാടി  
ചക്രവാളമാകെ മാറ്റൊലി കൊണ്ടു
മനമാനന്ദ ലഹരിയിൽ ആറാടി

ജീ ആർ കവിയൂർ
21 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “