നിൻ വരവും കാത്ത്


നിൻ വരവും കാത്ത്

നിൻ പദനിസ്വനങ്ങൾക്കായ്
കാതോർത്ത നേരമെൻ
മനസ്സിന്റെ വാതായനം 
മെല്ലെ തുറന്നു വന്നുവല്ലോ 

മേനിയഴകല്ല ഉള്ളിന്റെ 
ഉള്ളിൻ വെണ്മയറിഞ്ഞു 
ഉൾപ്പളകം കൊണ്ടു ഞാനപ്പോൾ 
അറിയാതെയെന്റെ വിരൽത്തുമ്പിൽ 

നൃത്തമാടിയ അക്ഷരക്കൂട്ടിൽ 
കണ്ടു ഞാൻ നിന്നെയൊരു 
താളമാർന്ന സംഗീതം പോലെ 
ശ്രുതി നീട്ടിയ രാഗം പോലെ 

നിൻ പദനിസ്വനങ്ങൾക്കായ്
കാതോർത്ത നേരമെൻ
മനസ്സിന്റെ വാതായനം 
മെല്ലെ തുറന്നു വന്നുവല്ലോ 

ജീ ആർ കവിയൂർ
22 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “