ആയർകുല നാഥനേ

ആയർകുലനാഥനേ! 


ആയർകുലനാഥനേ!
ആയുരാരോഗ്യ ദായകനേ!
അറിയുന്നു ഞാനിന്ന് 
അവിടുത്തെ ലീലാവിലാസങ്ങൾ! 
അത്ഭുതം! അത്ഭുതം! അത്ഭുതം! 

അവിവേകിയാമെന്നെ 
അണയ്ക്കുക ചേർത്തുനിന്നരികിൽ, 
ആഴിയുമൂഴിയും ഈരേഴു പതിനാലു ലോകവും 
അന്നമ്മയ്ക്കു  കാട്ടിക്കൊടുത്തവനേ!

അറിവിന്നറിവാം ജീവിതവഴികൾ
ആഴമേറുമുപദേശമായ്
ഗീതയാൽ 
അർജ്ജുനനു 
നീ കാട്ടിക്കൊടുത്തില്ലേ! 
അടിയനെയും 
ആ മാർഗത്തിലൂടെ നയിക്കേണമേ കണ്ണാ! 

ജീ ആർ കവിയൂർ 
16 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “