സ്വപ്നങ്ങൾ
സ്വപ്നങ്ങൾ
സ്വപ്നങ്ങൾ പ്രതീക്ഷകൾ
സ്വർലോകവസന്തത്തിനു
സോപാനപ്പടികളല്ലോ
സ്വപ്നങ്ങൾ പ്രഹേളികകൾ!
നിത്യവും കാണുന്നവർക്ക്
നിമിഷനേരങ്ങളുടെയാശ്വാസം
നേരിൽ കാണാൻകഴിയാത്ത നോവുകളല്ലോ എന്നുമീ
ജീവിതയാത്രകളുടെ
നടുവിലൊരു തുരുത്ത്.
കനവു കാണുവാൻ പഠിക്കുക
ഒരു നാൾ സത്യമാകുകയും ചെയ്യും
സ്വപ്നങ്ങൾ പ്രതീക്ഷകൾ
സ്വർലോകവസന്തത്തിന്
സോപാനപ്പടികളല്ലോ
സ്വപ്നങ്ങൾ പ്രഹേളികകൾ.
ജീ ആർ കവിയൂർ
24 04 2024
Comments