രാമ നവമി ദിനത്തിൽ
രാമ നവമി ദിനത്തിൽ
രാമപാദം പൂകുവാൻ
രാമനാമം ജപിക്കുക ജപിക്കുക
രാമലക്ഷ്മണ ഭരത ശത്രുഘ്ന
സീതാസമേത രാമ രാമ
അയോദ്ധ്യാപതി രാമ
അലഞ്ഞിതു കാടകം
അറിഞ്ഞു ഹനുമൽ ഭക്തിയും
ആഴിയും കടന്ന് രാവണ നിഗ്രഹം
പുഷ്പക വിമാനമെറിയത്തി
പുതു സന്തോഷത്തോടെ
പതി പാവന സ്മരണയാൽ
പാടിപ്പാടി മുത്തി നേടാം
രാമ രാമ രാമാ
ജീ ആർ കവിയൂർ
17 04 2024
Comments