നീരദചന്ദ്രികെ....

നീരദചന്ദ്രിക 
നീരാടാനെത്തിയ
നീലത്തടാകത്തിലായ്
അല്ലിയാമ്പലുകൾ
ചിരിതൂകിനിന്നനേരം

നീയെന്തേയൊരു 
സ്വപ്നമരാളികയായ് 
മന്ദം മന്ദം
നീന്തിത്തുടിച്ചു,
എൻ മനസ്സിൻ്റെയാഴങ്ങളിൽ?

ഞാനറിയാതെൻ്റെ നിദ്രയകന്നനേരം 
വികാര പരവശനായ്
ഏകാന്തതയിൽ 
മൊഴികൾ പരതി.

നിന്നെ കുറിച്ചെ ഴുതുവാനെത്രയോ തവണ 
വെട്ടിത്തിരുത്തി
ചുരുട്ടിയെറിഞ്ഞു, അപൂർണ്ണമായ
കവിതനോക്കിയിരുന്നു.

നീരദചന്ദ്രിക 
നീരാടാനെത്തിയ
നീല തടാകത്തിലായ്
അല്ലിയാമ്പലുകൾ
ചിരിതൂകിനിന്നനേരം..

ജീ ആർ കവിയൂർ
11 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “