കണ്ണും കാതും കഴിച്ചു
നിനക്കായി കാത്തിരിപ്പിന്റെ
കണ്ണും കാതും കഴിച്ചു
പൂമരം പൂത്തു പുതുമണം പരന്നു
കനവുകൾ ആയിരം കണ്ടു
(നിനക്കായി ...)
കാത്തിരിപ്പിന്റെ കൂട് കൂടി
കിളികളുടെ ചിലമ്പലുകളും
കൊക്കുരുമ്മി കടന്നകന്ന
നീളും രാവും പകലും
(നിനക്കായി ...)
മഴയും മഞ്ഞും മാറി
കുളിർ കാറ്റുപോയി
വെയിലേറ്റു വാടിയിട്ടും
നിൻ വരവു മാത്രം കണ്ടില്ല
ജീ ആർ കവിയൂർ
16 04 2024
Comments