ഭൈരവി
ഭൈരവി
ബീജമന്ത്രസ്വരൂപിണിയാം
ഐക്യ ജ്ഞാന ക്രിയാശക്തിയാൽ
മൂലാധാരത്തിലമരുമമ്മേ
മരണഭത്തെയകറ്റുവോളേ
ശിവ പത്നിയാം അവിടുത്തെ
കൃപാ കടാക്ഷങ്ങളില്ലാതെ
മറ്റൊരാശ്രയമില്ല അമ്മേ
ഭദ്രേകാളി മാതാവേ
ഭൈരവി കദളിമംഗലത്ത് വാഴും കലിദോഷനിവാരിണി
കരുണാമയീ കാത്തുകൊള്ളുക
ഞങ്ങളെ നീ അമ്മേ ഭദ്രകാളി അമ്മേ
ജീ ആർ കവിയൂർ
06 04 2024
Comments