കനവുകണ്ടു
മഴമേഘങ്ങൾ
തമ്പുരു മീട്ടും
മേട സന്ധ്യകളെ
മിഴി പെയ്തു തോരാൻ
കൊതിക്കും മനസ്സിന്റെ
നോവുകൾക്ക്
ആശ്വാസം പകരാൻ
പോരുക പോരുക നീ
തെന്നലും വിരുന്നു വന്നു
കിളി കുല ജാലങ്ങളും
സസ്യ ലതാദികളും
പ്രാർത്ഥിച്ചു കുളിർമഴയ്ക്കായി
നീയെന്നു വരുമെന്ന്
കാതോർത്തിരുന്നു
ഇറയത്ത് തൂലികയുമായി
കനവുകണ്ടു കവിതയേ
ജീ ആർ കവിയൂർ
15 04 2024
Comments