എൻ പുലമ്പലുകൾ 109
എൻ പുലമ്പലുകൾ 109
ഇറുകിയടയ്ക്കട്ടെ
മിഴികളെൻ
കാണുവാൻ നിന്നെ
കാഴ്ച ഒരുക്കട്ടെ
മനസ്സിലൊരു കണി
മലകൾ വിതുമ്പി
പുഴകളായി ഒഴുകി
കടലിനൊരുപ്പു രസം
ചിന്തകൾ പക്ഷിയായി
മനസ്സെന്ന കൂട്ടിൽ
ചേക്കേറിയ നേരം
ചുണ്ടോളമൊഴുകിയ
കണ്ണുനീർക്കണം
ചുംബനത്താലോപ്പി
രാവുകരഞ്ഞു
നിലാവ് പെയ്തു,
ദുഃഖത്തിൻ നിഴലകുന്നു
നീ വാക്കുകളെ
കടം കൊണ്ടത് കൊണ്ട്
എൻ കവിതയ്ക്കും മൗനം
ജീ ആർ കവിയൂർ
14 04 2024
Comments