ജീവിത സംക്രമണം
ജീവിത സംക്രമണം
വിടരാൻ കൊതിക്കുമൊരു
പൂവിൻ മനസ്സാരു കണ്ടു
മൂളിപ്പറക്കും വണ്ടിന്റെ
ചുണ്ടത് ചുംബിച്ചറിഞ്ഞു
'സ ഗ മ പ നി സ'
'സ നി പ മ ഗ സ'
കാറ്റിലാടും മുളന്തണ്ടിന്റെ
കടക്കൽ വായ്ത്തല വീണ്
നെഞ്ചകമാകെ ചുട്ടുപൊള്ളിച്ച്
ചുണ്ടോട് അടുക്കും
ശ്വാസനിശ്വാസമാർന്ന
സംഗീത ധ്വനിക്കെത്ര മധുരം
ഒന്നൊന്നിനോട് ചേർന്നു
രണ്ടായി മാറുന്നതെത്ര
മധുര നോവിന്റെ അന്ത്യം
പ്രപഞ്ചത്തിൻ താളലയത്തിൻ
ജീവിത സംക്രമണം
ജീ ആർ കവിയൂർ
25 04 2024
രാഗം : അമൃത വർഷിണി
Comments