കാനഡേ
കാനഡേ
ഖരഹര പ്രിയയുടെ
ജന്യമേ കാനഡേ
കാരുണ നിറഞ്ഞ നിൻ
സാമീപ്യ സുഖമറിയുന്നു
സ രി2 പ ഗ2 മ1 ധ2 നി2 സ
സ നി2 പ മ1 ഗ2 മ1 രി2 സ
മനമതിൽ കുളിർമഴ
അകതാരിൽ നിറയുമ്പോളറിയുന്നു
കണ്ണാ നിൻ പുഞ്ചിരിയാർന്ന
മൂഖാംബുജം സുന്ദരം
കാതുകൾക്ക് സുഖം പകരും
മോഹന മുരളിയിൽ നിന്നും
ഉതിരും ഗാനമമെന്നിൽ
നിന്നോർമ്മകളുണർത്തുന്നു കണ്ണാ ....
ജീ ആർ കവിയൂർ
24 04 2024
Comments