സ്വാന്തനം പകർന്നു മനസ്സുകളിൽ

മനസ്സിനെ ശോകമൂകമാക്കി 
ശിവരഞ്ജിനി രാഗമെന്നിൽ 
മോഹമുണർത്തിയെങ്കിലും 
വേദനകൾക്കൊരു തണൽ 

കണ്ണനെ വിളിച്ചു പാടിയീ 
രാഗാലാപനത്താൽ 
ഉള്ളുരുകി ഉൾകുളിർ 
തേടിയല്ലോ സംഗീതം 

സ്വരസ്ഥാനങ്ങളാൽ ശ്രുതിമീട്ടി 
കാരുണ്യം തേടിയീയൊന്ന് 
ഹൃദയമുരുകി സ്വാന്തനം
 പകർന്നു മനസ്സുകളിൽ 

ജീ ആർ കവിയൂർ 
10 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “