എൻ മായാ മയനേ
എൻ മായാ മയനേ
കണ്ടിട്ടും കാണാതെ പോയി
എന്തേ നീ കേട്ടിട്ടും
കേൾക്കാതെ പോയി
ജന്മജന്മാന്തര ദുഃഖ ദുരിതങ്ങൾ
ആർജിച്ചത് എൻ
കർമ്മ ഫലത്താലോ
ഇനിയെങ്കിലും നേർവഴി കാട്ടി
ഈ കാടായ കല്ലും മുള്ളും താണ്ടി
എന്നെ നേർവഴിക്കു നയിക്കേണമേ
കണ്ടു ഞാൻ കാർമേഘ
വർണ്ണങ്ങളോക്കെയും
കേട്ടു ഞാൻ കാറ്റിൽ
മുരളീരവമൊക്കെയും
നിൻ നാദധാരയെന്നിൽ
ആനന്ദിനുഭൂതി യുണർത്തിയല്ലോ
മായാമയനെ മാനസ ചോര
മരുവുക നിത്യമെൻ മനമിതിൽ
മുരളീധര മുകുന്ദാ കണ്ണാ
ജീ ആർ കവിയൂർ
02 04 2024
Comments