മാനസച്ചോരാ!
മാനസച്ചോരാ!
കാണുന്നിന്നും നിന്നെ ഞാനെന്നും
പൂവിലും പൂമ്പാറ്റയിലും
മേഘത്തിലും, മയിലാട്ടത്തിലും
അരുവിയിലെ കുളിരിലും
ഒഴുകുന്ന പുഴയിലും
ആഴിയുടെ തിരമാലകളിലും
ആകാശത്തെ അമ്പിളിയിലും
ഉദിക്കുന്ന
സൂര്യതേജസിലും
കേൾക്കുന്നു ഞാനാ
മോഹനഗാനം
മുളംതണ്ടിലും
മാറ്റൊലികൊള്ളും പൂങ്കുയിൽ പാട്ടിലും
നിൻമണം പകരുന്ന
കായാമ്പൂവിലും
പീതാംബരം
ചുറ്റിനിൽക്കുന്നത്
കാണുന്നു കർണ്ണികാരത്തിലും
കരുണാമയനേ! മാനസച്ചോരാ!
കാത്തുകൊള്ളണേ കണ്ണാ! കണ്ണാ! കണ്ണാ!
ജീ ആർ കവിയൂർ
12 04 2024
Comments