നീയില്ലാതെ ( ഗാനം )
നീയില്ലാതെ
നീയില്ലാതെ ഞാനില്ല
നിറമിഴികളാൽ നിൽക്കുന്നു
നിന്നോർമ്മയുടെ തുരുത്തിലായ്
നീറും മനംമോടെ പ്രിയതേ
(നീയില്ലാതെ...)
നിമിഷങ്ങൾ നാഴികളായ്
നീങ്ങി ദിനം വർഷങ്ങളായ്
നിലാവുദിച്ചുയർന്നു
നിൻ നിഴൽ മാത്രം കണ്ടില്ല
(നീയില്ലാതെ...)
നേർവഴിയിൽ നയിപ്പാനായ്
നേരുള്ളവനെ പ്രാർത്ഥിക്കുന്നു
നല്ലതു വരട്ടെ നിനക്കെന്നും
നീങ്ങാത്ത വിരഹ നോവുമായി
(നീയില്ലാതെ...)
ജീ ആർ കവിയൂർ
01 04 2024
Comments