ഏകമാനമാകുന്നുവല്ലോ
ഏകമാനമാകുന്നുവല്ലോ
ഒഴുകിവരും സംഗീത
ധാരയിൽ ഗമകങ്ങളായ്
ഗാന്ധാരമായ് പ്രതിമധ്യമമായ്
ജീവിത വസന്തമായ് നീ
എൻ ഗളത്തിൽ ചേക്കേറും നേരം
ഷഡാധാരങ്ങളുണർന്നു
ആത്മരാഗങ്ങളായ്
സ്വരസ്ഥാനങ്ങളിൽ നിറയുമ്പോൾ
പ്രപഞ്ചസീമകൾക്കുമപ്പുറത്ത്
പ്രണവ മന്ത്രമായ് പ്രതിധ്വനിക്കുന്നു
ഞാൻ നീയായും നീ ഞാനായും മാറുന്നു
അഖിലം ഏകമാനമാകുന്നുവല്ലോ
ജീ ആർ കവിയൂർ
22 04 2024
Comments