കണ്ടുവോ കേട്ടുവോ
ഞാനത് കണ്ടു നീ കണ്ടുവോ
ഞാനതു കേട്ടു നീ കേട്ടുവോ
എനിക്കായി പാടും പൂങ്കുയിലെ
പാടുമോ പഞ്ചമ രാഗം
നിൻ ചൊടികളിൽ വിടരുമോ
മുല്ല മലർ പുഞ്ചിരി സുഗന്ധം
ഞാനത് കണ്ടു നീ കണ്ടുവോ
ഞാനതു കേട്ടു നീ കേട്ടോ
കാണുന്നു ഞാനിന്നു
നിൻ മഞ്ചിമയാർന്ന
സുന്ദര രൂപം ....
കേൾക്കുന്നു ഞാനിന്നു
സുന്ദര മുരളി നാദം ..,.
ഞാനത് കണ്ടു നീ കണ്ടു
ഞാനത് കേട്ടു നീ കേട്ടുവോ
മായാമയനെയും മാനസ ചോരാ
മരുവുക എൻ മനമതിൽ
മായാതെ നിത്യവും കണ്ണാ
കണ്ണാ കണ്ണാ കണ്ണാ
ഞാനത് കണ്ടു നീ കണ്ടുവോ
ഞാനതു കേട്ടു നീ കേട്ടുവോ
ജി ആർ കവിയൂർ
18 04 2024
Comments