കദളിമംഗലത്തമ്മ
കദനങ്ങളെല്ലാമകറ്റും
കദളിമംഗലം വാഴും
ഭദ്രേ ഭഗവതി
ഭദ്രകാളി അമ്മേ ...
മൂന്നു കരക്കും
താങ്ങേകും തായേ
നിന്നെ ഭക്തർ വിളിക്കുകിൽ
വിളിപ്പുറത്തല്ലോ
കദളിമംഗലത്തമ്മ
കദനങ്ങളെല്ലാമകറ്റും
കദളിമംഗലം വാഴും
ഭദ്രേ ഭഗവതി
ഭദ്രകാളി അമ്മേ ...
ദക്ഷിണാമൂർത്തിതൻ
പത്നിയാം ഭൈരവി
ദശമഹാവിദ്യയുള്ളവളെ
രൗദ്രയാം മഹാകാളി
കദനങ്ങളെല്ലാമകറ്റും
കദളിമംഗലം വാഴും
ഭദ്രേ ഭഗവതി
ഭദ്രകാളി അമ്മേ ...
വിഷു കഴിഞ്ഞ്
ജീവിതയിലേറി ഭക്തരാം
പ്രജകളെ കണ്ടു
നെൽപ്പറയും
അൻപൊലിയും സ്വീകരിച്ച്
അനുഗ്രഹിച്ച് പത്താമുദയത്തിന്
മടങ്ങിയെത്തുന്നു കദളിമംഗലത്ത്
കദനങ്ങളെല്ലാമകറ്റും
കദളിമംഗലം വാഴും
ഭദ്രേ ഭഗവതി
ഭദ്രകാളി അമ്മേ ...
ജീ ആർ കവിയൂർ
20 04 2024
Comments