വൃന്ദാവനത്തിൽ

വൃന്ദാവനത്തിൽ 

കണ്ണാ  നിന്നരികിൽ 
വന്നു നിൽക്കുമ്പോൾ 
നിൻ ചുണ്ടിലെ മുരളിയിൽ 
കേട്ടോ ഒരു വൃന്ദാവനസാരംഗി 

ഞാനെല്ലാം മറന്നു 
എന്നെ മറന്നങ്ങ് നിന്നു പോയി 
 സ രി2 മ1 പ നി3 സ
സ നി2 പ മ1 രി2 ഗ2 സ

ഗോക്കളും ഗോപാല വൃന്ദങ്ങളും 
ഗോകുലവുമെല്ലാം മറന്നു
ഗോവിന്ദാ നിൻ രാഗാലാപനത്താൽ  
നിന്നെ ഞാൻ വിളിച്ചു പോയി 
കണ്ണാ കണ്ണാ കണ്ണാ കണ്ണാ 

ജീ ആർ കവിയൂർ
25 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ