കൈവിട്ടുപോയോരാ പ്രണയം!
ഒരു ദീർഘനിശ്വാസത്തിൻവേളയിലായ് മനമറിയാതെയോർത്തുപ്പോയ്
നിൻക്കൊലുസ്സിൻ്റെ കിലുക്കങ്ങൾക്കു
കാതോർത്ത നാൾ!
കണ്ണും കണ്ണും
കഥ പറഞ്ഞ
വേളകളിൽ
നുണക്കുഴികളിൽ പടർന്ന ചിരിയുടെയലകളിൽമെല്ലെ
മധുരിക്കുംനോവിന്റെ സ്പർശനത്താൽ
കനവിന്റെ മഞ്ചലിലേറിയ
കരകാണാക്കടലിനുമപ്പുറത്തേക്കു
പോയിവന്നനേര-
മറിയുന്നു
കൈവിട്ടുപോയോരാ പ്രണയം!
ജീ ആർ കവിയൂർ
14 04 2024
Comments