Posts

Showing posts from February, 2023

കുളിരോർമ്മകൾ (ഗസൽ)

കുളിരോർമ്മകൾ (ഗസൽ) തുഞ്ചാണി കൊമ്പത്ത്  തുലാമാസ ചന്ദ്രിക ചിരി തൂകി നിന്ന നേരം  തൂലിക തുമ്പത്ത്  അക്ഷരമാലയായ് നീ അരികത്തു വന്നെൻ വിരൽതുമ്പിൽ കൂട്ടായ് വന്ന്  തന്നില്ലേ സുഖമുള്ള നോവ്  ആരും തരാത്തൊരു കനവ്  ഇന്നും വെള്ളിനര വീണ  സായന്തനങ്ങളിൽ നീ ഓർമ്മതൻ വീഥിയിൽ  കൈത്താങ്ങായ് നിൽക്കുന്നുവല്ലോ  ജീ ആർ കവിയൂർ 28 02 2023

तेरे आने की जब ख़बर महके,Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

तेरे आने की जब ख़बर महके, Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം സന്ധ്യയ്ക്കും നിൻ മണം അതിന് കിരണങ്ങളെറ്റ മുഴുവൻ നഗരവും നിറഞ്ഞു നിൻ ഗന്ധത്താൽ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം രാവമുഴുവൻ ആലോചിച്ചു കിടന്നു നിന്നെ  കുറിച്ച് എൻ മനവും തനവും നിൻ മണത്തിനായ് കാത്തിരുന്നു .. നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം ഓർമ്മകളാൽ ഹൃദയ മിടിച്ചു മിഴികളും മൊഴികളും നിൻ സുഗന്ധം നിറഞ്ഞു നീ എവിടെയൊക്കെ ഇരുന്നുവോ അവിടെല്ലാം സുഗന്ധ പൂരിതമായല്ലോ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം 28 02 2023     

നിദ്രയില്ലാതെ ( ഗസൽ)

നിദ്രയില്ലാതെ ( ഗസൽ ) മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  വരുമെന്നു നിനച്ചിട്ട്  വരവൊന്നും കണ്ടില്ല  വരാതിരിക്കില്ലൊരിക്കലും  വാർത്തിങ്കളുമവനും  ഋതു വസന്തങ്ങൾ  മാറിമാറി വന്നു പോയി  മേനിയാകെ തളിർത്തു  മധുപനെ കണ്ട മാത്രയിൽ  വിടരാൻ വെമ്പി നിൽപ്പു  മുല്ലവള്ളിയിൽ മൊട്ടുകൾ  രാക്കാറ്റു വന്ന് കാതിൽ  മൊഴിഞ്ഞു കിന്നാരം  മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  ജീ ആർ കവിയൂർ 27 02 2023

എന്റെ പുലമ്പലുകൾ - 94

എന്റെ പുലമ്പലുകൾ - 94 ഇന്ന് ചിലർ വിരൽ ചൂണ്ടുന്നു  ഒരിക്കൽ ഞാൻ കൈനീട്ടി യാചിച്ചിരുന്നവരോട്  കുറച്ചുനാൾ മൗനമായി  ഇരുന്നു നോക്കി  കൂടെ ചിരിച്ചവരൊക്കെ  പേര് തന്നെ മറന്നിരിക്കും  സഞ്ചാരം വളരെ കുറച്ചു നാൾ  മാത്രം ഉണ്ടായിരുന്നു നിന്റെ കൂടെ  ഓർമ്മയായിരിക്കുന്നു നീ  ജീവിതത്തിൽ ഉടനീളം  നിനക്കായി എത്രയോ  പേരെ ഞാനയകറ്റി  ഒരുപക്ഷേ അകറ്റിവരുടെ  ശാപം ആകാം  എന്റെ എഴുത്തുകൾ വേറിട്ടതാണ്  ആർക്കുവേണ്ടി എഴുതുന്നുവോ അവർക്ക് ഇതേപ്പറ്റി അറിവ് തന്നെയില്ല  ഒരുപക്ഷേ അവർക്ക് ഞാൻ കടന്നുപോകുന്നത്  വരെ കാത്തിരിക്കാം  എന്നാൽ എന്നെ തടഞ്ഞതുമില്ല  സത്യമായ പ്രണയം കുറച്ചു നിമിഷങ്ങളെ കാണുകയുള്ളായിരിക്കും  എങ്കിൽ ജീവിതകാലം  മുഴുവനും അതിന്റെ  ഓർമ്മകൾ വേട്ടയാടുന്നല്ലോ  ഒരു മാറ്റവുമില്ല നീ കരയുകയോ കരയാതിരിക്കുകയോ ചെയ്താലും എൻ ഹൃദയത്തിൽ ഒരു വ്യത്യാസവുമില്ല നീ ഉണ്ടായാലും ഇല്ലെങ്കിലും  ജീ ആർ കവിയൂർ  27 02 2023

പറയാതെ പോയത് (ഗസൽ)

പറയാതെ പോയത് (ഗസൽ ) നിന്നെക്കുറിച്ച്  എഴുതി പാടുവാൻ എത്ര ശ്രമിച്ചിട്ടും  ആവുന്നില്ലല്ലോ  അവസാനമെൻ തൂലികത്തുമ്പിൽ  നീ ഒരു കവിതയായ് വിരിഞ്ഞു വന്നു  ആരും കാണാത്ത നിൻ മിഴികളെ  വരയ്ക്കുമ്പോൾ  എനിക്ക് വല്ലാത്തൊരു  അഭിനിവേശം പലവട്ടം പറയുവാനാവാതെ   പലവരൂ വന്നു നിന്നരികിൽ  പറന്നങ്ങു പോയല്ലോ കാലവും  പഴിക്കുക ഇനി ആരെ അറിയില്ല  ജീ ആർ കവിയൂർ  26 02 2023

പ്രണയ നിലാവ് (ഗസൽ)

പ്രണയ നിലാവ് (ഗസൽ) അകലെ തീരത്തു  തീരാത്ത ദാഹം  ഗ്രീഷ്മ ചൂടിൽ  എരിയുന്ന വിരഹം  നോവിലല്പം  വർഷ ഋതുവിൻ  വരവ് കാത്ത്  കഴിയുന്ന മാനസം  ഓർമ്മകൾക്ക് നിറയെ  വസന്തത്തിൻ സുഗന്ധം  തിരികെ വരുമോ  മധുരത്തിന് നറുനിലാവ്  ജീആർ കവിയൂർ  25 02 2023

വിരഹമേ (ഗസൽ)

വിരഹമേ (ഗസൽ) നീരദകന്യകമാരകന്നു നിഴൽപോയ് നിലാവുദിച്ചു നിദ്രയില്ലാനിമിഷങ്ങളിലൊക്കെ നിന്നോർമ്മകളെന്നെ മദിച്ചു വേട്ടയാടിക്കൊണ്ടേയിരിന്നു ആ ആ ആ ആ വിരലുകൾക്കിടയിലമർന്നു  വിങ്ങലാൽ  തൂലികയും  വിതുമ്പി കടലാസും  വിരഹിയാമീ ഞാനും ആ ആ ആ ആ കടന്നകന്ന വർണ്ണവസന്തങ്ങളും കണ്ട കിനാവിൻതിരമാലകളും കടലിൻനാവുകളുടെ പരിഭവങ്ങൾ കഴിയില്ല ഇനിയാവില്ലയീയേകാന്തത  ജീ ആർ കവിയൂർ 24 02 2023

എന്തെ വിട്ടകലുന്നു

എന്തേ വിട്ടകലുന്നു  എപ്പോഴൊക്കെ നിന്നെ കാണുമ്പോഴായ് തോന്നാറുണ്ട് ലോകം എത്ര സുന്ദരമാണെന്ന്  ഓരോ തവണയിലും നിൻ വഴിത്താരകളിൽ നിൽക്കുമ്പോൾ കാത്തു നിന്നു ഞാനെന്നെ തന്നെ  കഷ്ടപ്പാടുകൾ കുറഞ്ഞുവന്നു  സ്വന്തം ബന്ധങ്ങളിൽ നിന്നും  ലഭിക്കണമെന്ന കാര്യം  വേണ്ട എന്ന് നിനച്ചപ്പോഴായ് അറിയുന്നു ഞാൻ നീ  ഏറെ പഠിപ്പിച്ചു  ഉന്നതസ്ഥാനത്തായെന്ന് എന്നാൽ ഒന്നു മനസ്സിലാക്കുക  ഞാനെന്തോ പറയുവാൻ ആഗ്രഹിക്കാത്തതൊക്കയും ചിരിക്കാറുണ്ട് നിത്യവും  എന്നാൽ സന്തോഷിച്ചിട്ട്  നാളുകളായല്ലോ  എഴുതാത്ത കടലാസ്സുകളിൽ  എന്താണ് തേടുന്നത്  മൗനമാർന്ന മറുപടിയല്ലോ  എപ്പോഴാണ് മനസ്സിലാക്കുന്നത്  സ്വന്തം ജീവിതാനുഭവത്തലല്ലോ ചിരിക്കാറുണ്ട് എന്നാൽ  മനസ്സിലേറെ നോവുകൾ ആണ്  ഓർമ്മകളിൽ നിന്റെ ഹൃദയത്തിൻ നോവുകളറിയുന്നുവല്ലോ  ഭാഗ്യം എന്തെയെന്നെ പരീക്ഷിക്കുന്നത്  വേദനകൾ ഹൃദയമിടിപ്പുകളെറ്റുന്നു ഒരിക്കലും നിന്നെ അകറ്റി നിർത്തിയിട്ടില്ല  മനസ്സിൽ നിന്നും പിന്നെ നീ എന്തിന്  എന്നെ ഇങ്ങനെ വിട്ടകലുന്നു  ജീ ആർ കവിയൂർ  23 02 2023

എന്തു ചെയ്യാം

എന്തു ചെയ്യാം  പിണക്കമാണ് അവൾ എന്നോട്  എന്തെന്നോ ഞാൻ എഴുതുന്നില്ല പോലും  എന്തെഴുതാൻ ഉള്ളിൽ ഘനിഭവിക്കുന്നില്ല ദുഃഖങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും അവ എങ്ങനെ പുറത്തുകാട്ടും ആ മുറിവുകൾ  ശ്രമിക്കാഞ്ഞിട്ടല്ല പറ്റുന്നില്ല നിന്നെപ്പോലെ തന്നെ അവൾ പിണങ്ങി എന്റെ വിരൽത്തുമ്പിൽ വരുന്നില്ലല്ലോ അതാണ് ഇന്ന് എഴുതാൻ ഇരുന്നത് രണ്ടുപേർക്കും സന്തോഷം ആവട്ടെ  ജീ ആർ കവിയൂർ  22 02 2023

എൻ്റെ നിഴലുകൾകൂടെണ്ടാവുമല്ലോ (ഗസൽ.)

എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ (ഗസൽ.) നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ആ ആ ആ..... നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ചിലപ്പോഴെങ്കലുമെന്നെ ഓർത്ത് നിൻ്റെ മിഴികൾ നനയാറുണ്ടോ ഉണ്ടെങ്കിൽ പെയ്യതെ. പോയ മഴ മേഘം പോലെ കാറ്റിനൊപ്പം കടന്നു പോകുമല്ലോ നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ എൻ്റെ വേദനകളിൽ നിൻ്റെ വേദനകൾ പങ്കു വെച്ചാൽ കുറയുമല്ലോ ഇനി നീ എത്ര ജന്മം കൊണ്ടാലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ജീ ആർ കവിയൂർ 22 02 2023

ഇവിടെ ഇനി എത്ര നാൾ

ഇവിടെ ഇനി എത്ര നാൾ  ഏറെ നേരമായ് മാറ്റൊലി കൊള്ളുന്നു, മൗനം!  എവിടെയോ നിന്നാരോ  വിളിക്കും പോലെ  കാറ്റ് കടന്നുപോയി  ഇലകളനങ്ങി മറ്റൊന്നുമനങ്ങിയില്ല  അവൾ വന്നു  എന്റെ നഗരത്തിൽ  എന്നാൽ കാണാതെ അകന്നു  ആ പ്രണയവും നിന്റേതായിരുന്നു  പിണക്കവും പരിഭവവും നിന്റേത്  ഞാനെന്റെ നിരപരാധിത്വവും  അതിന്റെ കണക്കുകളും ആരോട് ചോദിക്കും  ആ പട്ടണവും നിന്റേതായിരുന്നു  ആ കോടതിയും നിന്റേതായിരുന്നു  എന്തെന്നില്ലാത്ത പ്രണയമായിരുന്നു മഴത്തുള്ളികൾക്ക് ഈ ഊഷര ഭൂമിയോട്  വെറുതെയല്ല പലരും ഈ സ്നേഹത്തിൽ വഴുതിവീഴുന്നത്  നിന്നെ നോവുകളുടെ തീരത്ത് എങ്ങിനെ അടുപ്പിക്കും  വേദനകളെ പങ്കുവെച്ചില്ലയെങ്കിൽ  നിനക്ക് എങ്ങനെ സമാധാനം ലഭിക്കും  നിന്നോർമ്മകളിൽ മുഴുകി  ഞാന്നെയുമീ ലോകത്തെ  തന്നെ മറക്കുന്നു  ആഗ്രഹത്തിന്റെ മധുര സ്മരണയിൽ  എല്ലാം മറക്കുന്നുവല്ലോ  അല്ലയോ ജീവിതമേ നീ  എന്തേ എന്നെ ഇങ്ങനെ  പഠിപ്പിക്കുവാൻ ഒരുങ്ങുന്നു  എനിക്ക് ഏതു യുഗങ്ങളാണ്  ഇവിടെ ജീവിക്കുവാൻ ഉള്ളത്  ജീ ആർ കവിയൂർ  22 02 2...

മലയാളമേ

മലയാളമേ വിശ്വ സാഹിത്യ  മനോമണ്ഡലങ്ങൾക്കുമപ്പുറം  നിൽക്കുമെൻ  മധുര മാർന്നതേ മലയാളമേ നിന്നെ മലയോളം  ലാളിക്കുന്നു ഞാൻ  മാമലകൾക്കുമപ്പുറം  ഏഴു സാഗരങ്ങൾക്കുമപ്പുറം  വാഴ്ത്തുന്നു നിന്നെ ഞാൻ  മലയാളമേ ഉണ്ടായിരുന്നു നമുക്ക്  കവിത്രയങ്ങളും  കവികളുമനേകം  "..തിളക്കട്ടെ ചോര  ഞരമ്പുകളിൽ " നിന്നെക്കുറിച്ച്  കേൾക്കുമ്പോൾ   മലയാളമേ  എവിടെ ഞാൻ പോകിലും  എന്തുഭാഷ പറഞ്ഞിടുകിലും  എൻ മനസ്സിൽ നീ  തത്തി കളിക്കുന്നുവല്ലോ  മലയാളമേ ജീ ആർ കവിയൂർ  21 02 2023

അനർത്ഥമാവാതെയിരിക്കട്ടെ (ഗസൽ)

അനർത്ഥമാവാതെയിരിക്കട്ടെ  എത്രയോ തവണ പറയാനൊരുങ്ങി  കാലമതിനെല്ലാം വിലങ്ങായി.! എത്രയോ തവണ പറയാനൊരുങ്ങി  കാലമതിനെല്ലാം വിലങ്ങായി.! കാലമതിനെല്ലാം വിലങ്ങായി. അറിയുമോ എന്റെ  തൂലികക്കും  മനസ്സിനുമെത്ര നോവുനെന്നോ... മനസ്സിനുമെത്ര നോവുനെന്നോ. നഷ്ട്ടത്തിൻ കണക്കുകൾ  കൂട്ടിയും കിഴിച്ചും  കഴിയുന്നല്ലോ നിറം മങ്ങിയാലും  മനസ്സിൽ പതിഞ്ഞത് മായിക്കാനാവുകയില്ല. മായിക്കാനാവുകയില്ല ഇന്നതിന് പലരും  പല പേരു പറയുന്നു  ഞാനും തേടുന്നുർത്ഥങ്ങൾ   ഞാനും തേടുന്നുർത്ഥങ്ങൾ അനർത്ഥമാവാതെ യിരിക്കട്ടെ  അനർത്ഥമാവാതെ യിരിക്കട്ടെ  ഒരായിരമോർമ്മകൾ  മരണംവരെ ഒരായിരമോർമ്മകൾ  മരണംവരെ ജീ ആർ കവിയൂർ  20 02 2023

ഇല്ല ഞാൻ എങ്ങോട്ടും

ഇല്ല ഞാൻ എങ്ങോട്ടും  വേണ്ട മക്കളെ ഞാനില്ല  ഈ അച്ഛനുറങ്ങും മണ്ണും  പിന്നെ അന്തിത്തിരിയും  നിറസാന്നിധ്യമാം മണവും  വിട്ടില്ല ഒരിടത്തേക്കും യാത്ര ചെയ്യുവാൻ ഒട്ടും  വയ്യാതായിരിക്കുന്നേറെ  സഞ്ചരിച്ചതല്ലേ പണ്ട്  വിദ്യാലയവും വീടും വിട്ട്  എങ്ങോട്ടും വേറെ  പോകുകയുമില്ലായിരുന്നു  മുക്കൂട്ടിന്റെ മണവും കഷായ കൂട്ടും  തേച്ചു കുളിയും  ഈ നാടും ദേശ ദേവനെയും വിട്ട്  എങ്ങോട്ടുമില്ല ഞാൻ  അമ്മയ്ക്ക് ശീതീകരിച്ച മുറിയോ  വാഹനമോ ഒന്നുമേ പഥ്യമല്ല   ഇവിടെ ഈ തറയോട് പാകിയ തറയും  ഓടുമേഞ്ഞ പുരയും പിന്നെ  കഞ്ഞിയും പയറും  രാമനാമ ജപവും  അല്ലാതെ വേറൊന്നുമേ വേണ്ട  വേണ്ട മക്കളെ ഇല്ല  ഞാനീ അച്ഛനുറങ്ങും  മണ്ണുവിട്ട് എങ്ങോട്ടേക്കും  ജീ ആർ കവിയൂർ  19 02 2023

എൻ ജീവിത കനവ്

എൻ ജീവിത കനവ്  സ്വപ്നങ്ങളെറെ കണ്ടും മുത്തച്ഛന്റെ മടിയിൽ കിടന്നു  കഥകേട്ടും പാൽ കുടിച്ചും അച്ഛന്റെ കൂടെ  ഇരു ചക്രത്തിൽ ഏറെ  നാട് ചുറ്റിയ കാലവും  അമ്മയുടെ പരിലാളനമെറ്റു വളർന്നു  മഴ കേൾക്കു താളം ഇട്ടു വളർന്ന ബാല്യം  കൗമാരസ്വപ്നം കാണാൻ തുടങ്ങിയിരുന്നു മലമുകളെറിയ കനവുകൾ  പാട്ടുപാടി ആടി നടന്നു  കടവിലെ തോണിയിലേറി ദിവാസ്വപ്നങ്ങൾ കണ്ടു നടന്നത്  ഒരുവൻ ജീവിതത്തിലേക്ക്  ഹൃദയം പങ്കുവെച്ച നിലാവിൽ  കഥകളായിരം പങ്കുവെച്ച്  പൂത്തുലഞ്ഞ മധുരമേറുന്ന നോവും  പിരിയാനാവാതെ മനസ്സിനു കുളിരേകി ഒരുനാൾ പ്രണയ സാഫല്യമായി  മാലയിട്ട് ഇരുവരും കൈപിടിച്ച് മണ്ഡപത്തിലേറിയ നാൾ വന്നു നിന്നു യാഥാർത്ഥ്യമായ നിമിഷങ്ങളെ സ്വപ്നചിറകിലേറിയ  അസുലഭ സുന്ദര നിമിഷങ്ങളെ നന്ദി  ജീ ആർ കവിയൂർ  19 02 2023

എൻ ജീവിത കനവ്

എൻ ജീവിത കനവ്  സ്വപ്നങ്ങളെറെ കണ്ടും മുത്തച്ഛന്റെ മടിയിൽ കിടന്നു  കഥകേട്ടും പാൽ കുടിച്ചും അച്ഛന്റെ കൂടെ  ഇരു ചക്രത്തിൽ ഏറെ  നാട് ചുറ്റിയ കാലവും  അമ്മയുടെ പരിലാളനമെറ്റു വളർന്നു  മഴ കേൾക്കു താളം ഇട്ടു വളർന്ന ബാല്യം  കൗമാരസ്വപ്നം കാണാൻ തുടങ്ങിയിരുന്നു മലമുകളെറിയ കനവുകൾ  പാട്ടുപാടി ആടി നടന്നു  കടവിലെ തോണിയിലേറി ദിവാസ്വപ്നങ്ങൾ കണ്ടു നടന്നത്  ഒരുവൻ ജീവിതത്തിലേക്ക്  ഹൃദയം പങ്കുവെച്ച നിലാവിൽ  കഥകളായിരം പങ്കുവെച്ച്  പൂത്തുലഞ്ഞ മധുരമേറുന്ന നോവും  പിരിയാനാവാതെ മനസ്സിനു കുളിരേകി ഒരുനാൾ പ്രണയ സാഫല്യമായി  മാലയിട്ട് ഇരുവരും കൈപിടിച്ച് മണ്ഡപത്തിലേറിയ നാൾ വന്നു നിന്നു യാഥാർത്ഥ്യമായ നിമിഷങ്ങളെ സ്വപ്നചിറകിലേറിയ  അസുലഭ സുന്ദര നിമിഷങ്ങളെ നന്ദി  ജീ ആർ കവിയൂർ  19 02 2023

എത്തി നിന്നത്

എത്തി നിന്നത്  നിന്നോർമ്മകൾ  വേട്ടയാടി കൊണ്ടിരുന്നു  രാത്രി മുഴുവനായ് നിലാവ്  വേദനിപ്പിച്ചു കൊണ്ടേയിരുന്നു  രാത്രി മുഴുവനും  അവളില്ലെങ്കിലില്ല  അവളോട് പ്രണയമുണ്ടെങ്കിൽ ഉണ്ട്  ഇത് സമൂഹത്തിന് നടത്തിപ്പിൻ എതിരാണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഞാൻ പറയുവാൻ ആഗ്രഹിച്ചതും  നീ കേൾക്കാതെ പോയതും   മറ്റൊന്നുമല്ല രണ്ടുപേരുടെയും  മിഴികളിലൂടെ ഹൃദയത്തിലേക്ക്  എത്തി നിന്നതും അതുതന്നെ  പ്രണയം പ്രണയം പ്രണയം  ജീ ആർ കവിയൂർ  19 02 2023

പുഞ്ചിരിക്കുവാനാവില്ല

പുഞ്ചിരിക്കുവാനാവില്ല  കണ്ണുനീരൊഴുക്കുവാൻ  എന്തേ എനിക്കറിയില്ല  ഇല്ല അറിയില്ല എനിക്ക്  എന്റെ ഹൃദയത്തിലെ  കാര്യങ്ങൾ പറയുവാൻ  എന്തേ എന്റെ കൂട്ടുകാരൊക്കെ  എന്നെ വിട്ടയകന്നു എനിക്ക് അവരോടൊപ്പം നിൽക്കുവാൻ അറിയുകയും പെരുമാറാനും  അറിയുകയില്ല ആയിരിക്കാം  എന്റെ ഓർമ്മകളെ നിനക്ക്  ചിന്തകളിൽ നിന്നും മായ്ച്ചു കളയാനാവില്ല ഒരുതവണ എന്റെ വേദനകളെ അറിഞ്ഞു നോക്കുക ഒരുപക്ഷേ ജീവിത അവസാനം വരേയ്ക്കും നിനക്കു പുഞ്ചിരിക്കാനാവുകയില്ല  ജീ ആർ കവിയൂർ  18 02 2023

നഷ്ടപ്പെടുത്തിയത്

നഷ്ടപ്പെടുത്തിയത്  ഈ ബന്ധത്തിന് ഒരു പേരില്ല  എന്നിരുന്നാലും നീ എനിക്ക്  ഏറ്റവും പ്രിയപ്പെട്ടതാണ്  നിന്റെ ഇടവഴികളിലൂടെയുള്ള നടത്തമിന്നുമെനിക്കൊർമ്മയുണ്ട്  ഞാനൊരു വൈമാനികനോ  ലോക സഞ്ചാരിയോ അല്ല  എന്നിരുന്നാലും എന്റെ തേടലുകൾ  അപാരവും വർണ്ണനാതീതമായിരുന്നു  അത് എന്റെ പ്രണയമാണ്  അല്ലാതെ നിർബന്ധമല്ല  അവളെന്നെ ഇഷ്ടപ്പെടുകയോ എന്റേതായി മാറുകയോ ഒന്നും എനിക്ക് ബാധകമല്ല  നീയില്ലാതെ എന്റെ സന്തോഷങ്ങളും ആഘോഷങ്ങളും അപൂർണ്ണമാണ് ഒന്നാലോചിക്കുക നീ എനിക്ക് എത്രമാത്രം  ആവശ്യമെന്ന്  നീ പറയുമായിരുന്നു നിന്നെ കണ്ണ് നിറച്ച് കാണണമെന്ന്  ഞാൻ കണ്ണുനിറക്കാറുണ്ട് പക്ഷേ  എനിക്ക് നിന്നെ കാണാനായില്ല  എന്റെയും നിന്റെയും പ്രണയങ്ങൾ തമ്മിൽ ഏറെ വ്യത്യാസമായിരിക്കുന്നു  നീ ആരെയോ പ്രണയിക്കുമ്പോൾ അയാൾ വേറെ ആരെയോ പ്രണയിക്കുന്നു  ഒരു ദിവസം നമ്മളിരുവർക്കും നമ്മെ നഷ്ടമിയിടും അവൻ നിന്നെ ഓർക്കുന്നില്ല  എങ്കിൽ ഞാനും എന്തിനും ഓർക്കണം  സൂക്ഷിക്കുക സ്വയം നീ നിന്നുടെ കാര്യങ്ങൾ ശ്രദ്ധിക്കണം   എനിക്ക് എന്തോ ഭയം തോന്നുന്നുവല്ലോ...

പാരടി അവലംബം ഗാനം മുടിപ്പൂക്കള്‍ വാടിയാലെന്തോമനേശ്രമം ജീ ആർ കവിയൂർ

മിഴിപ്പൂക്കള്‍ നിറഞ്ഞന്തോമനേ നിൻ മൊഴിപ്പൂക്കൾ കേൾക്കാൻ കൊതിയെറുന്നോമനേ മുഖമൊട്ടുകൾ വാടരുതെന്നോമനെ മനസ്സിൽ വിരിയും സ്വപ്നങ്ങളെന്തോമനേ  മധുപൻ വന്നീലെയോമനെ കരിവളകളെങ്ങിനെ ഉടഞ്ഞു ഓമനേ കാലിലെ കൊലുസ്സും കാതിലെ ലോലാക്കും കിലുങ്ങാത്തെന്തെ ഓമനേ  കണ്ണുകൾ കലങ്ങിയതെന്തെ പിണക്കമാണോ ഓമനേ കാണുവാൻ നിന്നെ, കണ്ട്  താലി കെട്ടി  കൊണ്ടുപോകാനായിയാരും വന്നില്ലേ ഓമനേ കനകാഭരണവും കൈനിറയെ ധനവുമില്ലാഞോ  മിഴിപ്പൂക്കള്‍ നിറഞ്ഞന്തോമനേ നിൻ മൊഴിപ്പൂക്കൾ കേൾക്കാൻ കൊതിയെറുന്നോമനേ  പാരടി അവലംബം ഗാനം മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ ശ്രമം ജീ ആർ കവിയൂർ

കാലം പോയ പോക്കേ

കാലം പോയ പോക്കേ ഓർമ്മകൾ പൂത്തിറങ്ങി  വാനത്തിൽ നിന്നും  സൂര്യകിരണങ്ങൾ പെയ്തിറങ്ങി  ബാല്യകുമാരങ്ങളുടെ ഓർമ്മകൾ  ചിറകടിച്ചു ഉണർന്നുമെല്ലെ  കണ്ണുംനട്ട് കാത്തിരുന്ന് അവസാനം  അച്ഛൻ വന്നു കയറിയ നേരം  അമ്മയുടെ കയ്യിൽ കൊടുത്ത സഞ്ചി അതിൽ കടലാസിൽ പൊതിഞ്ഞ പലഹാരപ്പൊതിയിലെ വിഭവങ്ങൾ  ഒപ്പം അമ്മ നൽകും കട്ടൻ കാപ്പിയും ഓർക്കുകിൽ ഇന്ന് ഇവയൊക്കെ ലഭിക്കുവാൻ കേവലം ഒന്നു കുത്തി വിളിച്ചാൽ എത്തിച്ചേരും പടിക്കൽ പക്ഷേ  അച്ഛന്റെ സ്നേഹവും അമ്മയുടെ ചേർത്ത് നിർത്തലും ഒന്നുമില്ലല്ലോ എല്ലാം കേവലം യാന്ത്രികം മാത്രം കാലത്തിന്റെ ഗതി മാറിയ പോലെ കഥ പറഞ്ഞു തരാൻ ഇന്ന് മുത്തശ്ശിമാർക്ക് നേരമില്ല പിന്നെ ഒട്ടും അറിയുകയുമില്ല  ഏക ആശ്രയം ഗൂഗിൾ അമ്മച്ചി തന്നെ ശരണം  ജീ ആർ കവിയൂർ 

हमारे दिल से मत खेलोതസ്ലീമ് ഫസിലിൻ്റെ ഗസൽ പരിഭാഷ

हमारे दिल से मत खेलो തസ്ലീമ് ഫസിലിൻ്റെ ഗസൽ പരിഭാഷ  എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ചെറിയ ഒരു തള്ളു കൊണ്ടാൽ ഈ കണ്ണാടി ഉടഞ്ഞു പോകുമല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ഇവിടെ ഉളളവർ വേദന മാത്രം നൽകുന്നു ഉടച്ച് കളയുന്നു വല്ലോ (2) ഏതാനും നിമിഷങ്ങൾ കൊണ്ട് വർഷങ്ങളായി ഉള്ള ബന്ധങ്ങൾ ഉടച്ചിയുന്നു എന്ത് പറയാൻ ഭാഗ്യ താരകങ്ങൾ ഉടഞ്ഞു പോകുന്നുവല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെന്ന്  കണ്ട് അടുത്ത് കൂട്ടിയിട്ട്  മിണ്ടാതെ കഠാര കുത്തിയിറക്കുന്നുവല്ലൊ അപ്പോഴേക്കും മനോഹര  സ്വപനമുറഞ്ഞ് പികുന്നുവല്ലോ  എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) എന്ത് പറയാൻ എൻ്റെ ചേലാഞ്ചലത്തിലും തീപ്പൊരി ഒളിഞ്ഞിരിക്കുന്നുവല്ലോ (2) പൂവാടി കളിലും തീയെരിഞ്ഞ്  കത്തി പൂക്കളെല്ലാം കരിഞ്ഞു പോകുന്നുവല്ലൊ ഇടിമിന്നൽ വീഴുന്നു കണവിക്കെ മുറിഞ്ഞു പോകുന്നുവല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) രചന തസ്ലീമ് ഫസിൽ പരിഭാഷ ജീ ആർ കവിയൂർ 16 0...

जाने वाले ओ जाने वाले लिरिक्स -ഗുലാം അലിയുടെ ഗസൽ പരിഭാഷ

जाने वाले ओ जाने वाले लिरिक्स - ഗുലാം അലിയുടെ ഗസൽ പരിഭാഷ പോകുന്നവരെ എൻ്റെ ഓരോ ചിന്തകളിലും ഉണ്ടാവാണെ ഇങ്ങനെയാണോ ഇപ്പൊൾ കുടെ ഉള്ളത് അതുപോലെ ഉണ്ടാവുമല്ലോ എപ്പോഴും ആഗ്രഹങ്ങൾ ഏറുന്നുവല്ലോ വിട്ടകന്നു പോകുമ്പോൾ നീ എൻ കൂടെ ഉണ്ടെങ്കിൽ എല്ലാത്തിലും ശ്രദ്ധയുണ്ടാവുമല്ലോ ഓരോ ഋതുക്കളിലും എനിക്കായി നിൻ  സുഗന്ധം അയക്കണെ നിൻ്റെ സുഗന്ധമില്ലാതെ കഴിയാനാവില്ല വെളിച്ചമായി ഇറങ്ങി വരണമേ ഓരോ രാവിലും എനിക്കായ് നീ ആകാശത്ത് സൂര്യനോട് ഒപ്പം എനിക്ക് നീ തുണയായി ഉണ്ടാവണെ പൂവുകൾ അയക്കുമല്ലോ ഒഴുകുന്ന നദിയിലൂടെ പറ്റുമെങ്കിൽ നീ പോയിട്ട് നിമിഷങ്ങളോളം എൻ്റെ തീരത്ത് തുണയായി ഉണ്ടാവണെ രചന ആലാപനം ഗുലാം അലി പരിഭാഷ ജീ ആർ കവിയൂർ 

കണ്ടുവോ അവളെ ( ഗസൽ )

കണ്ടുവോ അവളെ ( ഗസൽ ) ആആആആആആ കുന്നും മലയും താഴ്വാരങ്ങളും  കടന്നു വരും നിലാവേ . നീ കണ്ടു അവളെ  മൊഞ്ചും മൊഴിയും ഉള്ളൊരു പഞ്ചവർണ്ണക്കിളിയെ കണ്ടുവോ  കാറ്റേ നീയും  കളകളാരവത്താൽ ഒഴുകും അരുവികളെ നിങ്ങളും കണ്ടുവോ കളമൊഴിയാം അവളെ വെള്ളി പാദസ്വരവുമായി ഒഴുകും  മലരികളെ നിങ്ങളും അറിഞ്ഞോ  അവളുടെ പദചലനം  കളകാഞ്ചി പാടി  കാക്കയുടെ കൂട്ടിൽ മുട്ടയിടും  കുയിലേ നീയും കേട്ടുവോ അവളെ  തണൽ വിരിയിക്കും മാമരങ്ങളെ നിങ്ങൾ അറിഞ്ഞോ അവളുടെ സാമീപ്യം  അറിയിക്കുക  നിങ്ങൾ എല്ലാവരും  അവളെ എന്റെ പ്രാണയ നൊമ്പരം  എന്റെ വിരഹ വേദന  ആ ആ ആ ആ ആ  ജീ ആർ കവിയൂർ  16 02 2023 

वो कभी मिल जाएँ तो क्या कीजिए ..ഗുലാം അലിയുടെ ഗസൽ പരിഭാഷ

वो कभी मिल जाएँ तो क्या कीजिए .. ഗുലാം അലിയുടെ ഗസൽ പരിഭാഷ  അവളെ ചിലപ്പോൾ കണ്ട് മുട്ടുകിൽ എന്ത് ചെയ്യും  രാവും പകലും നോക്കാതെ സൗന്ദര്യം കാണുക നിലാവുള്ള  രാത്രികളിൽ ഓരോ ഓരോ പൂക്കളെയും നിസ്വാർത്ഥയോടെ  ചൊല്ലിപറഞ്ഞു  നമസ്കരിക്കുക  ജീവിതം മുഴുവൻ ആഗ്രഹങ്ങളാൽ നിറയാതെ ഇരിക്കട്ടെ  ആഗ്രഹിക്കുക ആജീവനാന്തം അവളെ കുറിച്ച് ഓർത്തു പ്രണയ വർണ്ണങ്ങളിൽ മുങ്ങി  നിലാവുള്ള രാത്രിയിൽ കണ്ണുനീർ വാർക്കുക ചോദിച്ച് അറിയുവാൻ തുടങ്ങട്ടെ അവൾ നിസ്വാർത്ഥയെ നീയേ പറയുക എന്ത് ചെയ്യണമെന്ന് ഞാനോ അവളുടെ സ്നേഹം ലഭിക്കുവാൻ അർഹതണ്ടോ  എന്നു അറിയില്ല  എന്തിന് ചില പീഡകരെ കുറിച്ചു പരാതിപ്പെടണം  എന്തിന് നിങൾ പ്രയണയ ദുഃഖങ്ങൾ സഹിക്കണം എനിക്കായ് താങ്കൾ തന്നെ ഇതിന് ഒരു ചിൽസ കണ്ടെത്തി ചെയ്യുക  പറയപ്പെടാറുണ്ട് താരകങ്ങൾ എൻ്റെ  കാവ്യ ശകലങ്ങൾ കേൾക്കാറുണ്ടെന്ന് ഈ വിധം എന്നെ ഇകഴ്ത്തി കാട്ടരുതെ  രചന ആലാപനം ഗുലാം അലി  പരിഭാഷ ജീ ആർ കവിയൂർ  16 02 2023

വസന്തം വിരുന്നു വന്നുവല്ലോ

വസന്തം വിരുന്നു വന്നുവല്ലോ സുഗന്ധം പകരും നിന്നോർമ്മകളിൽ  വസന്തം വിരുന്നു വന്നതുപോലെ  ഗ്രീഷ്മചൂടിൽ വിടരാൻ  വിതുമ്പും ഒരു പനിനീർ പുഷ്പം  മഴ കാത്തു നിൽക്കുന്നുവല്ലോ  മിഴിയിണകളിലുതിരും നീർക്കണം  മൊഴികളായി മാറുന്നുവല്ലോ  മധുര നൊമ്പരം പകരുന്നുവല്ലോ  നിഴൽ നിലാവിന്റെ തലോടലാൽ  നീയെൻ ചാരത്തുള്ളതുപോലെ  അറിയുന്നു ഞാൻ നിൻ സാമീപ്യം  എൻ വിരൽത്തുമ്പിൽ വിടരും കവിതേ ജീ ആർ കവിയൂർ

നിനക്കായ് കേഴുന്നു

നിനക്കായി കേഴുന്നു  കളിവാക്കു പറഞ്ഞു നീ  കുളിർ പകർന്നില്ലേ?  കരളിൽ സുഖം നൽകി കടന്നകന്നു പോയില്ലേ  കാലമെത്ര കഴിഞ്ഞിട്ടും  കനവിന്റെ വാതിലിൽ വന്ന്  കണ്ടകന്നു പോകുന്നുവല്ലോ  കഴിയുവാൻ ആവുന്നില്ല നീയില്ലാതെ  കനവിൽ മായു മായുന്നുവല്ലോ   കമനീയമാം നിൻ രൂപം  കാണുവാനെറെ കൊതിച്ചു പോകുന്നു  കാമിനി നിന്നെ ഇനിയെന്ന്  കാണുമോ ആവോ വിജനതയിലിരുന്നു  വിങ്ങിപ്പൊട്ടി കരയുവാൻ  വളരെ നല്ലതായി തോന്നുന്നു  വർഷങ്ങൾക്കു മുന്നേ നാം  വല്ലാത്ത പ്രണയത്തിൽ ആയിരുന്ന നിമിഷങ്ങളെ ഓർത്ത് ഇന്ന് വിമ്മിക്കരയുന്നു ഞാനിന്നും  ജീ ആർ കവിയൂർ  12 02 2023

അനുഭൂതിയായ് (ഗസൽ)

അനുഭൂതിയായ് (ഗസൽ) എൻ സ്വപ്ന  ജാലക പഴുതിലൂടെ  നിലാവിനോടൊത്ത്  വസന്തത്തിൻ തേരിലേറി  നീയും വന്നില്ലേ പ്രിയതേ സന്താപ സന്തോഷമല്ലോ നീ എൻ്റെ ശാസ നിശ്വാസവും  എൻ ജീവിത ആനന്ദമോ  എൻ സിരകളിൽ പടരും  ലഹരാനുഭൂതിയോ നീ നീ എൻ അഭിനിവേശവും അവസാനമാം പ്രണയവും നീയല്ലോ നീ എൻ്റെ ജീവനും പ്രാണനും നീ എൻ ആശ്വാസവും വിശ്വാസവും നീ ആ ആ ആ ആ ആ എൻ സ്വപ്ന  ജാലക പഴുതിലൂടെ  നിലാവിനോടൊത്ത്  വസന്തത്തിൻ തേരിലേറി  നീയും വന്നില്ലേ പ്രിയതേ ജീ ആർ കവിയൂർ

അനുഭൂതി (ഗസൽ)

അനൂഭൂതി  (ഗസൽ) കണ്ണിൽ നിന്നും മറയുന്നതു വരേയ്ക്കും  നോക്കിനിന്നു കണ്ണീരോടെ ഞാൻ  ഇന്നലെയും നീ വന്നെൻ കനവിലായ് ചിരിതൂകി നിന്നു  ആആആആ ഓർത്തെടുത്തു ഞാനതൊക്കെ  കുറിച്ചുവെച്ചു അക്ഷരക്കൂട്ടായി  കവിതയായി എഴുതി പാടുമ്പോൾ  മനസ്സിൽ വല്ലാത്തൊരു ആനന്ദം  ആആആആആ ഋതുക്കൾ മാറിമാറി വന്നു പോകിലും  മറക്കാതെ നിന്നോർമ്മകളിലിന്നും  എന്നെ പിന്തുടരുന്നു അല്ലോ  വിജനതയിലിരുന്നു വിങ്ങിപ്പൊട്ടി  കരയുവാൻ വല്ലാത്തൊരു  അനുഭൂതിയായ് മാറുന്നുവല്ലോ പ്രിയനേ  ജീ ആർ കവിയൂർ  12 02 2023

ത്രിക്കുരട്ടിയിൽ വാഴും

ത്രിക്കുരട്ടിയിൽ വാഴും തൃക്കണ്ണാ ഭഗവാനെ  തൃപ്പാദം തൊഴുന്നേൻ  തൃക്കൺ പാർത്ത്  അനുഗ്രഹിക്കേണമേ  ശാന്ത സ്വരൂപനായി  ധ്യാനത്തിൽ അമരും ഭഗവാനെ  പ്രശാന്തിയേകുന്നു നീ എപ്പോഴും  ശിവരാത്രി നാളിൽ  നൃത്തം കണ്ടു തൊഴാൻ  എത്തുന്നു ഭക്തർ അനേകം  ക്ഷിപ്ര കോപിയും ക്ഷപ്ര പ്രസാദിയുമായ  അവിടുത്തെ തിരുമുന്നിൽ  ആടാറുണ്ട് കുചേലവൃത്തവും  ബാലിജയം കഥകളി ഭഗവാനെ  ജിആർ കവിയൂർ  11 02 2023

आ भी जा रितु बादल നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ

आ भी जा रितु बादल  നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ  നീ വന്നിടു മാറിടും ഋതു മാറിടും  നിലാവ് പോയി മറഞ്ഞിടും  നിന്റെ മുഖം മറക്കാതിരിക്കുക മേഘ പടലങ്ങളിലേക്ക് മായും ചന്ദ്രിക പോൽ അവളെ കൊണ്ടുവന്നിടുക ചിരാദിനൊപ്പം  അകന്നീടും എന്റെ മനസ്സിൽ  നിന്നുമുള്ള വിഷാദങ്ങളെല്ലാം  അവളെ കൊണ്ടുവന്നിടുക  നീ വന്നില്ലെങ്കിലോ  ഒന്നു വിളിച്ചിടുക  വിളിയാലെ എന്റെ  ഉള്ളം കുളിർത്തിടും  അസ്വസ്ഥത അകറ്റുക  മുഖത്ത് വീഴും നിൻ  അളകങ്ങളെ മാടിയൊതുക്കിടുക  സന്തോഷം താനെ വന്നിടുമല്ലോ  നീയില്ലാതെ നിലാവ്  എന്റെ വീട്ടിൽ വരികയില്ല  ഇന്നോ നാളെയോ എന്നല്ല  നീ വരാതെ നിലാവ് വരികയില്ല ,ഓമലേ   അല്ലയോ പ്രണയമേ  നീ വന്നിടുക നീ വരാതെ  മനസ്സിലെ കൊടുങ്കാറ്റ് അകലുകയില്ലയീ  ജീവിതത്തിൽ നിന്നും  രചന ആലാപനം  നസ്രത് ഫത്തേ അലി ഖാൻ പരിഭാഷ ജീ ആർ കവിയൂർ

വർഷമായി (ഗസൽ)

വർഷമായി ( ഗസൽ ) നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  പ്രണയം പൂത്തുലഞ്ഞ്  മധുരംകിനിയും  വസന്തത്തിൻ ദിനങ്ങൾ  മറക്കാനാവുമോ  നിനക്കും പ്രിയതേ നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  മൗനം ചേക്കേറും  എന്റെ ഗ്രീഷ്മം നിറഞ്ഞ  മനസ്സിലൊരു  കുളിർമ നൽകും  ഗസൽ മഴയായ് പെയ്തൊഴിയുന്നുവല്ലോ നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  ജീ ആർ കവിയൂർ 09 02 2023

രാധാ വിരഹം

രാധാ വിരഹം  പറയാതെ പോയി  നീ യാത്രാമൊഴികളും  പതറാതെ മനസ്സിനെ  പലവുരു പറഞ്ഞാശ്വസിപ്പിച്ചിട്ടും  അടങ്ങുന്നില്ല എൻ അടങ്ങാത്ത നെഞ്ചിലെ  നോവ് , വിരഹ നോവ്  മധുരം നിറഞ്ഞ നോവ്  മധുരക്കിനാവിന്റെ മാസ്മരലഹരിയിൽ  മയങ്ങുന്നമണി വർണ്ണാ മായാത്തവർണ്ണത്തിൽ  ചാലിച്ചുനീയെന്റെ മധുമാസ പൗർണ്ണമിക്കഴകേകൂ ഈ രാധയെ കൈവിടാതെ  നിൻ മാറോടു ചേർത്തീടു  ജീ ആർ കവിയൂർ 07 02 2023

मिले किसीसे नज़र तो समझो गाज़ल हुई സഫർ ഗോരക്പുരിയുടെ ഗസൽ പരിഭാഷ

मिले किसीसे नज़र तो समझो गाज़ल हुई സഫർ ഗോരക്പുരിയുടെ ഗസൽ പരിഭാഷ ഗസലിൻ്റെ രണ്ടു വരികൾ പുഷ്പങ്ങൾ പോലെയല്ലോ അവ പുസ്തക താളിലില്ല മുടിയിഴകളിൽ തിരഞ്ഞു ജനം ചുണ്ടുകളുടെ കേൾക്കുമ്പോൾ ഞാൻ മിഴികളിലുടെ ഗസൽ കേൾക്കുന്നു കണ്ണുകൾ തമ്മിൽ ഇടയുകിൽ മനസ്സിലാക്കുക ഗസൽ ഉണ്ടായിയെന്ന്  (2) എന്നെ കുറിച്ചുള്ള അറിവ് ലഭിച്ചില്ല എങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു (2) കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ നാണത്തൽ മുഖം കുനിച്ചു (3) കണ്ണുകൾ കുമ്പുകിൽ മനസ്സിലാക്കുക ഗസൽ ഉണ്ടായിയെന്നു (3) വീണ്ടും കണ്ണുകൾ ഇടഞ്ഞപ്പോൾ ഗസൽ ഉണ്ടായിയെന്നു ഇവിടെയൊക്കെ ഇളക്കി മറിച്ചിട്ട് അവരെ അഭിനിവേശത്തോടെ ഞാൻ വിളിച്ചു വരുത്തി (4) ഹൃദയ സ്പദനങ്ങളെറിയെങ്കിൽ കരുതുക അപ്പോൾ ഗസൽ പിറന്നുയെന്ന് (2) തന്നെ കുറിച്ച് ഒരറിവു ലഭിച്ചില്ലെങ്കിൽ ഗസൽ ഉണ്ടായിയെന്നു ആരൂടെയെങ്കിലുമായ് കണ്ണുകൾ ഇടഞ്ഞു വെങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു വിഷാദമാർന്ന കിടക്കയുടെ മറക്കുകൾ ഇപ്പൊൾ മുള്ള് കൊള്ളുന്നത് പോലെ അനുഭവപ്പെടുന്നുവോ (4) നിദ്രാവിഹിനമായ രാവായിട്ടുണ്ടെങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു (2) തന്നെ കുറിച്ച് ഒരറിവു ലഭിച്ചില്ലെങ്കിൽ ഗസൽ ഉണ്ടായിയെന്നു ...

दीवारों पर सर टकराना दीवानों के മുരളി മനോഹറിൻ്റെ ഗസൽ പരിഭാഷ പാടിയത് വാണി ജയറാം

दीवारों पर सर टकराना दीवानों के മുരളി മനോഹറിൻ്റെ ഗസൽ പരിഭാഷ  പാടിയത് വാണി ജയറാം  ഭിത്തികളിൽ തലയിടിക്കുന്നത് ഭ്രാന്തന്മാരുടെ കാര്യങ്ങളിതല്ലോ  ദിനവും ഒരു മുറിവ് ഉണ്ടാക്കുന്നത്  നിരപരാധികളാം ഇവരുടെ ജോലിയല്ലോ  ഭിത്തികളിൽ തലയിടിക്കുന്നത്  മറന്നതും കൈപ്പറ്റിയതുമായ ഓർമ്മകൾ ഓർമ്മപ്പെടുത്തി വിഷമിപ്പിച്ച് മുറിവുകളിൽ അംളം പുരട്ടുന്നത് കഥാകാരന്മാരുടെ കാര്യമല്ലോ ഭിത്തികളിൽ തലയിടിക്കുന്നത്  പൂക്കളെപ്പോലെ മൃദുവായ  ഹൃദയത്തിൽ മുള്ള് കൊള്ളിക്കുന്നത്  എല്ലാ ഋതുക്കളെയും കവർന്നെടുക്കുന്നത്  വിജനയിൽ വിരഹമുള്ളവരുടെ കാര്യമല്ലോ ഭിത്തികളിൽ തലയിടിക്കുന്നത്  മദ്യക്കടയിൽ വരുന്നവരെ  നിങ്ങൾ കരുതേണ്ട ഇവിടെ വരുകിൽ  ദാഹം ശമിക്കുമെന്ന്  ആദ്യം കൊതിപ്പിച്ചും പിന്നെ തുളുമ്പിയും കാണിക്കുന്നത് ഈ അളവ് പാത്രത്തിന്റെ കാര്യമല്ലോ  ഭിത്തിരിമേൽ തലയിടിക്കുന്നത് ഭ്രാന്തന്മാരുടെ കാര്യമല്ലോ രചന മുരളി മനോഹർ  പരിഭാഷ ജീ ആർ കവിയൂർ  06 02 2023

ജൈവ താളം

ജൈവതാളം  കനവിന്റെയോടുക്കം  മിഴിയുടെ നനവ്  മൊഴിയുടെ തുടക്കം  മഴയുടെ ഒരുക്കം  പുഴയുടെ ഒഴുക്ക്  കടലലയോളം  കരയുടെ നോവ്  മിടിക്കുന്ന ഹൃദയം  പ്രണയത്തിനടുപ്പം  വിരഹത്തിനോവ്  ജന്മജന്മാന്തര ദുഃഖം  ജീവിതത്തിൻ പെരുക്കം .. ജീ ആർ കവിയൂർ 05 02 2023

നീ എന്തേ വന്നില്ല

നീ എന്തേ  വന്നില്ല  മഞ്ഞുവീണ വഴികളിൽ  മനം തേങ്ങി നിന്നു  നിഴലാം  നിലാവേ  നീയെന്നരികിൽ നിന്നുമകന്നുവോ  മാരിക്കാർ മുകിലാർന്ന മാനം മാരിവില്ലു വിരിഞ്ഞ നേരം  മയിലാടും കുന്നിറങ്ങി വന്നു  മഞ്ജീര സ്വരമുതിർന്നു നിൻ വരവറിയിച്ചു കളകളാരവ  മുതിർത്ത അരുവിയുടെ  കുളിർമ അറിഞ്ഞു  മന്താനിലൻെറ തലോടലും  പുല്ലരിച്ചു ദേഹമാകെ  നിന്നോർമ്മകളെന്നെ  വല്ലാതെ വേട്ടയാടുന്നു  എന്തേ നീയിതു വരെക്കും വന്നില്ല  ജീ ആർ കവിയൂർ  05 02 2023

मौत भी फुरकत में ...അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ

मौत भी फुरकत में ... അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  മരണവും അവസാനമുതിർന്നു ചേർന്നുവല്ലോ ... ഒടുവിൽ ആയി മുഖം മറച്ചത് അഴിഞ്ഞുപോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  ആദ്യം ലോകത്തിന് അവസാനമായി  പ്രളയം എന്നു പറഞ്ഞു  എന്തുവേണമെന്നറിയാതെ  ചിന്തിച്ചിരുന്നു പോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  ഹാ ഹാ ഹാ  ജീവിതം തിരിഞ്ഞും മറിഞ്ഞും  മാറിമാറി കൊണ്ടിരുന്നു പോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  . നിന്റെ പ്രണയം തൊട്ടൂ എന്റെ ഹൃദയത്തിലായി  ദുനിയാവ് മണ്ണോട്  മണ്ണിൽ ചേർന്നു പോയി   ഇനി എവിടെ ജലം  അത് വറ്റിവരണ്ടു പോയല്ലോ  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  നിന്റെ ആരോഗ്യവും  അസ്ഥിരമായി എങ്കിലും  വീണ്ടും അത്  വീണ്ടെടുത്തു സുഖകരമായി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ   രചന അഹമെൻ ഖ്വാജ പരിഭാഷ  ജീ ആർ കവിയൂർ

ആർക്കറിയാം (ഗസൽ )

 ആർക്കറിയാം  (ഗസൽ ) വേദന കല്ലുകൾക്കുമുണ്ടാവാം  വേദന കല്ലുകൾക്കുമുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  വേദന കല്ലുകൾക്കുമുണ്ടാവാം ആ ആ ആ ആ ... രാവുമുഴുവൻ ഉണർന്നിരിക്കും  ആകാശത്തു വിരിഞ്ഞു നിൽക്കും  ചന്ദ്രികക്കും ഉണ്ടാവാം വേദന  ആർക്കറിയാം അത് ആർക്കറിയാം ആ ആ ആ ആ  ,..... വേദന കല്ലുകൾക്കുമുണ്ടാവാം കണ്ണുകളിൽ നിന്നും ഉടഞ്ഞു ചിതറും  കണ്ണ് നീരിന് വിരഹ വേദനയുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം.,... പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം   വേദന കല്ലുകൾക്കുമുണ്ടാവാം ആർക്കറിയാം,.....  ആ ആ ആ ആ  ,..... തദരി  നാ നാ നാ ,....  ആ ആ ആ ആ  ,..... ജീ ആർ കവിയൂർ  27  12  2022 

നാളെ വരുമല്ലോ

നാളെ വരുമല്ലോ  ഇന്നു നൊമ്പരങ്ങളുണ്ടെങ്കിൽ എന്താണ്  നാളെ വരുമല്ലോ സന്തോഷത്തിന് ദിനങ്ങൾ  നിന്റെ വേദനകൾ സന്തോഷമാകുമ്പോൾ  മറക്കരുത് വന്ന വഴികളൊക്കെ  ഓരോ വേദനകളുടെ നിഴലുകളും  ഹൃദയത്തിൽ നാളെ വേനൽ മഴയാകും  നന്മകളുടെ കൈ പിടിച്ചു മുന്നേറുക  തിന്മകൾ താനെ വഴിമാറുമല്ലോ  മനക്കരുത്ത് ഉണ്ടെങ്കിൽ ഏതു വഴിതെരണികളും തരണം ചെയ്യാം  മൗനം വിടുക ജയം നിനക്ക് തന്നെ  മുന്നേറുക മുന്നേറുക ജീവിതമേ  ഇന്നു നൊമ്പരങ്ങളുണ്ടെങ്കിൽ എന്താണ്  നാളെ വരുമല്ലോ സന്തോഷത്തിന് ദിനങ്ങൾ ജീ ആർ കവിയൂർ  04 02 2023

ഗാനമായി ( ഗസൽ )

ഗാനമായി ( ഗസൽ ) നിൻ മിഴിയിൽ നിറയുന്നത് എൻ മൊഴികളിൽ വിടരുന്ന   വിരഹ നോവിൻ വേദന വരികളിൽ നിറയുന്നു ഗസലീണം  വേദികൾ പലതും മാറി മാറി  തേടുന്നു നഷ്ടപ്പെട്ട മധുരമേ  പാടുംതോറും ഏറുന്നു സന്തോഷം  പിടി തരാതെ വഴുതി അകലുന്ന പ്രണയമേ  എന്നെ നീ വൈരാഗിയാക്കി  നിന്നെക്കുറിച്ചു ജപമാലയിൽ  മന്ത്രിക്കും നാമങ്ങളൊക്കെ ഇന്ന് ഭക്തിയാൽ നിറയും ഗാനമായി  ജീ ആർ കവിയൂർ  04 02 2023

മുരുകാ ശരണം

മുരുകാ ശരണം തങ്കഭസ്മ കുറിയണിഞ്ഞ്  വെള്ളിവേലുമേന്തി  മയിലേറി വരും  മുരുകാ മനമുരുക ശരണം  തിങ്കൾക്കല ചൂടിയവനുടെ  തിരുമകനേ ശരണം  പാർവതിക്ക് അരുമയാം  പടിയാറും കടന്നവനെ ശരണം ശരണം  ഗണപതിക്ക് സോദരനെ  ഗരിമയെല്ലാം നൽകുവോനെ  ഗിരിജാ സുധനെ  ഗമിക്കുക മനതാരിൽ നിത്യം  വള്ളി മണവാളാ പഴനിമല വാസ  പടിയായിരത്തിയെട്ടു  കേറി വന്നു തൊഴുന്നെൻ ജീ ആർ കവിയൂർ 

एक बार चले आओ फिर आके चले जानाതസ്ലീം ഫസിലിൻ്റെ ഗസൽ പരിഭാഷ

एक बार चले आओ फिर आके चले जाना തസ്ലീം ഫസിലിൻ്റെ ഗസൽ പരിഭാഷ ഒരിക്കൽ വരൂ, പിന്നെ വന്ന് പോകൂ, ഞാൻ നിങ്ങളെ പോകാൻ അനുവദിക്കില്ല, ഞാൻ പോയി കാണിച്ചുതരാം, ഒരിക്കൽ വരൂ യുഗ യുംഗങ്ങളായി കാണാൻ എന്റെ കണ്ണുകൾക്ക് ദാഹമുണ്ട്, എനിക്ക് സ്വയം ഒരു കാഴ്ച കാണിച്ചു തന്നിട്ട് പോകൂ, ഒരിക്കൽ വരൂ കാൽ പാദങ്ങളിൽ വീണു കിടന്നയവൻ , പാദങ്ങൾ വിടുകയില്ല, പാദങ്ങളുടെ  പൊടി നെറ്റിയിൽ തൊടുവാൻ, ഒരിക്കൽ വരൂ നിന്റെ വാതിലിൽ കാരുണ്യത്തിന്റെ ഒരു നിധി ഉണ്ടെന്ന് പറയപ്പെടുന്നു, നിങ്ങൾ ചിതറിച്ചുകളയുന്ന രണ്ട് തുള്ളി കാരുണ്യം, ഒരിക്കൽ വരൂ രചന തസ്ലീം ഫസിൽ പരിഭാഷ ജീ ആർ കവിയൂർ 02 02 2023

നീയെന്ന ആത്മ നോവ്

നീയെന്ന ആത്മ നോവ് നിൻ ഇളകും ലോലാക്കിൻ താളത്തിനൊപ്പം ശ്രുതി മീട്ടാൻ  ശ്രമിക്കുമ്പോഴേക്കും കുളിർകാറ്റ്  വീശിയടിച്ചു ഇലകൊഴി പൊഴിയും  ശിശിരത്തിൻ ഓർമ്മകൾ ഉണർത്തി  എന്നിൽ മദകര ഭാവങ്ങൾ നിറച്ചു  മറിച്ചുനോക്കും പുസ്തകത്താളിലെ  നിൻ കഥകളൊക്കെ വായിച്ചു  ചുവടുവെച്ചു നീ കടലലക്കൊപ്പം  ചിലങ്കകൾ പൊട്ടിച്ചിരിച്ചുടഞ്ഞു  തിരമാലകൾ നിരപതയോടെ  കരയെ ചുംബിച്ചകന്നുതു കണ്ടു  എൻ മനതാരിൽ ഒരു ഗസലീണമൊരുക്കി   ഇറങ്ങിനടന്നു കടലിലായ് അസ്തമയ  സൂര്യകിരണങ്ങൾ എന്നെ തൊട്ടുതൊഴുന്നു വല്ലാത്തൊരു അവസ്ഥ എന്നിലുണർത്തി  ഞാനാകെ ലഹരിയിലായ് സംഗീതത്തിനൊപ്പം നിന്നിലുണർന്ന  പ്രണയ ഭാവങ്ങൾ അറിഞ്ഞു നിൻ പാദങ്ങളെ സ്പർശിച്ച മാത്രയിൽ  നീ ഓടി അകന്ന നേരം മനസ്സ്  ഇടനാഴിയും കടൽത്തീരങ്ങളും കടന്ന്  എങ്ങോട്ടേക്കു പായുകയായിരുന്നു  വീണ്ടും ഋതുക്കൾ മാറിമറിഞ്ഞു  വസന്ത ശിശിരഹേമന്തങ്ങൾ വന്നു പോയി  ഞാൻ നൽകിയതെന്ന് മധുരസ്മരണകളുമായി  തൊട്ടു തലോടി ഓരോ നിമിഷങ്ങളും നീ കഴിയുന്നുവോ അറിയില്ല  നീ താമര തളിരുകളും ഓളങ്ങളും തഴുകി  ജലയാനങ്ങളിലേറുമ്പ...

ഞാനല്ലാതെ ആകുന്നു (ഗസൽ)

ഞാനല്ലാതെ ആകുന്നു (ഗസൽ) നിളയൊഴുകുമീ പുളിനങ്ങളിൽ  തുളസീദളം ചൂടിയ നിൻ  അളകങ്ങളിന്നുമെൻ  ഓർമ്മകളിൽ ഇളകിയാടുന്നു  കൊലുസിൻ മൊഴികളാൽ  തീർക്കുമാ താളവും  ലോലാക്കിൻ നൃത്തവും  നിൻ മിഴിയഴകും  മറക്കാനാവാത്ത ചിത്രങ്ങളായ് മനസ്സിൽ വിരിഞ്ഞ വരികളും  മദിക്കും നേരത്ത് എന്നെ  ഞാനല്ലാതെ ആക്കുന്നുവല്ലോ പ്രിയതേ ജീ ആർ കവിയൂർ  01 02 2023

ലക്ഷ്യത്തെ പ്രാപിക്കാം

ലക്ഷ്യത്തെ പ്രാപിക്കാം  ആകാശഗംഗയുടെ ചുവട്ടിലായ് അരുണ ചന്ദ്രോദയങ്ങൾക്ക് സാക്ഷിയായ് ആത്മപരമാത്മലയനങ്ങൾക്കൊരുങ്ങിനിൽക്കും ആനന്ദതുന്തിലമാം ജീവൻ കണികകളെ   അറിയുക ഉന്മാദങ്ങളൊക്കെ  അറിവിന്റെ നികുംഭല തുറന്ന്  ആർജിക്കുക അമൃതൊഴുകും  ജ്ഞാനാഗ്നിയെ അറിയുക അറിയുക  വിവേചന ബുദ്ധിയോടെ വിചിന്തനം ചെയ്തു  കർമ്മസംസ്കാരത്തെയറിഞ്ഞ്  കരുത്ത് ആർജിച്ച് ലക്ഷ്യത്തെ പ്രാപിക്കാം  ജീ ആർ കവിയൂർ