Posts

Showing posts from October, 2021

വന്നണഞ്ഞീടുക

വന്നണഞ്ഞീടുക വരിക വരികയെൻ ഓമലാളെ വരിക  വന്നു നീ യെൻന്നരികെ  വന്നു തരിക ഒരു പുഞ്ചിരി  പൂവെനിക്കായ് തരിക  കാലൊച്ച കേട്ടു ഞാൻ  മഴ മടക്കിയിരുന്നു ഓമലേ നിൻ കൊലുസുകൾക്കുമുണ്ടോ  മാന്ത്രിക മണിമുഴക്കം  മധുര നോവയറിയുന്നു  മൗനമായ് വിരഹത്തിൻ  വേദനയാലേ അറിക  അറിഞ്ഞ് അലിഞ്ഞ ഇല്ലാതാകും മുൻപേ വന്നണഞ്ഞീടുക പ്രിയതേ   ജി ആർ കവിയൂർ  30 10 2021

മൂകമായ്‌

മൂകമായ്‌ മൂകമാം ഇരുളിലായ്  മുഴങ്ങിയൊരു മുളംതണ്ടിൻെറ മൂളലിലായ് മുഖം മറച്ചൊരു  നീലനിലാവേ ഇന്ദു മതി  ജന്മ ജന്മാന്തരങ്ങളിലായ് പിന്തുടരുന്നുവല്ലോ  ജനിമൃതികൾക്കിടയിലായ്  നിൻ  ജ്വലിക്കും സന്താപ സന്തോഷങ്ങൾക്കു മുടിവുണ്ടോ പ്രിയതേ പ്രണയിനി  കാത്തിരിക്കുന്നു ഇനിയൊരു  കാഴ്ചക്കായ് വരുമല്ലോ മഴയൊഴിഞ നേരത്തരികിലായ് പിൻ നിലാവിലായ്   നോവുകൾക്ക് മുടിവുണ്ടോകൂമെന്നറിക നീ ജീ ആർ കവിയൂർ  30 10 2021

വർണിക്കാനാവാത്തത് നോവ്

 വർണിക്കാനാവാത്തത് നോവ് അവളെ മനസ്സിന്റെ  വാതായനങ്ങൾ കടന്ന്  വാർമുകിലുമകന്നു വർണ്ണിക്കാനാവാത്ത നോവ്  ഇമയടക്കുമ്പോളെപ്പോഴും ഇറയത്തുവന്നുനിന്നു   പുഞ്ചിരി പൂനിലാവു പൊഴിച്ചു  പ്രണയത്തിൻ വർണ്ണങ്ങൾ തിളങ്ങി  കാലങ്ങളുടെ പിൻ നിലാവിലായ് നടക്കുമ്പോൾ വന്നു നിൽപ്പൂ ബാല്യകൗമാരങ്ങളൂടെ ഓർമ്മയിൽ വിരിഞ്ഞു മുല്ലപ്പൂമണം പ്രിയതേ    ജി ആർ  കവിയൂർ  30.10.2021

പലിപ്രക്കാവിൽ അമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം ദേവിനിന്റെ കാൽക്കൽ  അർപ്പിക്കുന്നേൻ എൻ കദന പൂർണമാം ജീവിത നോവ് കാർത്തിയായിനി  കാത്തുകൊള്ളേണമേയമ്മേ അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം കരിങ്കൂവള നയനേ കല്യാണി തവദർശനം മാത്രമേ പുണ്യം  കാലദോഷ  നിവാരിണി  കാമാക്ഷി കലിമല നാശിനി   അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം കാരുണ്യധായികേ കരുണാകരി  സുന്ദരി  ശങ്കരി ശുഭകരി സംങ്കടകടൽ കടത്തുവോളേ ശങ്കരപ്രാണവല്ലഭേ ശിവേ   ശരണം അംബികേ നീയേതുണ  അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിൽ  അമ്മേ ശരണം ജി ആർ  കവിയൂർ  30 10 2021  

ആഴങ്ങളിലാനന്ദം

ആഴങ്ങളിലാനന്ദം  നിലാവിന്റെ നിഴലിലായി  വിരഹിണിയാമവളുടെ കരലാളനമെറ്റു വിപഞ്ചിക പാടിയേതോ ഗീതകം രാക്കുയിലുമത് ഏറ്റുപാടിയോ നഷ്ട വസന്തത്തിൻ ശീതളിമയിൽ  ഈണത്തിനൊപ്പം മാറ്റൊലി കൊണ്ടുവല്ലോ നിശയിലാകെ  കടലല വന്നകന്നു കാതരയാം കരയെ  തൊട്ട് അകന്നു കുളിരല  മനസ്സിന്റെ ആഴങ്ങളിലാനന്ദം  ജി ആർ കവിയൂർ  29 10 2021

ഓടികളിച്ചിന്നും

ഓടിക്കളിച്ചുയിന്നും  ഓർമ്മ കൽപ്പടവിറങ്ങവേ ഓർക്കുന്തോറുമിന്നു മനസ്സിന്റെ  ഓരത്ത് തെളിയുന്നിതാ ഒരു ഓമൽ ചിത്രമെന്നിൽ   പുള്ളിപ്പാവാട അണിഞ്ഞയവളുടെ കൊലുസിൻ കിലുക്കവും  മിഴിമുനകളിലെ കവിതയും  തുള്ളിയെങ്കിലും മാൻപേട കണക്കേ  ചെമ്മൺ പാതയിലൂടെ ഓടിമറയും  ചന്തമുള്ള കാഴ്ചകളിന്നും  വെള്ളി വീണ മുടിയിഴകളെ തലോടി  ചിന്തയുടെ ചാമരം വീശുന്നുവല്ലോ ആരും കാണാതെ പുസ്തകത്താളിനുള്ളിൽ  ഒളിപ്പിച്ച് ഹൃദയത്തുടിപ്പുകൾ കുറിച്ചകടലാസും  ഒരായിരം തിരൂർ തീർത്ത പുഴയുടെ കല്ലോലിനിയിൽ മനസ്സ് ഓടിക്കളിച്ചിന്നും പ്രിയതേ  ജി ആർ കവിയൂർ  29 10 2021

പ്രിയതേ

പ്രിയതേ  നന്ദനാരാമത്തിലെ  സുന്ദര ശില്പമേ  സുന്ദരി സുഷമേ സുഹാസിനിയറിയുക  സുഭാഷിണി സുഭഗേ നിൻ സീമന്തരേഖയിൽ  സിന്ദൂരം തിലകം സന്ധ്യാബരം പോലെ  നിൻ മിടിക്കും മാറിലേ ജലശംഖു വിളിപ്പതു ആരുടെ നാമം പറയുക  ആരുടെ നാമം പറയുക അണയാത്ത നിൻ  മുഖാംബുജമെത്ര ശോഭിതം  നയനാനന്ദം തീർക്കുന്നുവല്ലോ  നമ്രമുഖി നളിനേ പ്രിയതേ ജി ആർ കവിയൂർ   29 10 2021

ഉള്ളാഴങ്ങളിൽ

ഉള്ളിൻെറ ഉള്ളു നീറിപ്പുകഞ്ഞു  ഉഴറി നടന്നത് വെറുതെയോ ആഗ്രഹങ്ങളൊക്കെ പിന്നെയും  പിറകെ വന്നുകൊണ്ടേയിരുന്നുവോ അറിയില്ല തോന്നലുകളാകാം  ഓർക്കും തോറും വിങ്ങലുകൾ മാത്രം  ഒഴിയാത്ത മനസ്സിന്റെ ചിന്തകളിൽ  മന്ദാരവും പൂത്തുലഞ്ഞു ഒപ്പം  കള്ളി മുള്ളുകളുടെ നോവലുകൾ  കലർപ്പില്ലാ ദിനങ്ങളുടെ ദൈന്യത  കാലങ്ങൾ താണ്ടിയെങ്കിലും  കദനങ്ങൾക്ക് ഇല്ലയോ മുടിവ്  കർണികാരവും മുക്കുത്തിയും മുല്ലയും വിരിഞ്ഞു കരിഞ്ഞു  ഗന്ധകം പുകയുന്നത് പോലെ  നെഞ്ചകം പിടഞ്ഞു ഢമരുകം കണക്കെ എവിടെയൊക്കെയോ അസ്വസ്ഥത  മാനവും മനവും ഒരുപോലെയായോ ഏരിവും പുളിപ്പും ചവർപ്പും കമർപ്പും  മധുരം കനക്കുന്നു ഓർമ്മകളിൽ  ജീ ആർ കവിയൂർ  25 10 2021

അറിവിന്റെ ബിന്ദു

അറിവിന്റെ ബിന്ദു ബിന്ദുവിൽ സിന്ധുവായ് ബന്ധനത്തിൽ ഇന്ദുവായ് ഇന്ദ്രിയങ്ങളുടെ ബന്ധുവായ് ജ്ഞാന അജ്ഞാനത്തിനുമിടയിലായി  ഉള്ളിൻ ഉള്ളിലായ് ഉള്ളത് പറയുകിൽ ഉള്ളകം ഉഴലുന്നുയിറിവിനൊപ്പം  ഉണ്മയറിയുവാൻ ഉത്സാഹം  എന്നിലെ ഞാനെന്ന ഭാവം  ഞാനെന്ന ഞാനാണെന്നറിഞ്ഞു  ഞാണിലേറുന്നു പ്രതിച്ഛായയൊക്കെ  നീയല്ല തൊക്കെ മായയെന്നറിയുന്നു  കണ്ണു ഉണ്ടെന്നറിഞ്ഞ്  കാണുന്നതൊക്കെ കണ്ണ് കണ്ണിനെ കാണാൻ കണ്ണാടി മനക്കണ്ണാലെ കണ്ടതു പ്രപഞ്ചമോ   പ്രപഞ്ചത്തിലൊക്കെ കണ്ടത്  നീയും ഞാനും കണ്ടതൊക്കെ ഞാനും നീയുമെന്നത് വെറും മിഥ്യയല്ലോ മിഥ്യയെന്നത്  അറിഞ്ഞു തെളിയുന്നുവല്ലോ കർമ്മ ജ്ഞാന ബോധങ്ങളെ ചിത് ശ്ചായയെല്ലാം മറകൊണ്ടു  സത്ചിത്  ആനന്ദമെന്നറിയും  ബിന്ദുവിൽ സിന്ധുവായ് ബന്ധനത്തിൽ ഇന്ദുവായ് ഇന്ദ്രിയങ്ങളുടെ ബന്ധുവായ് ജ്ഞാന അജ്ഞാനത്തിനുമിടയിലായി  ജീ ആർ കവിയൂർ 27.10.2021

കാത്തിടേണേ കണ്ണാ

കാത്തിടേണേ കണ്ണാ  കണ്ണന്റെ ചുണ്ടിലെ  പൊന്നോടക്കുഴലായി  മോഹനഗാനമൊന്നാകാൻ കൊതിച്ചെന്മനം  വാർമുടി തുമ്പിൽ വർണ്ണങ്ങളായി  വിളങ്ങും മയിൽപ്പീലിയായി  നിൻ കഴുത്തിലൊരു  തുളസിമാലയാകുവാനും  വളരുന്ന ദിനങ്ങളുടെ  വന്യതയിൽ ഞാൻ ചെയ്യും പാപങ്ങളൊക്കെയകറ്റി  നിൻ കാൽതളയായി മാറുവാൻ വല്ലാതെ ആഗ്രഹിക്കുന്നു കണ്ണാ  വാതാദി രോഗങ്ങളൊക്കെ  വന്നു വലക്കുമ്പോഴായി  വാതാലയേശ്വരാ എന്നെ  എല്ലാ വിധം കാത്തിടണേ കണ്ണാ  ജി ആർ കവിയൂർ  21 10 2021

സൗഗന്ധികപുഷ്പം വേണ്ടിനി

സൗഗന്ധികപുഷ്പം വേണ്ടിനി  ഭീമ മാനസനായിതാ ഭവതാരിതിൽ നില്പൂ  ഭഗവാനെ ഹനുമതേ ഭവ്യതയോടെ തൊഴുതേൻ  മനസിജ വന്നിതു സന്തോഷം  മാലുകളകലാനായിയുള്ളം മോദേന സമർപ്പിച്ചതു  മാരുത തനയനുടെ കാൽക്കൽ  ഇനിയും വേണ്ടയൊരു  ഇഹപര ദുഃഖ ദുരിതങ്ങളും ഇത്രനാൾ ഇങ്ങനെ സുഖ സുഖേന ഈ ധരണിയിൽ കഴിഞ്ഞുവല്ലോ  ഇന്നിന്റെ ലോക ത്രയങ്ങൾ കണ്ടിട്ടു ഇംഗിതമൊന്നുമേ ഇല്ല ഹോ ഈ വക ചിന്തകൾ വന്നിടുന്നു ഇഴയകറ്റി കൊണ്ടുപോകുക ഈശ്വരൻെറ ചരണത്തിങ്കലായി . ജീ ആർ കവിയൂർ 22.10.2021/ 5.30 am

നിന്നാഴങ്ങളിലേക്കു

നിന്നാഴങ്ങളിലേക്കു  നേരിനെ നെഞ്ചുകീറി  നോവിനെ ആഴങ്ങളിൽ  നല്കുന്നവരെ നെരിയാണി  നട്ടെല്ലുനിവർത്തി നിങ്ങളൊന്നും  നിമിനേരം ഓർക്കുകിൽ  നിഴലുകൾ ഇല്ലാത്ത കണ്ണുകളിൽ  നാവുവളച്ചു നുണകൾ നിരത്തുന്ന മാധ്യമങ്ങൾ നിരയായി വരുന്നുണ്ട് അക്ഷരങ്ങൾ നിറംമങ്ങാത്ത വടിവോത്തു നടക്കുന്നുണ്ട് അറിയാത്ത  നിരത്തുകളിൽ നിറയൊഴികൂന്നു നിശബ്ദതയുടെ നേരിനെ നേരെ പിടിക്കുന്ന നെഞ്ചിനൻെറ നില കണ്ണാടികൾ പൊട്ടിച്ചിതറി  നമൃ ശിരസ്ക്കരായി  കണ്ണുകെട്ടി  നീതിദേവിയും നിൽക്കുന്നുവല്ലോ  നിലയില്ലാത്ത കയങ്ങളിലേക്ക്  നിപതികുന്നു ആഴങ്ങളിലേക്കു ജീ ആർ കവിയൂർ 22.10.2021

ഓർമ്മ ഋതു

ഓർമ്മ ഋതു (ഗസൽ ) ഒഴിയാത്ത കൊഴിയാത്ത ഓമൽ വദനത്തിലെ പുഞ്ചിരി പൂവും ഒരു നാളും പിരിയാത്ത  ഓർമ്മതൻ വാസന്തവും  നിലാവൊളി മറക്കും  കാറ്റിന്റെ കെെകളും മലയെ ചുംബിക്കും മുകിലും  വർഷമായ് ഹർഷമാകുന്നു നീയും ഈണത്താൽ പാടും കുയിലും ഇലപൊഴിയും ശിശിര കുളിരും ഇഴപിരിയാത്ത എൻ പ്രണയവും ഇന്നുമെന്നെ പിന്തുടരുന്നു വല്ലോ സഖി ജീ ആർ കവിയൂർ  18 10 2021

നിളേ നീളേ

നിളേ നീളേ നീളാ നദിയുടെ  നിർമ്മല തീരം  മാനസസരസ്സിൽ വിരിയും സുന്ദര സുരഭിലാനന്ദം  ഭാരത ഭാസുര ഭരിമിതമാം  മലയാഴ്മയുടെ  ഓലപ്പീലി ചൂടും  കേരനിരകളാൽ  ചാമരം വീശും  പിയും ജിയും പുലർന്ന  കവിതാ കല്ലോലിനിയാം  നീളാ നദിയുടെ  നിർമ്മല തീരം  ആരാമത്തിലെ ഭ്രമരം മൂളും കഥകളിയുടെ താളം ചവിട്ടും  ഉള്ളൂർ തോൾ കൊടുത്തു  വളർത്തിയ കലയുടെ ക്ഷേത്രം നിളാ നദിയുടെ  നിർമ്മല തീരം  നിത്യം കണ്ടുണരാൻ  ഭാഗ്യം ചെയ്തവർ വാഴും മലയാളത്തിൻ മരചുവട്ടിൽ  അമ്പത്തോരക്ഷരങ്ങളൊഴുകും  നീളാ നദിയുടെ  നിർമ്മല തീരം  ജി ആർ കവിയൂർ  16 10 2021

സ്വാർത്ഥത പോരാ

സ്വാർത്ഥത പോരാ മനമെയോർക്കുക  മാന്യത നൽകുക  സ്വയമർപ്പിച്ചിതു  സമർപ്പണമായി  ജീവിതത്തെ ഹോമിച്ച  ബലിദാനികളേ സ്വാർത്ഥതയില്ലാതെ  സ്വന്തം രക്തം ചീന്തി സുരക്ഷ മറന്നങ്ങു രാമരാജ്യ സങ്കല്പങ്ങൾക്കായി  പിറക്കുമൊരു പുലരിയിതു നിശ്ചയം   ജാതി വർണ്ണ മതസങ്കല്പങ്ങൾ മറന്നു  ജീവിതം പോലുമതാ സമത്വസുന്ദര  ജനപദം തീർക്കുവാനൊരുങ്ങുക  ജയിച്ചു മുന്നേറാൻ സമയമായി  "ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധത"  മനമമെയോർക്കുക  മാന്യത നൽകുക  സ്വയമർപ്പിച്ചു സമർപ്പിച്ച ബലിദാനികളേ നിങ്ങൾ തൻ അർപ്പണം പാഴാകുകയില്ലയൊരിക്കലും ഭാരത് മാതാകീ ജയ് സനാതന ധർമ്മാകീ ജയ് ജീ ആർ കവിയൂർ 16 10 2021

നവമി സന്ധ്യയിൽ

 നവമി സന്ധ്യയിൽ  നവമി സന്ധ്യയിൽ  ചുറ്റമ്പല വിളക്ക് തെളിഞ്ഞു  വലംവച്ചു വന്നു നിന്നെ കൺകുളിർക്കെ കണ്ടു  ശ്രീയെഴും വല്ലഭാ നല്ലവാ    മനോ ദുഃഖങ്ങളാം കണ്ണുനീർ പുഷ്പങ്ങളൊക്കെ  തൊഴുകയ്യോടെ സമർപ്പിച്ചു  കാൽക്കലായി ഭഗവാനെ  തിരുവല്ലാഴപ്പനേ നീയേ തുണ  കണ്ണടച്ചു തുറന്നപ്പോൾ നീ പുഞ്ചിരി തൂകി നിൽക്കുന്നു  മനസ്സുകുളിത്തു ഭഗവാനേ ശ്രീവല്ലഭ നാരായണ നീയേ ശരണം  ജി ആർ കവിയൂർ  14 10 2021

നിഴലോർമ്മകൾ

 നിഴലോർമ്മകൾ  നിന്നോർമ്മയെന്നിൽ നിത്യം നടമാടുന്നു മനസിലെ വേദികയിലായ് നീ എവിടെയാണെങ്കിലും നിനക്ക് നന്മകളായിരം നേരുന്നു ഞാൻ അഴലകറ്റി കാത്തു കൊള്ളുന്നു മറക്കാനാവാത്ത നിൻ സാമീപ്യം എൻ അക്ഷരങ്ങളിൽ വിരിയും നിൻ രൂപം മറ്റാർക്കും കാണുവാനാവില്ലല്ലോ അറിയുന്നുണ്ടോ പ്രിയതേ അതമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ഓമലേ ഒരുനോക്കു കാണുവാൻ ഒന്നുരിയാടുവാൻ കൊതിച്ചത് തെറ്റോ തീരാത്ത കുറ്റമോ തിങ്കളുദിച്ചു നക്ഷതങ്ങളും തനിച്ചിരുന്നു ദിനരാത്രങ്ങൾ കഴിക്കുന്നു സത്യമിതു ഓർമ്മകൾ നൽകും തൂവൽ സ്പർശനത്താൽ ജന്മങ്ങളിനി കാത്തിരിക്കാം നിനക്കായ് ജീ ആർ കവിയൂർ  15 .10 .2021 

അനുഗ്രഹിക്കണമേ അമ്മേ

 അനുഗ്രഹിക്കണമേ അമ്മേ  ഹരി ശ്രീ കുറിക്കുവാൻ  അരിമുന്നിലിരുന്നു  ആദ്യാക്ഷരം കുറിച്ച നേരം  അന്ന് കണ്ണുനീർ പൊഴിച്ചതും  ഉള്ളം തുടിച്ചു ഞാനിന്നുമോർക്കുന്നു . മൂകമായ് വിളങ്ങുമെൻ ഹൃത്തിൽ  മൂകാംബികേ നിൻ മുന്നിൽ നിന്ന്  മൗനം വാചാലമാകുന്നുവല്ലോയമ്മേ  വരദായിനി ശുഭതേ സുഭഗേ സുന്ദരീ  വാണീ സരസ്വതി നിത്യമെൻ  നാവിൻ തുമ്പിൽ കളിയാടിടുകയെപ്പോഴും  ഇരുപത്താറോടൊപ്പം  തന്നെ എന്നിലായ്   അൻമ്പത്തൊരക്ഷങ്ങളുമമ്മേ ചെമ്മേ  ക്ഷതമില്ലാതെ എന്നിൽ നിറക്കേണമേ   സാരസത്തിൽ വാഴും അമ്മേ തായേ  സകല സുരനുതേ അമ്മേ ഭഗവതി  മനമുരുകിയിതാ പാടുന്നേൻ  മരുവുക എന്നിൽ ദിനവുമമ്മേ  അഴലൊക്കെയകറ്റി അനുഗ്രഹിക്കണേമേ  അമ്മേ ശരണം ദേവി ശരണം ശ്രീ ദുർഗ്ഗേ ശരണം  ജീ ആർ കവിയൂർ  15 .10 .2021 / 01 :34 am 

നോവ്‌

നോവ്  ഇനി എത്ര വേണമെങ്കിലും  എഴുതി പാടാം നിനക്കായി  എൻ നെഞ്ചിനുള്ളിലെ  വിരഹ നൊമ്പരങ്ങൾ  പൂമാന താഴത്ത് അരികത്ത്  കാതരമിഴികളിൽ പുത്തൻ  തിളങ്ങുമൊരു മുത്ത് എൻ  കമനീയമാം കവിതയുടെ സ്വത്ത്  രാമുല്ല വിരിയും നിലാവിൽ  രാഗ ചന്ദ്രികാ മൊഴികൾ  തീർക്കുന്നുവല്ലോ നിൻ  ഓർമ്മകൾ സഖേ..!! ജീ ആർ കവിയൂർ 14 10 2021

വിജയം നമ്മുടെ മാത്രം

വിജയം നമ്മുടെ മാത്രം മാനസ ധൈര്യം സംഭരിച്ച് നാം മുന്നേറേണ്ടിയ നേരമല്ലോയിത്  അതറിഞ്ഞു ആത്മവീര്യം കെടുത്താൻ  സ്വന്തം നാടിനെ ഒറ്റുകൊടുക്കാൻ തെണ്ടി പരിഷകളാം  മാമാ മാധ്യമ ഇരപ്പാളികെളേ പടയാളികളെന്ന്  വേഷം കെട്ടും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേ തൂലിക പടവാളായി കരുതി സ്വയം വീര്യം കെടുത്തുന്നവരെ   പഞ്ചശീലമെന്നു പറഞ്ഞ് സ്വയം  പതുങ്ങിയ നെറികേടിൻെറ തലമുറകളെ അറിയുക ഇനിയും ഉണ്ട് കരുത്ത് പുലി പതുങ്ങുന്നത് എന്തിനെന്ന്  ശക്തമായി തിരിച്ചുവരവിനാണ് , ഗജവീരൻ നടന്നു മുന്നേറവേ  പിന്നിൽ നിന്നും ഓലംകൂട്ടും  ശുനകന്മാരെ ഇതു ഭരത്മാം   ഭാസുരമായ നാട് ഭരതൻ ഭരിച്ചതും സനാതന ശക്തിയുടെ പെരുമയും  സംഘശക്തിയുടെ സ്വര കാഹളം മുഴക്കി നാമിനിയും മുന്നേറും   മുന്നിൽ ഇരിക്കും പിഞ്ഞാണത്തിൽ  സ്വയമായി ദ്വാരമിടുന്നോരെ അറിയുക അടിക്കടി വെട്ടിന് വെട്ട് കുത്ത് നൽകി വിജയശ്രീലാളിതരായി വരുമെൻ പടയാളികൾ ഉയർ കൊടുത്തും ഉണ്മയെ അറിഞ്ഞു ഒറ്റ സ്വരത്തോടെ  പാടട്ടെ പറയട്ടെ  "ഉത്തിഷ്ഠതാ പ്രാപ്യവരാൻ നിബോധത " ജി ആർ  കവിയൂർ  1410 2021

കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്

  കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്  കണ്ണത്ത് കിട്ടിയൊരു മുത്തം  കനവിൽ വീണു കിട്ടിയ സ്വത്ത്  കനകം വിളഞ്ഞത് പാടത്ത്  കദനങ്ങളെല്ലാം പോയ് മറഞ്ഞു  അന്തിക്ക് വാനം  ചുവന്നേ  അന്ത്യമില്ലാത്ത ചിന്തയുണർന്നേ  അരികത്ത് ഇരുന്നു പാടാൻ  അവളും വന്നിരുന്നേൻ  പള്ള നിറഞ്ഞൊരു നേരത്ത്  പാട്‌ പാട്ട് ഒന്ന് പാടി കിടന്നേൻ  പിൻ നിലാവ് വിരിഞ്ഞേ മനസ്സിൽ  പൊന്നോണം വന്നതു  പോലെ  കാറും കോളും നിറഞ്ഞേ  കഴുക്കുത്തില്ലാ വെള്ളം വന്നേൻ  കനവെല്ലാം കോരി കുടിച്ചെൻ  കദനത്തിൻ വേരു മുളച്ചേ  കാമിനിയവൾ പോയ് മറഞ്ഞേ  കാലമെല്ലാം കണ്ണ് നീർ കുടിച്ചേ  കഴുകയിനി ജീവിത വഴിയേ  കാക്കും മല ദൈവങ്ങളൊക്കെ  തന്തന താനന താനേ തക  സന്താന താനന  താനേ  ജീ ആർ കവിയൂർ  12 .10 .2021   

ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ

 ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ മിടിക്കുന്നുണ്ട് നെഞ്ചിൻ താളത്തോടൊപ്പമെൻ  മനസ്സിന്റെ ഉള്ളകങ്ങളിൽ നിൻ ഓർമ്മകൾ പിറകോട്ടു നടന്നു പിന്നിട്ട ദിനങ്ങളുടെ പിൻ വിളിയുമായി  ഇന്നും ഞാൻ ഒരു ബാലനായി മാറുന്നുവല്ലോ ഇന്നു നിക്കോർമ്മയുണ്ടോ അറിയില്ല  മിഴികൾ കൂട്ടു മുട്ടാറുണ്ടായിരുന്നു  മൊഴികളിൽ മൗനം ചേക്കേറുമ്പോഴും പൊഴിഞ്ഞു വീണ ഗുൽമോഹർ  പൂക്കളെ ചവിട്ടി മെതിച്ചു പോകുമ്പോഴും  കണ്ണുകൾ പരതാറുണ്ടായിരുന്നു നിന്നെ  നീ എന്നൊരു അമ്പിളി വിടരുമെന്നോർത്തു  ഇടനാഴികളിൽ കാത്തു നിന്നിരുന്നൊരു കാലം  ഉറങ്ങിയോ അതോ ഉറക്കം നടിച്ചതോ ജീ ആർ കവിയുർ 10.10.2021

നവരാത്രിയിലമ്മ വന്നേൻ

Image
നവരാത്രിയിലമ്മ വന്നേൻ           നവരാത്രി മണ്ഡപമൊരുക്കി  നിറമിഴികളോടെ അഞ്ജലി ബദ്ധനായി നിന്നു നിൻ നടയിൽ  മന: ശുദ്ധിയോടെ  പാർവ്വതി ലക്ഷ്മി സരസ്വതിമാരായി  നവ ദുർഗ്ഗകളെ വന്നു അനുഗ്രഹിയ്ക്കുക ! ശൈല പുത്രിയായി കാള മുകളിലേറി  കൈകളിലൊന്നിൽ തൃശൂലമേന്തിയും  മറുകയ്യിൽ താമരപ്പൂവുമായി വന്നമ്മ  മനസ്സിനു കുളിർമയേകുന്നു വമ്മേ ! നവരാത്രിയിലെ രണ്ടാം ദിനത്തിൽ  ബ്രഹ്മചാരിണി ഭാവത്തിലായ് വന്നു !  ഇടതുകൈയിൽ കമണ്ഡലുവും  വലതു കൈയ്യിൽ അക്ഷമാലയുമായി  അനുഗ്രഹം നൽകിയല്ലോ അമ്മേ !  നെറ്റിയിൽ ചന്ദ്രക്കലയുമായ്  സിംഹാസനാരൂഢയായ് ദശഹസ്തങ്ങളിൽ പത്മം, ധനുസ്സ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലവുമേന്തിയമ്മ  മൂന്നാംനാൾ ചന്ദ്രഘണ്ഡാ ഭാവത്തിലനുഗ്രഹിപ്പു ! സൂര്യലോകനിവാസിനി കൂഷ്മാണ്ഡാദേവി  നാലാം നാളിൽ അഷ്ടഭുജയായ്  ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു,  വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം,  ഗദ ഇവ ധരിച്ചിട്ട് അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള  ദിവ്യമാല  എട്ടാം കരത്തിൽ കരുതിയനുഗ്രഹിയ്ക്കുന്നമ്മ ! ന...

മിണ്ടാതെ പോയതെന്തേ

മിണ്ടാതെ പോയതെന്തേ മിണ്ടാതെ പോയതെന്തേ  മിഴിമുനകൾ കൊണ്ടേൻ  മനസ്സു മുറിഞ്ഞു വല്ലോ  മൊഴിയുകിൽ മുത്തു പൊഴിയുമോ  മന്ദാനിലൻ വീശിയകന്നു  മുല്ല പൂവിൻ ഗന്ധമറിഞ്ഞു  മെല്ലെ നിലാവോളിയിൽ  മാഞ്ഞുവല്ലോ നിൻ നിഴൽ മുത്തം ഞാൻ കൊതിച്ചില്ല മുണ്ടിൻ കൊന്തലക്കൽ ഞാൻ മധുര നാരങ്ങാ മിഠായി കരുതിയിരുന്നു മധുകിനിയും പാട്ടോന്നു കേൾക്കാൻ കൊതിയോടെ  മിണ്ടാതെ പോയതെന്തേ  മിഴിമുനകൾ കൊണ്ടേൻ  മനസ്സു മുറിഞ്ഞുവല്ലോ  മൊഴിയുകിൽ പ്രണയം മഴയായ് പൊഴിയുമല്ലോ പ്രിയതേ ജീ ആർ കവിയൂർ 07.10.2021

നീ എവിടേ

 നീ എവിടേ  മഴമേഘ കമ്പളത്തിൻ  മുഖം മറച്ചു അമ്പിളി . നിൻ കൺ പീലികൾ  നനഞ്ഞൊഴുകിയതെന്തേ  ഓർമ്മകളുടെ ചെപ്പിൽ  പൊട്ടിച്ചിരിയുണർന്നു  കൂടെ കരിവളയും  കൊലുസ്സും താളം പിടിച്ചു  മിന്നിമറയും  മാനത്തു നിന്നും  ധുംദുപി നാദം കേട്ട്  നിൻ പരിഭവ പിണക്കങ്ങൾ  എൻ നെഞ്ചോരം ചേർന്നു  എന്നെ ഞാനറിഞ്ഞു  നിന്നിലൂടെ മന്ദാര മണവും  മന്ദസ്മേരത്തിൻ പൂ തണലിൽ  പോയ് പോയ വസന്തങ്ങളും  വിരഹത്തിൻ തീ ചൂടിൽ  വിഹരിക്കുന്നു ഞാനിവിടെ  നെഞ്ചകം പൊള്ളുന്നു  പ്രണയമേ നീ എവിടേ  ജീ ആർ കവിയൂർ  06 .10 .2021 

മാ സരസ്വതി

മാ സരസ്വതി  മാ സരസ്വതി ശാരദേ അറ്റുക അജ്ഞാന മറ നീക്കി എന്നിൽ പ്രകാശമായി തെളിയുക  മാ സരസ്വതി ശാരദേ സൂര്യ ബ്രഹ്മ ശിവ വിഷ്ണു  ഗജാനന സേവിതേ സരസ്വതി  സകല ദുഃഖ നിവാരിണി  സർവ്വേശ്വരി സുന്ദരി  മാ സരസ്വതി ശാരദേ ആദിശക്തി ക്ഷമയേകുക അവിവേകിയാം ഏങ്കളേ അവിടുത്തെ കൃപാകടാക്ഷത്താൽ അടിയങ്ങളുടെ ദുഃഖ നിവാരിണി  മാ സരസ്വതി ശാരദേ  പത്മാസനസ്ഥിതേ  പദ്മപത്രായതാക്ഷീം  ശ്വേത ഹംസവാഹിനി  സദ്ഗതിയരുളണേ മാ സരസ്വതി ശാരദേ മംഗളകാരിണി മാതംഗ ശാലിനി മരുവുക നിത്യം മമ  ഹൃദയ കമലേ  മാ സരസ്വതി ശാരദേ ജി ആർ കവിയൂർ  06 10 2021

ദേവീസ്തുതി ദളങ്ങൾ -1 (ശ്രീ ലളിതാ ത്രിശതി അവലംബം )

  ദേവീസ്തുതി ദളങ്ങൾ -1  (ശ്രീ ലളിതാ ത്രിശതി അവലംബം ) വ്യഞ്ജനാദ്യക്ഷര രൂപേ  കകാര രൂപ സ്ഥിതേ ദേവി  കാരുണ്യ ദായിനി കമലേ  ആത്മ സ്വരൂപിണിയമ്മേ  കല്യാണ മാർന്നവളേ ശിവേ  കലിമല നാശിനി ദുർഗേ  ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ  നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ ശുദ്ധ ചൈതന്യ രൂപിണി  സുഖദായിനി ശ്രീ ദേവി  ഗരിമകളകറ്റുവോളേ അമ്മേ  ഗുണ ശാലിനിയേ തുണ  സുഖ ശൈല നിവാസിനി  ആനന്ദമയ കോശത്തിലമരും മഹാ മേരു നിലയേ തായേ  മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി പരമാനന്ദ സ്വരൂപിണി  പരമ സ്നേഹദായിനി  ആനന്ദ ഘനസുന്ദരീ അമ്മേ  കമനീയ രൂപേ സ്മരിക്കുന്നേൻ  ജീ ആർ കവിയൂർ  05 .10 2021   

അമ്മേ അംബികേ

 അമ്മേ അംബികേ  അമ്മേ അംബികേ  സദാ എൻ ഹൃദയപദ്മത്തിൽ  സുസ്മേരവദനേ ഇരിപ്പു നീ സുന്ദരീ സുഭഗേ  സുഷമേ  സുശീലേ  സൗമ്യേ സനാതനീ  സുരനര പൂജിതേ സർവ സുഭഗേ  സ്മിതേ,സുഭാഷിണീ വീണാപാണീ സംഗീത പ്രിയേ സർവ്വേ ദേവി  സ്നേഹമേ ശ്രീ വാണീ സുമേ.    സംരൂഡേ  സംയുതേ സായൂജ്യമേ  സംയോഗ സമാരാദ്ധ്യേ സമ്പൂർണേ  സദാ സന്തോഷ വതിയാം ദേവി  സ്മരിക്കുന്നേൻ നിത്യം സുപ്രഭാതേ  ജീ ആർ കവിയൂർ  05 .10 .2021

കുറും കവിതകൾ 807

കുറും കവിതകൾ മധു ചഷകത്തിലമർന്നു ചുണ്ടെന്നുകരുതി മുത്തമിട്ടു കൊടുങ്കാറ്റടിച്ചകന്നു  സുപ്രഭാതമണഞ്ഞു വന്യ ചുംബനങ്ങളാൽ സൂര്യ കിരണമേറ്റ് താമര മഞ്ഞു മുത്തുകളിൽ പാദസ്പർശന മേറ്റു തൊട്ടാവാടി മുള്ളുകൾ നോവേറ്റി ആ ചിന്തകൾക്ക് പിറകിൽ ചുംബനം കാത്തൊരു ചുണ്ടും മിടിക്കുന്ന നെഞ്ചകപ്പൂവും ചുണ്ടുകൾ വിവർണ്ണം കവിളിണകളിൽ നാണം സന്ധ്യസിന്ദൂരം ചാർത്തി കമ്പനം കൊണ്ട ചുണ്ടിൽ ചെമ്പരത്തി ചുവപ്പ് അന്തിവാനം തുടുത്തു കൊക്കുരുമ്മി ചില്ലകളിൽ കുളിർക്കറ്റുവീശി മനം മൂളി മോഹനം താമരതണ്ട് ചാഞ്ഞു നിലാവുദിച്ചു നിഴലിൽ അല്ലിയാംമ്പലിനു നാണം അവളുടെ മൗനം എന്റെ തൂലികയും കടലാസും ശൂന്യം , അക്ഷരദാരിദ്ര്യം മുറിവുകളിൽ നിണമൊഴുകി പരിഹാസനടുവിൽ കണ്ണുനീരിൽ കുതിർന്നു പ്രണയം ജീ ആർ കവിയൂർ 4.10.2021

ഞാൻ എന്നെ തേടുന്നു

ഞാൻ എന്നെ തേടുന്നു  ഒരു നിമിഷം എന്നിൽ നിന്നും  മറയുന്ന നേരമതു അറിയുന്നു  ഞാനെൻ ആത്മനൊമ്പരങ്ങൾ നാം പങ്കിട്ട വസന്തകാലങ്ങൾ  വാസര സുന്ദരമീ ജീവിത യാത്രകളുടെ അവസാനം ഇങ്ങനെ ആകുമെന്ന്  ഒരിക്കലും കരുതിയിരുന്നില്ല  വനവാസളൊക്കെ അനുഭവിച്ചു മാരീച മാൻപേടയെ  കണ്ടു മോഹിച്ചു രേഖകളൊക്കെ താണ്ടിയിട്ടും  അന്യമായി വിരഹങ്ങളൊക്കെ  വേദനയുടെ തീച്ചുളയിൽ തപിച്ചും ദിനങ്ങളുടെ ദൈന്യതകളും  ആഴങ്ങളിൽ മുത്തും പവിഴവും വാരിയിടുമറിഞ്ഞില്ല ആഴിയുടെ വ്യഥകളീവിധം ദുഃഖ പൂരിതമോ വഴിയൊക്കെ അവസാനിച്ചുവോ ജീവിത പാതകൾ ഒക്കെ  ഒറ്റയടിപ്പാതയായി  വിജനമായി മാറിയോ?  അറിയില്ല എന്തേയീ വിധമിങ്ങനെ  ചിന്തകൾ  ഒരു നിമിഷം എന്നിൽ നിന്നും മറയുന്ന നേരമതു അറിയാതെ  ഞാൻ എന്ന ഞാനിനെ തേടി  ജി ആർ  കവിയൂർ  03.10.2021

കാവ്യ സുന്ദരി

കാവ്യ സുന്ദരി  കുങ്കുമച്ചെപ്പോ  വാൽക്കണ്ണാടിയോ  കരിവള കിലുക്കുമോ  കരിനീല നിറമാർന്ന  കൺമഷിയഴകോ കൺകുളിരേക്കാണാൻ  കൺമണിയെ ഞാനങ്ങു കണ്ടു  കുളിക്കടവിലെ പടികളിൽ കരളിലേ കവിതവായിച്ചെടുത്തു നിൻ മിഴിയഴകിൽ നിന്നും മിടിക്കുന്ന നെഞ്ചിൻ കൂട്ടിലെ മൗനാനുരാഗത്തിൻ താളമറിഞ്ഞു  എഴുതിയ വരികൾ എന്തേ വിരഹത്തിൻ നോവേറുന്നു പ്രിയതേ  ജന്മങ്ങളെത്ര കഴിഞ്ഞാലും  ജനിമൃതികൾക്കിടയിൽ  കണ്ടുമുട്ടിയ ഇഷ്ടം മറക്കാനാവില്ല  എത്ര പറഞ്ഞാലും തീരില്ല  നിണത്തിൽ ചാലിച്ചു എഴുതട്ടേ  എത്രമേൽ ഇഷ്ടമായിരുന്നു നിന്നെയെന്ന് എനിക്ക് എത്രമേൽ ഇഷ്ടമായിരുന്നു നിന്നോട്  ജീ ആർ കവിയൂർ 01.10.2021

സ്വാമിയെ ശരണം അയ്യപ്പാ

തീരാത്ത ദുരിദങ്ങളൊക്കെ തീർക്കുമെൻ അയ്യപ്പസ്വാമീ തമസ്സോക്കെ അകറ്റുമെൻ തത്വമസി പൊരുളെ അയ്യപ്പസ്വാമീ താങ്ങും തണലേക്കും കലിയുഗ താരക ബ്രഹ്മമേ അയ്യപ്പസ്വാമീ തിങ്കളും താരകങ്ങളും കാണ്കെ തപസ്സിലാണ് എൻ അയ്യപ്പസ്വാമി തലപ്പാറമലയും കടന്നു കല്ലും മുള്ളും താണ്ടി വരുന്നവരുടെ തോഴൻ അയ്യപ്പസ്വാമി തൊഴുകൈയ്യോടെ ശരണം വിളിക്കുന്നവരുടെ തനവും മനവും കാക്കുമെൻ അയ്യപ്പസ്വാമി തലമേലെ ഇരുമുടി കെട്ടും താങ്ങി  തണുപ്പും ചൂടും മറന്നു വരുന്നവരുടെ തോഴനാകും കൺകണ്ട ദൈവമെൻ അയ്യപ്പസ്വാമീ താളം പിടിച്ചു പാടുക അയ്യന്റെ നാമം സ്വാമിയെ ശരണം അയ്യപ്പാ  സ്വാമിയെ ശരണം അയ്യപ്പാ  ജീ ആർ കവിയൂർ 01.10.2021     

നിന്റെ ഒരു ഭാഗ്യമേ

നിന്റെ ഒരു ഭാഗ്യമേ നിൻ മിഴി പൂക്കളിൽ  ഉമ്മവെച്ച് കടന്നകന്ന കള്ളക്കാമുകനാം  കുളിർ നിലാക്കാറ്റേ  നിൻെറ ഒരു ഭാഗ്യമേ  കൺചിമ്മി തുറക്കുമ്പോൾ  മിന്നിമറയും താരകമേ  നീയുമങ്ങിനെയോ  എന്നാൽ എന്നാണ്  എനിക്കും കൈവരിക  നിങ്ങളെപ്പോലെ  നിറമിഴികളോടെ  ആ കാഴ്ച കാണുവാൻ  കണ്ടയറിയുവാൻ കഴിയുക വരിക നിലാവേ  താരകങ്ങളെ തെന്നലേ  ഞാനും സന്തോഷിക്കട്ടെ  ആ സാമീപൃത്തെ അറിയട്ടെ  കാത്തിരിപ്പിന് കൈകാലുകളുടെ  കടച്ചിൽ നിർവൃതി അറിയാൻ  നിത്യശാന്തിയുടെ വക്കോളം   എല്ലാം ഒരു തൂവൽസ്പർശം  നിദ്രയിലാണ്ട സ്വപ്നം പോലെ  അലിഞ്ഞലിഞ്ഞ്  ജീ ആർ കവിയൂർ 1.10.2021

സമയം കഴിഞ്ഞു പോയി

സമയം കഴിഞ്ഞു പോയി  കല്ലും കമ്പും കൊണ്ടെറിഞ്ഞ്  മാങ്ങയുടെ പുളിയറിഞ്ഞ് രസിക്കാനും പുളഞ്ഞു പോകുന്ന പുളവനെ തല്ലിയോടിക്കാനും തൊടിയിലെ തുമ്പിയെ ഞൊടിയിടയിൽ പിടിക്കുവാൻ പിന്നാലെ പാഞ്ഞതും   അയലത്തെ പെണ്ണ് അവൾ വച്ചു കളിക്കും  മണ്ണപ്പവും ഇലകളും തട്ടിത്തെറിപ്പിച്ച്  ഓടിയകലുവാനും അകലത്തുനിന്നും  കുവും കൂയിലിനോട് മത്സരിച്ചു കൂവി വിളിക്കുവാനും വളയം ഉരുട്ടി കൊണ്ടു ചെമ്മൺ പാതയിലൂടെ ചൂളംകുത്തി  ഓലമിട്ടു പോകാനും ഗോലികളിച്ചു മോട്ടയ്ക്ക് അടിയേൽക്കാനും ടാക്കീസിൻെറ  വാഹനത്തിൻ പിന്നാലെ നോട്ടീസിനായി പാറിപ്പറന്നു പിടിച്ചെടുക്കുവാനും  പാഴ് മുളം തണ്ടു കൊണ്ട് പച്ചത്തെങ്ങോല കൊണ്ടും പീപ്പിയും വാച്ചുകെട്ടി  ഓടിക്കളിച്ചു കളിയാക്കിപേരുവിളിച്ചു നടക്കുവാനും ഊർന്നു പോകാതെ വള്ളിനിക്കർ തുമ്പു പിടിച്ചു പള്ളിക്കൂടത്തിലേക്കു പോയി  നാലുമണിക്കു  ബഹളവുമുണ്ടാക്കി കൂട്ടുകാരോടൊപ്പം മഴവെള്ളം  തല്ലി തെറിപ്പിച്ച് ആനയെ വിഴുങ്ങാനും ഉള്ള വിശപ്പുമായി വീടണയുവാനും   നെല്ലി മരച്ചുവട്ടിലും അല്ലിയാമ്പൽ പറിച്ചതും കൊണ്ട്   കുഞ്ഞി പെണ്ണിനു നൽകി കണ്ണുപൊത്തി ചിര...