കുറും കവിതകൾ 691
കുറും കവിതകൾ 691
കടവത്തെ തോണിയേറി
വരുമൊരുനാള്‍ മോഹവുമായ്
ജീവിതാന്ത്യം വരെ കൈപിടിക്കാനവന്‍ ..!!
ചുമരുകളും ജനാലകളും
കാതോര്‍ത്ത് ഇരുന്നു
ഇടനാഴിയിലെ ചിലങ്കയൊച്ചക്ക്..!!
മതിലുകള്‍ തീര്‍ക്കും ലോകത്ത്
മനം തെളിയുവാന്‍ പ്രഭാതേ
ക്ഷേത്ര ദര്‍ശനം പുണ്യം തേടി ..!!
ഏകാന്തതയുടെ തീരത്ത്
ഉപ്പിന്‍ ഷാരം മെറ്റ് ചെരുപ്പുകള്‍
കാത്തു കിടന്നു യാത്രകള്‍ക്കായ്..!!
ചൂട്ടെരിച്ച വെട്ടത്തില്‍
ചിലങ്കകള്‍ കിലുങ്ങി .
രാവിലാകെ ഭക്തിയുടെ തിളക്കം ..!!
ഫണം വിരിച്ചു നില്‍പ്പുണ്ട്
മഴമാറിയ നേരത്ത്
നൂറും പാലുമായി ഭയഭക്തി ..!!
തലതല്ലി കരഞ്ഞു
സങ്കടം തീർക്കാൻ
വരുന്നുണ്ട് കടലലകൾ ..!!
തുറന്നുവച്ച ചക്കരയായാൽ
വരാതിരിക്കുമോ ഉറുമ്പുകൾ.
നയനഭോഗികളെ പറഞ്ഞിട്ടെന്തേ കാര്യം ..!!
കാക്കയും വേണ്ട
പൂച്ചക്കും ഉറുമ്പിനും വേണ്ട
വിശപ്പടക്കിയോ ആത്മാക്കള്‍ ..?!!
ശാലീന സുന്ദരിയാം ഗ്രാമത്തിലേ
വഴിക്കാവിലെ വിളക്കില്‍
കരിന്തിരിയണഞ്ഞു .....
കടവത്തെ തോണിയേറി
വരുമൊരുനാള്‍ മോഹവുമായ്
ജീവിതാന്ത്യം വരെ കൈപിടിക്കാനവന്‍ ..!!
ചുമരുകളും ജനാലകളും
കാതോര്‍ത്ത് ഇരുന്നു
ഇടനാഴിയിലെ ചിലങ്കയൊച്ചക്ക്..!!
മതിലുകള്‍ തീര്‍ക്കും ലോകത്ത്
മനം തെളിയുവാന്‍ പ്രഭാതേ
ക്ഷേത്ര ദര്‍ശനം പുണ്യം തേടി ..!!
ഏകാന്തതയുടെ തീരത്ത്
ഉപ്പിന്‍ ഷാരം മെറ്റ് ചെരുപ്പുകള്‍
കാത്തു കിടന്നു യാത്രകള്‍ക്കായ്..!!
ചൂട്ടെരിച്ച വെട്ടത്തില്‍
ചിലങ്കകള്‍ കിലുങ്ങി .
രാവിലാകെ ഭക്തിയുടെ തിളക്കം ..!!
ഫണം വിരിച്ചു നില്‍പ്പുണ്ട്
മഴമാറിയ നേരത്ത്
നൂറും പാലുമായി ഭയഭക്തി ..!!
തലതല്ലി കരഞ്ഞു
സങ്കടം തീർക്കാൻ
വരുന്നുണ്ട് കടലലകൾ ..!!
തുറന്നുവച്ച ചക്കരയായാൽ
വരാതിരിക്കുമോ ഉറുമ്പുകൾ.
നയനഭോഗികളെ പറഞ്ഞിട്ടെന്തേ കാര്യം ..!!
കാക്കയും വേണ്ട
പൂച്ചക്കും ഉറുമ്പിനും വേണ്ട
വിശപ്പടക്കിയോ ആത്മാക്കള്‍ ..?!!
ശാലീന സുന്ദരിയാം ഗ്രാമത്തിലേ
വഴിക്കാവിലെ വിളക്കില്‍
കരിന്തിരിയണഞ്ഞു .....
Comments