കുറും കവിതകൾ 695

കുറും കവിതകൾ 695

മഴയുടെ വരവിൽ
പൂവിട്ടു പ്രണയം .
തുമ്പികളൊക്കെ  പാറി ..!!

പുന്നക്ക ചില്ലകളിൽ
നാട്ടുവേലിത്തത്ത
ഇണയുടെ വരവും കാത്ത്..!!

വിരഹം ചില്ലകളിലാകെ
വണ്ണാത്തിക്കിളി പാടി
ശോക രാഗം ..!!

ബിനാലെയുടെ നിറക്കൂട്ടിൽ
തട്ടുകടയുടെ ഭംഗി .
വിശപ്പിനു സൗന്ദര്യമില്ലല്ലോ ..!!

ജാലകവാതിലിൽ നിന്നെകാണാൻ
നീലനിലാവൊളിയിൽ
കൊതിയോടെ നിന്നു ..!!

ചൂളമരങ്ങൾക്കിടയിൽ
സന്ധ്യ നിഴൽ പരത്തി
നീയും വിടചൊല്ലിയല്ലോ പ്രണയമേ ..!!


പതഞ്ഞു വരും
തിരമാലക്കൊപ്പം
ഒഴിഞ്ഞ ലഹരി ഒഴുകി നടന്നു ..!!


പുറപ്പാടുകഴിയുമ്പോഴേക്കും
മേളപ്പദത്തോടെ അവസാനിക്കുന്നു
വേഷങ്ങളുടെ പിരിമുറുക്കം ..!!

ലഹരി പകരും
ചുറ്റുവട്ടവുമായി
പാടത്തൊരു കള്ള്ഷാപ്പ് ..!!

വഴിവാണിഭം
നിഴലിലൽപ്പം
ഇളവേൽപ്പ്‌ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “