പറയാനാവാത്തതു

ഹൃദയത്തിനു പറയാനാവാത്തതു
ആ രഹസ്യം പറയുവാനുള്ള സമയമായി
ഉണർന്നു വരികളായിരം മനസ്സിൽ പാട്ടായി
ശരീരമാകെ തുടികൊട്ടി താളമിട്ടു
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ...!!

ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു
വെളിച്ചം വീശും സ്നേഹഭാവത്തിന്റെ
കണ്ടുമുട്ടുവാൻ കഴിഞ്ഞ ഭാഗ്യത്തിന്
വെണ്മയാർന്ന ദിനങ്ങൾ വന്നുവല്ലോ
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ....!!


വിരൽത്തുമ്പിൽ പിടിച്ചു കരവാലയത്തോളം
എത്തിനിൽക്കും  സൗഹൃദമേ നിനക്ക് ആശംസകള്‍
ഇതല്ലോ ജീവിതാനന്ദം എന്ന് പറയാതെ വയ്യ
നിനക്കും മറ്റുള്ളവരുടെ മുമ്പില്‍ എന്റെ എന്ന്
സധൈര്യം പറയാനുള്ള ദിനം വന്നല്ലോ
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ...!!

സാഗര തിരമാലകള്‍ കണക്കെ
ഉള്ളില്‍ ഉയര്‍ന്നു താഴുന്നുവല്ലോ
ലഹരിയുടെ ചഷകം ചുണ്ടോടു
ചേര്‍ന്ന് താഴും പോലെ ഇന്ന്
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ....!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “