Monday, July 17, 2017

കുറും കവിതകള്‍ 684

കുറും കവിതകള്‍ 684

ഒത്തൊരുമയുടെ ശക്തിയാല്‍
മാനത്തിനുമലര്‍മാലയായ്
ചിറകുവിരിച്ചു ദേശാടന ഗമനം ..!!

തീയുടെ നാവുനീണ്ട്
വിശപ്പ്‌ വേവുന്നുണ്ട്
കലത്തിനു ചുറ്റും കണ്ണുകള്‍ ..!!

പ്രതീക്ഷകള്‍ ഇരുപ്പുണ്ട്‌
ചിറകിന്‍ ചുവട്ടില്‍ .
വിശപ്പിന്‍ ചിന്തകള്‍ യാത്രയായ് ..!!

വലം വച്ച്   തൊഴുതു
നില്‍ക്കുന്നുണ്ട് കര്‍ക്കടകം .
നാലമ്പല ദര്‍ശനം..!!

വിശപ്പിന്‍ ഇരുളിനേയകറ്റി
നില്‍പ്പുണ്ട് മേളങ്ങള്‍ക്കിടയില്‍
ഒരു തീവെട്ടി തിളക്കം ..!!

നടുമുറ്റ കോലായില്‍
വെയില്‍ എത്തിനോക്കി .
തീന്‍ മേശ  കാത്തിരുന്നു ..!!

ഉണര്‍ന്നു പുല്ലും
പുല്‍കൊടിയും
ഉടയോനോപ്പം

പകലിൻതുടക്കം
പുൽക്കൊടിത്തുമ്പുകൾക്കു
പുത്തൻ ഉണർവ് ..!!

പുഴയുടെ ശാന്തതയിൽ
മൗനത്തെ ഉടച്ചുകൊണ്ടു
കിളികൾ പാടി പഞ്ചമം ..!!


നാഴികമണിയുടെ സ്പന്ദനവും
വഴിയാത്രക്കാരന്റെ കൂര്‍ക്കംവലി
രാവിന്‍ മൗനമുടച്ചോരുവണ്ടിയും ..!!

No comments: