അറിയുക നീ നന്മ

അറിയുക നീ നന്മ
Image may contain: plant, outdoor and nature
ഞാൻ എന്നെ എന്റെ ഉള്ളിൽതന്നെ ഒതുക്കിനിർത്തി  
നീ വരച്ച രേഖക്കപ്പുറം പോകുക കൂടി ചെയ്തില്ല
നിയന്ത്രണങ്ങൾ ഒക്കെ പാലിച്ചു, എനിക്ക് അതറിയാം
മുഖം മൂടി ഒന്നുമേ ധരിച്ചില്ല ,അത് നിനക്കും അറിവുള്ളതല്ലേ

ഇതുവരേക്കും ,നീ അധിക്ഷേപ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു
നീ എന്റെ നേർക്ക് ചാട്ടുളി പോലെ ഉള്ള വാക്കുകളാൽ എറിഞ്ഞു
എന്നിട്ടും ,ഞാൻ എന്റെ മൗനം പാലിച്ചു എന്നിൽ തന്നെ
ഞാൻ അറിയുന്നു നിന്നെ നയിക്കുന്നത് നീ അല്ല എന്ന്

നീ കെണിയിൽ അകപ്പെട്ടു അല്ലെന്നുണ്ടോ
ചങ്ങലകൾ നീ ധരിക്കപ്പെട്ടതു നീ കാണുന്നില്ല
നീ നിന്റെ പ്രവർത്തികളുടെ കുരുക്കിൽ അടിമയാണ്
മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട്  നീ തന്നെ സമാശ്വസിക്കുക

എന്ത് കൊണ്ട് നീ നിന്നിൽ തന്നെ ഉറ്റുനോക്കാത്തതു
നിനക്കറിയില്ല നീ അകപ്പെട്ട കുരുക്കുകൾ നിനക്കറിയില്ല
നിനക്കൊരിക്കലും ആനന്ദം അനുഭവിക്കാനാവില്ല
മറ്റുള്ളവരുടെ  കൂട്ടിനുള്ളിലായി നിന്നുകൊണ്ട്
അവരുടെ വാക്കുകളാൽ ലോകത്തെ അറിയാനാവില്ല

ചുവട്‌വെക്കുക അറിയുക പുറം ലോകത്തിന്റെ കുളിർമ്മയെ
ക്രൂരമല്ല നിന്റെ ചുറ്റുപാടുകൾ എന്നറിയുന്നത് നന്ന് കരുതുക
ഞങ്ങൾ അറിയുന്നു നിന്നെ കുറ്റപ്പെടുത്തുവാൻ
പറ്റിയ തെറ്റുകൾ നിന്നിലില്ലന്നു സത്യം

എങ്ങിനെ പറയും നിന്നോട് ഞങ്ങളുടെ അവസ്ഥ
എന്ന് കാണും നിന്നെ ഈ പുകമറമാറ്റുവാൻ
പുറത്തു പോരുക ആ കാരാഗൃഹത്തിൽ നിന്നും
ചിറകു വിരിച്ചു നീ പറന്നു ഉയരുവേഗം സ്വാതന്ത്രയാകു
.
നിൻ ഹൃദയത്തിൽ ഉള്ള വാക്കുകളാൽ സ്വയം ഉയരു
പ്രണയത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതിരിക്കുക
ജീവിതം നിന്റെ ആണ് അത് നീ അറിയേണം ഇപ്പോൾ
നടന്നതൊക്കെ നിന്റെ പ്രവർത്തിയുടെ ഫലമാണ്

പറക്കും സുഹൃത്തേ നിന്റെ വാക്കുകളാവും ചിറകിനാൽ
നിനക്കറിയാവുന്ന നല്ല പാട്ടുകൾ ഒക്കെ മധുരമായി പാടുക
നിർത്തുക വിഷദുഷ്യമാം പ്രചാരണം അന്യരെക്കുറിച്ചു
നിനക്കറിയാമല്ലോ നിന്റെ കൂട്ടിനുള്ളിലെ ജീവിതം

ഒരിക്കൽ നീ സ്വാതന്ത്ര്യത്തിന് ശ്വാസം അനുഭവിക്കുകിൽ
നീ നിന്റെ ചങ്ങലകളിൽ നിന്ന് മുക്തയാകുക
അന്യന്റെ ദൂഷ്യം പകരുന്നത് ഉഴിവാക്കുക
നിൻ ഹൃദയത്തിൽനിന്നും ,അറിയുക ലോകത്തിന്റെ നന്മ ..!!
.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “