കുറും കവിതകള്‍ 681

കുറും കവിതകള്‍ 681

പ്രതാപകാലത്തിന്‍ നിഴല്‍
വളര്‍ന്നു വലുതായി.
വിശപ്പ്‌ പുറത്തു കാത്തുനിന്നു ..!!

ദുരിത ശമനത്തിനായ്
വലംവച്ച് വരുന്നുണ്ട്
കര്‍ക്കട കഞ്ഞിയും മരുന്നും ..!!

സുഗന്ധമുള്ള ഇളംകാറ്റ്
തേനീച്ചക്കൂട്ടം വട്ടമിട്ടു പറന്നു .
ശാന്തമായ നദീതീരം ..!!

മറയാനൊരുങ്ങുന്ന സന്ധ്യ
ശിഖരങ്ങൾ ഇലപൊഴിച്ചു.
പ്രതീക്ഷയുണര്‍ത്തി രാവ്...!!

ഇന്നലെകളുടെ പ്രതീകങ്ങള്‍
മോഹങ്ങളുടെ നിറപകര്‍പ്പ് .
വസന്തത്തിന്‍ കാത്തിരുപ്പ് ..!!

ചില്ലകള്‍ നിറയെ
നക്ഷത്ര പുഞ്ചിരി
ശിശിര സുപ്രഭാതം ..!!

കടലാസു ഹൃദയങ്ങളാല്‍
ഒട്ടിചേര്‍ത്തു ഉടഞ്ഞ
ജാലക ചില്ലില്‍ പ്രണയം ..!!

സായാഹ്ന നിഴലില്‍
വാലിന്‍ പിന്നാലെ പായുന്നു .
ഒരു കൊച്ചു പൂച്ച ..!!

അയലത്തെ ജനലില്‍
പൂനിലാവ്‌ ഉദിച്ചു
മനസ്സില്‍ ഒരു തിരയിളക്കം ..!!

നിലാവെട്ടത്ത്
കടുക് പാടം.
കടന്നൊരു ശീതക്കാറ്റ് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “