നിന്‍ സൃഷ്ടി അപാരം ..!!
നിലാവിലെതോ മൗനമായി നിറയുന്നു നിൻ ചിന്ത എന്നിലായ്
നിഴലായി വന്നു നിൻ സാമീപ്യം അറിയുന്നു ഞാൻ ഓമലേ
നിദ്രയിൽ വന്നു സ്വപ്നങ്ങളാൽ തീർക്കുന്നുവോ മോഹങ്ങൾ
കൺമിഴിക്കിലും കടന്നകന്നുവോ സുഗന്ധം വീശും കാറ്റ് പോൽ
എത്ര ഓർക്കുകിലും നിൻ മാൻ മിഴികളിലുറും കാരുണ്യം
എന്നാല്‍ മറക്കാനാവില്ലല്ലോ അക്ഷരങ്ങള്‍ അറിയാതെ
എന്‍ വിരല്‍ തുമ്പില്‍ തീര്‍ക്കുന്നു നിന്‍ അഭൗമ സൗന്ദര്യം
ഏറെ വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തന്‍ നിന്‍ സൃഷ്ടി അപാരം ..!!
Comments